For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവിയുടെ മരണത്തോടെ കുടുംബങ്ങള്‍ അടുത്തു, അച്ഛനെ ഇന്ന് സ്‌നേഹിക്കുന്നു; കാരണം ജാന്‍വിയെന്ന് അര്‍ജുന്‍

  |

  ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധയേനാണ് അര്‍ജുന്‍ കപൂര്‍. അര്‍ജുന്റെ സഹോദരി ജാന്‍വി കപൂര്‍ ആകട്ടെ ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന യുവനടിമാരില്‍ ഒരാളായ ജാന്‍വി കപൂറും. ഇരുവരും ഒരുമിച്ചുള്ള ഒരു മാസികയുടെ കവര്‍ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചൊരു കവര്‍ ചിത്രത്തിലെത്തുന്നത്. നേരത്തേയുണ്ടായ അകലം ഉപേക്ഷിച്ച് അടുത്തതിനെക്കുറിച്ച് ബാസാര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും മനസ് തുറക്കുകയും ചെയ്തു.

  സദാചാരവാദികൾ കണ്ടം വഴി; ബിക്കിനിയണിഞ്ഞ് സംയുക്ത മേനോൻ

  ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ബോണി കപൂറിന്റെ മക്കളാണ് ജാന്‍വിയും അര്‍ജുനും. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ മകളാണ് ജാന്‍വി. ബോണി കപൂര്‍ രണ്ടാമത് വിവാഹം കഴിച്ചതായിരുന്നു ശ്രീദേവി. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. ഈ സംഭവത്തിന് ശേഷമാണ് അര്‍ജുന്‍ സഹോദരിമാരുമായി അടുക്കുന്നത്. അതേക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരങ്ങള്‍.

  ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷൂലയും. എന്നാല്‍ രണ്ടാം വിവാഹത്തിലെ മക്കളായ ജാന്‍വി, ഖുഷി എന്നിവരോടും രണ്ടാം ഭാര്യ ശ്രീദേവിയുമായും അത്ര നല്ല ബന്ധമായിരുന്നില്ല അര്‍ജുനും സഹോദരിക്കുമുണ്ടായിരുന്നത്. അര്‍ജുന്‍ സിനിമയിലേക്ക് എത്തിയപ്പോഴും ആ ബന്ധം വഷളായി തന്നെ തുടരുകയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ആ കുടുംബവത്തെ ഒന്നിപ്പിക്കുകയായിരുന്നു.

  ശ്രീദേവിയുടെ മരണത്തോടെ തകര്‍ന്നു പോയ ബോണിയേയും പെണ്‍മക്കളേയും ആശ്വസിപ്പിക്കാനായി അര്‍ജുനും അന്‍ഷൂലയും എത്തുകയായിരുന്നു. പിന്നീട് ആ കുടുംബത്തിന്റെ നെടുംതൂണായി അര്‍ജുന്‍ മാറുകയായിരുന്നു. ഡിന്നറുകള്‍ക്കും ലഞ്ചുകള്‍കള്‍ക്കുമായി കണ്ടുമുട്ടാന്‍ തുടങ്ങി. അങ്ങനെ അവര്‍ക്കിടയിലെ ബന്ധം വളര്‍ന്നു. ഇപ്പോള്‍ തങ്ങള്‍ ഒരു കുടംബമാണെന്നും പരസ്പരം കരുത്തായി മാറുകയായിരുന്നുവെന്നും ജാന്‍വിയും അര്‍ജുനും പറയുന്നു.

  തുടക്കത്തില്‍ തങ്ങള്‍ കൂടിക്കാഴ്ചകളും മറ്റും പ്ലാന്‍ ചെയ്യുമായിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് മാസം ഇങ്ങനെ പ്ലാന്‍ ചെയ്തായിരുന്നു ഡിന്നറുകളും മറ്റും നടത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അര്‍ജുനും അന്‍ഷൂലയും ഇടയ്ക്കിടെ വീട്ടിലേക്ക് വരികയും തങ്ങള്‍ അങ്ങോട്ട് പോവുകയും ചെയ്യുന്നുണ്ടെന്നും ഡിന്നറുകളും ലഞ്ചുകളുമെല്ലാം പതിവായെന്നും ജാന്‍ പറയുന്നു.

  നേരത്തേത് പോലെ കണ്ടുമൂട്ടണമെന്ന സമ്മര്‍ദ്ദം ഇപ്പോഴില്ല. ഒരു കുടുംബം എന്ന നിലയില്‍ തന്നെ എല്ലാം സംഭവിക്കുന്നു. അതുകൊണ്ട് അതിനൊരു സ്വാഭിവകതയുണ്ട്. എല്ലാദിവസവും വീട്ടില്‍ പോകുന്നു. പരസ്പരം എല്ലാ ചെറിയ കാര്യവും അറിയാമോ എന്നല്ല, പക്ഷെ അര്‍ജുനും അന്‍ഷൂലയ്ക്കും അരികില്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. അവര്‍ എപ്പോഴും കൂടെയുണ്ടെന്ന ബോധ്യത്തോടെയാണ് ഞാന്‍ ഓരോ ദിവസവും ഉണരുന്നതെന്നാണ് ജാന്‍വി പറയുന്നത്.

  ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നിൽ ഒരു കാരണമുണ്ട് | filmibeat Malayalam

  തുടക്കത്തില്‍ മുഴുവന്‍ നിശബ്ദതകളായിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടുമെങ്കിലും ഒന്നും സംസാരിക്കുമായിരുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു. തങ്ങള്‍ ഒരു അച്ഛന്റെ മക്കള്‍ ആണെന്നായിരുന്നു ഇതിന് ജാന്‍വി നല്‍കിയ മറുപടി. അതൊരിക്കലും തങ്ങളില്‍ നിന്നും എടുത്ത് കളയാന്‍ പറ്റില്ലെന്ന് അര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തന്റെ അച്ഛനെ കൂടുതല്‍ അടുത്തറിയാനും സ്‌നേഹിക്കാനും കാരണമായത് ജാന്‍വിയും ഖുഷിയും ആണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

  Also Read: ശ്രദ്ധ കപൂര്‍ കട്ട പ്രണയത്തില്‍, കാമുകനുമായുള്ള ചാറ്റ് പുറത്ത്! പുലിവാല് പിടിച്ചൊരു അതിബുദ്ധി!

  ''എനിക്ക് എന്റെ അച്ഛനോടൊപ്പം ആഗ്രഹിക്കുന്നത് പോലെ കുറേക്കാലം ജീവിക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെ പോലെയാണെന്ന് പറയാറുണ്ട് പലരും. പക്ഷെ എനിക്കത് മനസിലായില്ല. എന്നാല്‍ ജാന്‍വിയും ഖുഷിയുമായുമായുള്ള കൂടിക്കാഴ്ചകളിലൂടെ ആ അകലം കുറഞ്ഞു. അദ്ദേഹവുമായി കൂറേക്കൂടെ സ്വാഭാവികമായൊരു ബന്ധം ഉടലെടുക്കാന്‍ അത് കാരണമായി. അവര്‍ കാരണമാണ് ഞാന്‍ എന്റെ അച്ഛനെ കൂടുതല്‍ സ്‌നേഹിക്കുന്നത്. അച്ഛനെ മറ്റൊരു കണ്ണിലൂടെ കാണാന്‍ സാധിച്ചു. ജാന്‍വിയും ഖുഷിയും ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹവുമായി അടുക്കാന്‍ യാതൊരു കാരണവും ഞാന്‍ കണ്ടെത്തുമായിരുന്നില്ല'' എന്നാണ് അര്‍ജുന്‍ പറയുന്നത്.

  Read more about: arjun kapoor
  English summary
  Arjun Kapoor Says Because Of Janhvi And Khushi He Became Closer To Father Boney Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X