For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ വേര്‍പാടുണ്ടായതോടെ ജീവിതം തന്നെ തകര്‍ന്ന അവസ്ഥയിലായി; മേക്കോവറിനെ കുറിച്ച് അര്‍ജുന്‍ കപൂര്‍

  |

  ഹിന്ദി സിനിമയിലെ പ്രശസ്ത നിര്‍മാതാവ് ബോണി കപൂറിന്റെ ഏകമകനാണ് അര്‍ജുന്‍ കപൂര്‍. ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ നടനായി അര്‍ജുന്‍ വളര്‍ന്നു. തുടക്കത്തില്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന താരപുത്രന്‍ വൈകാതെ നായകനായി അരങ്ങേറ്റം കുറിച്ചു. അഭിനയ പ്രധാന്യമുള്ള വേഷം ചെയ്ത് തുടങ്ങിയതോടെയാണ് അര്‍ജുന്‍ ജനപ്രിയനാവുന്നത്.

  സിനിമയിലെത്തുന്നതിന് മുന്‍പ് തടിച്ചുരുണ്ട് ഒരു നായകന്റെ ലുക്ക് പോലുമില്ലാതിരുന്ന ആളാണ് അര്‍ജുന്‍. അവിടുന്നിങ്ങോട്ട് ഗംഭീര ട്രാന്‍സ്ഫര്‍മേഷനാണ് നടന് സംഭവിച്ചത്. വര്‍ഷങ്ങള്‍പ്പിറും തന്റെ മേക്കോവറിനെ പറ്റി അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയൊരു കാലം അര്‍ജുന് ഉണ്ടായിരുന്നു.

  arjun-kapoor

  തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചും അവിടുന്നിങ്ങോട്ട് ശരീരത്തിന്റെ ആരോഗ്യം ഗൗരവ്വമായി കാണാന്‍ തുടങ്ങിയതിനെ പറ്റിയും അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ചിലര്‍ തമാശയായി പറയുന്ന കാര്യങ്ങളാണെങ്കിലും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണം. ചിലരുടെ തമാശ ആരെയെങ്കിലും മുറിവേല്‍പ്പിച്ചെന്ന് വന്നേക്കാം. അതവരെ വൈകാരികമായി ബാധിക്കുകയും വേദനപ്പിച്ചേക്കുമെന്നും' അര്‍ജുന്‍ പറഞ്ഞു.

  Also Read: അച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾ

  കൊവിഡ് കാലമാണ് തന്നെ പുതിയൊരു മനുഷ്യനാക്കിയത്. താനിപ്പോള്‍ പുതിയൊരു വ്യക്തിയെ പോലെയാണ്. 2019 ല്‍ പുറത്തിറങ്ങിയ സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ആണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയ എന്റെ ചിത്രം. അതിന് ശേഷം രണ്ട് സിനിമകളില്‍ ഓണ്‍ലൈനിലൂടെയും റിലീസ് ചെയ്തു. ഇപ്പോഴും അര്‍ജുന്റെ ചില സിനിമകള്‍ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

  arjun-kapoor

  Also Read: ഭാര്യയുടെ തിരിച്ച് വരവിന് കാരണമായത് ഞാനാണ്; പതിനാറ് വയസുള്ള മകളുണ്ട്, സുഖമില്ലാത്ത മകളെ കുറിച്ച് മനു വര്‍മ്മ

  സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആകര്‍ഷണം ഉണ്ടാവണം. എന്നാല്‍ ആ ഉദ്ദേശ്യത്തോട് കൂടിയല്ല ഞാന്‍ ഇവിടെ ജോലിയ്ക്ക് വന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്റെ ഇഷാഖ്‌സാദെ എന്ന കഥാപാത്രം കൂടുതല്‍ ആകര്‍ഷണം തന്നു. ഗുണ്ടെ എന്ന ചിത്രത്തിലും അതുപോലെ തോന്നി. ഇതോടെ സിനിമയില്‍ ഒരു പ്രതീക്ഷ തോന്നി. എന്റെ പ്രകടനം മോശമായാല്‍ അത് പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.

  Also Read: ഇതെന്ത് നടത്തമാണ്; ദീപികയും കത്രീനയും ഉപേക്ഷിച്ചത് പോലെ നിങ്ങളും കളഞ്ഞേക്ക്, സാറയെ കളിയാക്കി ട്രോളന്മാര്‍

  ഒരിക്കല്‍ താന്‍ ശരീരഭാരം നല്ലോണം കുറച്ചിരുന്നു. പിന്നീട് എന്റെ ആരോഗ്യവും എന്റെ ജീവിതവും തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വന്നിരുന്നു. എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടതോടെ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് ഭാരം കുറഞ്ഞത്.

  English summary
  Arjun Kapoor Opens Up Running Out From Realities After Loosing His Mother Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X