Don't Miss!
- News
ഭക്ഷ്യസാധനങ്ങള്‍ തീരുന്നു; അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു
- Lifestyle
ആര്‍ത്തവ വിരാമം 40-ന് മുന്പെങ്കില് അപകടം: കാരണവും ലക്ഷണങ്ങളും
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Sports
IPL 2022: രോഹിത്തും കോലിയും ആ റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പം, ഒന്നാമന് പക്ഷേ ഈ താരം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
'അങ്ങനെയെങ്കിൽ നിങ്ങൾ തുമ്മി ചാകും!', ദീപികയുടെ ചിത്രത്തിന് കമന്റ് നൽകിയ രൺവീറിനെ ട്രോളി ആരാധകർ!
വിവാഹത്തിന് മുമ്പും ശേഷവും ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളാണ് രൺവീർ സിങും ദീപിക പദുകോണും. ഓൺസ്ക്രീനാകട്ടെ... ഓഫ് സ്ക്രീനാകട്ടെ ഗംഭീര കെമിസ്ട്രിയാണ് ഇരുവർക്കുമിടയിലെന്നത് ആരാധകർ ഒരേ സ്വരത്തിൽ സമ്മതിക്കുന്നു. ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രൺവീറാകട്ടെ ബന്ദ് ബജാ ബറാതിൽ അനുഷ്കയ്ക്കൊപ്പവും. ഇരുവർക്കും വിജയത്തിന്റെ സ്വന്തമായ കരിയർ ഗ്രാഫ് തന്നെയാണ് ഉള്ളത്. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിൽ ഇരുവരും ഒരുമിച്ചഭിനയിച്ചു. അവിടെ തുടങ്ങിയ യാത്ര ഇപ്പോൾ കബീർ ഖാന്റെ 83 എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു.
Also Read: 'സെക്സി എന്നത് തെറ്റല്ല, സിൽക്ക് സ്മിത ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആഘോഷിക്കപ്പെട്ടേനെ'; ഷിബ്ല ഫറ
രാംലീല മുതലാണ് ഇരുവരേയും പാർട്ടികളിലും പൊതു പരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ട് തുടങ്ങിയത്. ബി ടൗണിൽ ഇരുവരും സംസാര വിഷയമായതും അവിടംതൊട്ടു തന്നെ. വിവാഹത്തിന് ശേഷവും ആ സ്നേഹം നാൾക്കുനാൾ വർധിച്ച് കൊണ്ടിരിക്കുകയാണ്. 2018ൽ ആയിരുന്നു ഇരുവരുടേയും ആഢംബര വിവാഹം. ഭാര്യയെ കുറിച്ച് പറയുമമ്പോഴെല്ലാം രൺവീറിന് നൂറ് നാവാണ്. തന്റെ ജീവിതത്തിലെ ഐശ്വര്യവും വീട്ടിലെ വിളക്കും ദീപിക ആണെന്നാണ് ഒരിക്കൽ ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് രൺവീർ പറഞ്ഞത്. രൺവീറിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞിരിക്കുന്ന ദീപികയുടെ വീഡിയോ വൈറലായിരുന്നു.
Also Read: 'സുമേഷും സുപ്രിയയും വിവാഹിതരാകുന്നു', യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ഭാഗ്യം ലഭിച്ച സന്തോഷത്തിൽ സബിറ്റ!

ദീപിക തന്നെക്കാൾ പ്രശസ്തയാകുന്നതിലും പണം സമ്പാദിക്കുന്നതിലും അഭിമാനം മാത്രം ഉള്ളയാളാണ് രൺവീർ എന്ന് ദീപിക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'ഞങ്ങൾ പ്രണയത്തിലാകുന്ന സമയത്ത് രൺവീറിന് കാര്യമായ റോളുകൾ ഒന്നും ലഭിച്ചിരുന്നില്ല. എനിക്ക് നിറയെ സിനിമകൾ ഉണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിൽ ഒരിക്കലും രൺവീർ അസ്വസ്ഥനായിട്ടില്ല. വളരെയധികം സന്തോഷത്തോടെ തന്നെയാണ് ഞങ്ങൾ അക്കാലത്തും മുന്നോട്ടുപോയത്. ഞാനൊരു വലിയ താരമാണെന്നും രൺവീറിനെക്കാൾ കൂടുതൽ ഞാൻ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാം. എന്നാൽ അതിൽ യാതൊരു ഈഗോയും രൺവീറിനില്ല. തന്നെക്കാൾ കൂടുതൽ വരുമാനം എനിക്കാണെന്നതിൽ അദ്ദേഹം ഏറെ അഭിമാനിക്കുന്നു. ആ ഒരു ബഹുമാനം എനിക്ക് അദ്ദേഹത്തിൽ നിന്ന് ലഭിക്കാറുണ്ട്' ദീപിക പറഞ്ഞു.

കഴിഞ്ഞ ദിവസം ദീപിക പങ്കുവെച്ച ഫോട്ടോയ്ക്ക് രൺവീർ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. ഹെയർഫ്ലിപ്പ് ചെയ്യാൻ നോക്കിയപ്പോൾ പരാജയപ്പെട്ടതിന്റെ ചിത്രമാണ് ദീപിക പങ്കുവെച്ചത്. ശ്രമം പരാജയപ്പെട്ടതിനാൽ മുടി ദീപികയുടെ മുഖത്തിന്റെ പകുതിയോളം മറച്ചിരുന്നു. എപ്പിക്ക് ഫ്ലോപ്പ് എന്ന ഹാഷ്ടാഗിനൊപ്പമാണ് ദീപിക ഫോട്ടോ പങ്കുവെച്ചത്. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് എത്തിയതോടെ സ്ഥിരം തമാശ കൗണ്ടറുകളുമായി താരത്തിന്റെ ഭർത്താവും നടനുമായ രൺവീറുമെത്തി. 'നിന്റെ മുടിയിഴകളിൽ എന്നെ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'വെന്നാണ് രൺവീർ ദീപികയുടെ ചിത്രത്തിന് കമന്റായി കുറിച്ചത്. നടന്റെ കമന്റ് എത്തിയതോടെ കളിയാക്കികൊണ്ടുള്ള കമന്റുകൾ രൺവീറിനായ ആരാധകർ കുറിച്ചു. 'ദീപികയുടെ മുടിയിഴയിൽ പെട്ടാൽ നിങ്ങൾ തുമ്മി ചാകും, നിങ്ങൾക്ക് താരനുണ്ടോ?' തുടങ്ങിയ കമന്റുകളാണ് വന്നത്.

ഫെബ്രുവരി 11ന് ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുന്ന ശകുൻ ബത്രയുടെ റിലേഷൻഷിപ്പ് ഡ്രാമയായ ഗെഹ്റയാൻ എന്ന ചിത്രത്തിലാണ് ദീപിക പദുക്കോൺ ഇപ്പോൾ അഭിനയിക്കുന്നത്. ജയേഷ്ഭായ് ജോർദാർ, സർക്കസ്, റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയാണ് രൺവീർ സിങിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. 83 ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത രൺവീർ-ദീപിക സിനിമ. കഴിഞ്ഞ വർഷം നവംബറിലാണ് ഇരുവരും മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.
-
'ചേച്ചി അങ്ങനെയും റോബിന് ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും
-
മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക
-
നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്!