For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ അമ്മ എങ്ങനെയുണ്ട്? കൂട്ടുകാരുടെ ചോദ്യങ്ങള്‍ എന്നെ തളര്‍ത്തി, തകര്‍ത്തു; ശ്രീദേവിയെ കുറിച്ച് അര്‍ജുന്‍

  |

  ബോളിവുഡിനെ മാത്രമല്ല, രാജ്യത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു ശ്രീദേവിയുടെ മരണം. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം. തന്റെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കുന്നതിന് മുമ്പ് തന്നെ ശ്രീദേവി മരിക്കുകയായിരുന്നു. പിന്നാലെ വലിയ വിവാദങ്ങളും ചര്‍ച്ചകളുമെല്ലാം നടന്നു. സമാനതകളില്ലാത്ത രംഗങ്ങളായിരുന്നു ഈ സമയം രാജ്യത്ത് അരങ്ങേറിയത്. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും മക്കളും കടന്നു പോയത് വലിയ സംഘര്‍ഷത്തിലൂടെയായിരുന്നു.

  പൂജ മാസല്ല, മരണമാസാണ്; ബാക്കി ഈ ചിത്രങ്ങള്‍ പറയും

  ഈ സമയം ബോണി കപൂറിനും സഹോദരിമാര്‍ക്കും താങ്ങായി മാറുകയായിരുന്നു അര്‍ജുന്‍ കപൂര്‍. ബോണിയുടെ മുന്‍ വിവാഹത്തിലുണ്ടായ മകനാണ് അര്‍ജുന്‍. ജാന്‍വിയ്ക്കും ഖുഷിയ്ക്കും അര്‍ജുന്‍ നല്‍കിയ പിന്തുണയും കരുതലുമെല്ലാം വളരെ വലുതയായിരുന്നു. അതിന് മുമ്പ് തങ്ങള്‍ തമ്മില്‍ ഇത്ര ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നില്ലെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ അര്‍ദ്ധ സഹോദരിമാരുമായുള്ള ബന്ധത്തെ കുറിച്ച് ചിന്തിക്കാന്‍ തനിക്ക് സമയം വേണ്ടി വരുമെന്ന് മുമ്പ് പറഞ്ഞ അതേ അര്‍ജുന്‍ തന്നെ അവരുടെ കരുത്തായി മാറുകയായിരുന്നു.

  അദ്ദേഹം കൂടെക്കൂട്ടാന്‍ തീരുമാനിച്ച സ്ത്രീ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. ഇന്നത്തെ എല്ലാ യുവതാരങ്ങളുടേയും താരപ്രൗഢി ചേര്‍ത്തുവച്ചാലാണ് അവരുടെ അത്രയെത്തുക. വളരെ വളരെ ഹൈ പ്രൊഫല്‍ ആയിരുന്നു. എന്നാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞത്. പുതിയ അമ്മ എങ്ങനെയുണ്ടെന്ന് കൂട്ടുകാര്‍ ചോദിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അത് നിങ്ങളെ ഒരു ഷെല്ലിലേക്ക് തള്ളിയിടുമെന്നാണ് അര്‍ജുന്‍ പറഞ്ഞത്.

  താന്‍ കൂടുതല്‍ വള്‍നറബിള്‍ ആയെന്നും അര്‍ജുന്‍ പറയുന്നു. സിംപതിയ്ക്ക് വേണ്ടിയോ സങ്കടകഥയോ അല്ല താന്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണെന്നും അര്‍ജുന്‍ പഞ്ഞു. അതിനെയെല്ലാം താന്‍ പോരാടി അതിജീവിക്കുകയായിരുന്നുവെന്നും താരം പറയുന്നു. 2012ലാണ് അര്‍ജുന്‍ കപൂര്‍ അരങ്ങേറുന്നത്. ഇഷഖ്‌സാദെയായിരുന്നു ആദ്യ സിനിമ. പരിനീതി ചോപ്രയായിരുന്നു നായിക. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു അര്‍ജുന്‍ കപൂര്‍. സര്‍ദാര്‍ ക ഗ്രാന്റ്‌സണ്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam


  ഭൂത് പോലീസ്, ഏക് വില്ലന്‍ റിട്ടേണ്‍സ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. അതേസമയം ശ്രീദേവിയുടെ പാതയിലൂടെ മകള്‍ ജാന്‍വി 2018 ല്‍ സിനിമയിലെത്തി. ധഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യ സിനിമ. രണ്ട് വര്‍ഷം ഇടവേളയെടുത്ത ജാന്‍വി ഗോസ്റ്റ് സ്‌റ്റോറീസ് ആന്തോളജിയിലൂടെ മടങ്ങി വന്നു. ഗുഞ്ചന്‍ സക്‌സേനയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. രൂഹിയാണ് അവസാനം റിലീസ് ചെയ്ത സിനിമ. ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: arjun kapoor sridevi
  English summary
  Arjun Kapoor Opens Up About His Stepmom Sridevi-Boney Kapoor Marriage How It Affected His Schoollife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X