For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയും സോനവും അടക്കം നടിമാരുടെ ഇങ്ങനെയൊരു രൂപമാറ്റം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! ചിത്രങ്ങള്‍ വൈറൽ

  |

  സൗന്ദര്യത്തിനും ഫിറ്റ്‌നസിനുമൊക്കെ ഏറെ പ്രധാന്യം കൊടുക്കേണ്ട മേഖലയാണ് സിനിമ. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശാരീരികമായി മാറ്റം വരുത്തുന്ന ഒരുപാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. കേരളത്തിലെ കാര്യം നോക്കുകയാണെങ്കില്‍ നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും സിനിമകള്‍ക്ക് വേണ്ടി നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

  എന്നാല്‍ സിനിമയിലെത്തുന്നതിന് മുന്‍പ് ഉണ്ടായിരുന്ന പഴയ ലുക്ക് മാറി ഇപ്പോള്‍ ഗ്ലാമറായി മാറിയ ഒരുപാട് താരങ്ങള്‍ ബോളിവുഡിലുണ്ട്. ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന പല യുവതാരങ്ങളും പണ്ട് തടിച്ച് ഉരുണ്ട് ഇരുന്നതാണെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത്തരത്തില്‍ ചില താരങ്ങളുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

  കരീന കപൂർ

  കരീന കപൂർ

  ബോളിവുഡിലെ ഏറ്റവും മുന്‍നിര നായികയാണ് കരീന കപൂര്‍. വിവാഹശേഷം സിനിമാഭിനയം തുടരുന്ന കരീനയുടെ ഫിറ്റ്‌നസ് ആരാധകരെ അതിശയിപ്പിക്കുന്നതാണ്. മകന്‍ തൈമൂറിനെ ഗര്‍ഭിണിയായിരുന്ന സമയത്തും അതിന് ശേഷം ശരീരസൗന്ദര്യം നടി തിരിച്ച് പിടിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സീറോ സൈസിലെത്തിയ നടി നേരത്തെ തടിച്ച് ഉരുണ്ട് ഗെറ്റപ്പിലായിരുന്നു. കരീനയുടെ പുതിയ ഫോട്ടോസും പഴയ ചിത്രങ്ങളും വീണ്ടും പ്രചരിക്കുകയാണ്.

  ആലിയ ഭട്ട്

  ആലിയ ഭട്ട്

  സുറ്റഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ കരണ്‍ ജോഹര്‍ പരിചയപ്പെടുത്തിയ നടി ആലിയ ഭട്ടിന്റെ പഴയ ലുക്ക് നേരത്തെ പല പ്രാവിശ്യം വൈറലായിട്ടുണ്ട്. ഇന്ന് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവസുന്ദരിയായി അലിയ മാറുന്നതിന് മുന്‍പ് വളരെയധികം ശരീരഭാരമുണ്ടായിരുന്നു. ആലിയ ആണിതെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത ഗെറ്റപ്പിലായിരുന്നു നടി. 67 കിലോ ഭാരം ഉണ്ടായിരുന്ന നടി തടി കുറച്ച് 55 കിലോയിലേക്ക് എത്തിയത് കേവലം മൂന്ന് മാസം കൊണ്ടായിരുന്നു. ഇപ്പോഴും വര്‍ക്കൗട്ട് നിത്യ ജീവിതത്തില്‍ തുടരുകയാണ് ആലിയ.

  സോനം കപൂർ

  സോനം കപൂർ

  ബോളിവുഡിലെ സ്‌റ്റൈല്‍ ഐക്കണ്‍ ആണ് താരപുത്രിയും നടിയുമായ സോനം കപൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അഭിനയിച്ചപ്പോള്‍ നായികയായിട്ടെത്തിയത് സോനം ആയിരുന്നതിനാല്‍ നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലും തരംഗമാവാറുണ്ട്. അനില്‍ കുമാറിന്റെ മകളായ സോനത്തിന് 90 കിലോയോളം ശരീരഭാരമുണ്ടായിരുന്നു. എന്നാല്‍ സിനിമാപ്രവേശനത്തിനോട് അനുബന്ധിച്ച് മുപ്പത് കിലോയോളം ഭാരം നടി കുറക്കുകയായിരുന്നു.

  സാറ അലിഖാൻ

  സാറ അലിഖാൻ

  സിനിമയിലേക്ക് എത്തുന്നതിന് തൊട്ട് മുന്‍പ് സെയിഫ് അലി ഖാന്റെ മകള്‍ സാറ അലിഖാനും ഇതുപോലെയായിരുന്നു. താരപുത്രിയ്ക്കും വേറൊരു മുഖമുണ്ടായിരുന്നു. തടിച്ചുരുണ്ട് ആര്‍ക്കും മനസിലാവാത്താന്‍ കഴിയാത്തൊരു ഗെറ്റപ്പിലായിരുന്നു സാറ ഉണ്ടായിരുന്നത്. എന്നാല്‍ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട് നടി ഗംഭീര മേക്കോവര്‍ നടത്തുകയാണ് ചെയ്തത്. സാറയുടെ പഴയ ചിത്രം അടുത്ത കാലത്ത് വ്യാപകമായി സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായിരുന്നു.

  അർജുൻ കപൂർ

  അർജുൻ കപൂർ

  നടിമാര്‍ മാത്രമല്ല ബോളിവുഡിലെ പ്രമുഖ നടന്മാരും ഒരു കാലത്ത് തടിയന്മാരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുവനടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂര്‍ ഇന്ന് ബോളിവുഡില്‍ ഫിറ്റ് ബോഡിയുള്ള നടന്മാരില്‍ ഒരാളാണ്. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തുന്നതിന് തൊട്ട് മുന്‍പ് വരെ അര്‍ജുന്റെ ശരീരഭാരം 140 കിലോ ആയിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി സിക്‌സ്പാക് ലുക്കിലേക്ക് എത്തി താരം യുവാക്കള്‍ക്ക് മാതൃകയാവുകയായിരുന്നു. 2012 ലായിരുന്നു താരപുത്രന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

  English summary
  Arjun Kapoor, Sonam Kapoor and Alia Bhatt's Inspirational Makeover Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X