For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരും മൈൻഡ് ചെയ്യുന്നില്ല', ബോളിവുഡിലെ നവദമ്പതികളോട് രൺവീറിനും ദീപികയ്ക്കും അസൂയ!

  |

  ബോളിവുഡിലെ സ്റ്റാർ കപ്പിൾ ഇപ്പോൾ വിക്കി കൗശലും കത്രീന കൈഫുമാണ്. ഇരുവരുടേയും വിവാഹത്തിന് മുമ്പ് വരെ ആ പദവി അടക്കി വാണിരുന്നത് ദീപിക പദുകോണും രൺവീർ സിങുമായിരുന്നു. എന്നാൽ ഒരിക്കലും വിവാഹിതരാകുമെന്ന പ്രതീക്ഷിക്കാത്ത വിക്കിയും കത്രീനയും ഒന്നായതോടെ ആർക്കും രൺവീറിനേയും ദീപികയേയും വേണ്ട. എല്ലാവരും നവദമ്പതികളുടെ ഫോട്ടോയും വീഡിയോയും വിശേഷങ്ങളും പകർത്താനുള്ള ഓട്ടത്തിലാണ്. ബോളിവുഡിലെ പ്രതാപകാലം നഷ്ടപ്പെട്ടതിന്റെ വിഷമമാണ് രൺവീർ-ദീപിക ജോഡിക്ക്.

  Also Read: 'എന്തിന് ഇത്രയേറെ സർപ്രൈസ്? ബോറാകുന്നു! ഇഷ്ടം കൊണ്ട് പറയുകയാണ്'; നിഹാലിനോടും പ്രിയയോടും ആരാധകർ

  രൺവീർ-ദീപിക പദുകോൺ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായെങ്കിലും ഇക്കഴിഞ്ഞ നാൾ വരെ ഇരുവരേയും നവദമ്പതികളെ പോലെയാണ് പാപ്പരാസികളും ആരാധകരും ട്രീറ്റ് ചെയ്തിരുന്നത്. എന്നാൽ വിക്കി-കാറ്റ് ജോഡിയുടെ വരവോടെ ലൈവായി ബോളിവുഡിൽ നിറഞ്ഞ് നിന്നവർ പെട്ടന്ന് പിന്നിലേക്ക് ആയി. ഇപ്പോൾ വിക്കി-കത്രീന വിശേഷങ്ങൾ വായിക്കാനും അറിയാനുമാണ് രൺവീർ-ദീപിക ആരാധകർക്ക് അടക്കം താൽപര്യം. ഇരുവരും കഴിഞ്ഞ ദിവസം 83യുടെ പ്രമോഷന് വേണ്ടി ജിദ്ദയിൽ എത്തിയപ്പോഴും ഇരുവരുടേയും മുഖഭാവം പാപ്പരാസികളുടെ കണ്ടെത്തലുകൾക്ക് സമാനമായ തരത്തിലായിരുന്നു. രൺവീർ-ദീപിക ജോഡിക്ക് വിക്കി-കത്രീന ദമ്പതികളോട് അസൂയയാണ് എന്ന തരത്തിൽ നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

  Also Read: 'ബേബീസ് ലോഡിങ്', സൗഹൃദം പുതുക്കി ന്യൂജെൻ അമ്മമാർ, വൈറലായി കുടുംബവിളക്ക് താരങ്ങളുടെ ചിത്രങ്ങൾ!

  ലോ​ക​ ​ക്രി​ക്ക​റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 1983​ൽ​ ​ഇ​ന്ത്യ​ ​നേ​ടി​യ​ ​ച​രി​ത്ര​ വി​ജ​യ​ത്തി​ന്റെ​ ​ക​ഥ​ ​ആ​വി​ഷ്ക്ക​രി​ക്കു​ന്ന സിനിമയാണ്​ 83. ചിത്രം ​ ​ഈ​ ​മാ​സം​ 24​ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.​ ക​പി​ലും​ ​ചെ​കു​ത്താ​ൻ​മാ​രും​ ​എ​ന്ന് ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ ​വി​ശേ​ഷി​പ്പി​ച്ച​ ​ആ​ ​മ​ഹാ​വി​ജ​യം​ ​സി​നി​മ​യാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​സം​വി​ധാ​യ​ക​ൻ​ ​ക​ബീ​ർ​ഖാ​നാ​ണ്.​ ചാ​മ്പ്യ​ൻ​മാ​രാ​യ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ഫൈ​ന​ലി​ൽ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ ​ഇ​ന്ത്യ​ ​പ്രു​ഡ​ൻ​ഷ്യ​ൽ​ ​ക​പ്പ് ​നേ​ടു​ന്ന​ ​ക​ഥ​യാ​ണ് ​ഉ​ള്ള​ട​ക്കം.​ ര​ൺ​വീ​ർ ​സിം​ഗാ​ണ് ​ക​പി​ൽ​ ദേ​വി​നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ക​പി​ലി​ന്റെ​ ​ഭാ​ര്യ​ ​റോ​മി​ ദേ​വി​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​ദീ​പി​കാ​ ​പ​ദു​ക്കോ​ൺ​ ​എ​ത്തു​ന്നു. ​പ​ങ്ക​ജ് ​ത്രി​പാ​ഠിയാ​ണ് ​മാ​ൻ​സിം​ഗാ​കു​ന്ന​ത്.​ സു​നി​ൽ​ ​ഗാ​വ​സ്ക്ക​റാ​യി​ ​താ​ഹി​ർ​ ​രാ​ജ് ​ഭാ​സി​ൻ,​ ​മൊ​ഹീ​ന്ദ​ർ​ ​അ​മ​ർ​നാ​ഥാ​യി​ ​സാ​ഖി​ബ് ​സ​ലീം,​ ​യ​ശ്പാ​ൽ​ശ​ർ​മ്മ​യാ​യി​ ​ജ​തി​ൻ​ ​ശ​ർ​മ്മ,​ ​കൃ​ഷ്ണ​മാ​ചാ​രി​ ​ശ്രീ​കാ​ന്താ​യി​ ​ത​മി​ഴ്ന​ട​ൻ​ ​ജീ​വ,​സ​ന്ദീ​പ് ​പാ​ട്ടീ​ലാ​യി​ ​ചി​രാ​ഗ് ​പാ​ട്ടീ​ൽ,​കീ​ർ​ത്തി​ ​ആ​സാ​ദാ​യി​ ​ദി​ൻ​ക​ർ​ ​ശ​ർ​മ്മ,​ ​റോ​ജ​ർ​ബി​ന്നി​യാ​യി​ ​നി​ഷാ​ന്ത് ​ദാ​ഹി​യ​യും​ ,​സെ​യ്ദ് ​കി​ർ​മ്മാ​ണി​യാ​യി​ ​സാ​ഹി​ൽ​ ​ഖ​ട്ട​റും​ ,​വെം​ഗ് ​സ​ർ​ക്കാ​രാ​യി​ ​ആ​ദി​നാ​ഥ് ​കോ​ത്താ​രി​യും​,​ ​മ​ദ​ൻ​ലാ​ലാ​യി​ ​ഹാ​ർ​ദി​സാ​ന്ധു​വും​ ​ധൈ​ര്യ​ ​ക​ർ​വ​ ​ര​വി​ശാ​സ്ത്രി​യാ​യും​ ​വേ​ഷ​മി​ടു​ന്നു.​ ക​പി​ൽ​ദേ​വി​ന്റെ​ ​മ​ക​ൾ​ ​അ​മി​യ​ ​ദേ​വ് ​സിനിമയുടെ സം​വി​ധാ​ന​ സ​ഹാ​യി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​

  രാജകീയമായി തന്നെയാണ് രൺവീർ-ദീപിക വിവാഹം മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്നത്. ആറുവർഷത്തെ പ്രണയത്തിന് ശേഷമാ‍യിരുന്നു വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ദീപികയുടെ കുടുംബത്തിന്റെ ആചാരങ്ങൾ അനുസരിച്ച് കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകൾ. രൺവീറിന്റെ കുടുംബത്തിന്റെ ആചാര പ്രകാരം സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകളും നടന്നിരുന്നു. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹവേദിയിൽ പ്രവേശനം. ഫോണിൽ ലഭിച്ച ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. കുങ്കുമ നിറത്തിലുള്ള പരമ്പരാഗത സാരിയായിരുന്നു ദീപികയുടെ വേഷം. വെള്ളയിൽ സ്വർണ നിറത്തിലുള്ള ചിത്രപ്പണികളുള്ള ഷർവാണിയാണ് രൺവീർ ധരിച്ചിരുന്നത്. വിക്കി-കത്രീന വിവാഹത്തിന് സമാനരീതിയിലായിരുന്നു ദീപിക-രൺവീർ വിവാഹവും.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇക്കഴിഞ്ഞ ഒമ്പതിനായിരുന്നു കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. രണ്ടുകൊല്ലത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സവായ് മധോപുരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയാണ് താരവിവാഹത്തിന് വേദിയായത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെൻസസ് ഫോർട്ട് ബർവാര. ദമ്പതികൾ തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു' എന്നാണ് ഫോട്ടോ പങ്കുവെച്ച് ഇരുവരും കുറിച്ചത്.

  English summary
  Are Ranveer Singh-Deepika Padukone Worried About Katrina And Vicky's Popularity? Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X