Don't Miss!
- News
ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു; അച്ഛനും മകനും മരിച്ചു
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
അരങ്ങേറ്റം കാണാന്‍ അമ്മ ഉണ്ടായില്ല, ജീവിച്ചിരുന്നേല്‍ ഒരുപാട് സന്തോഷിച്ചേനെ! അമ്മയെക്കുറിച്ച് അര്ജുന് കപൂര്‍
ബോളിവുഡിലെ യുവനടന്മാരില് ശ്രദ്ധേയനാണ് അര്ജുന് കപൂര്‍. മുന്‍നിര നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മോണ ഷൗരിയുടെയും മകനാണ് അര്ജുന്. 2012 ല്‍ പുറത്തിറങ്ങിയ ഇഷഖ്സാദെയിലൂടെയായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനം കൈയ്യടി നേടുകയും ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. പിന്നീട് അര്ജുന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തന്റെ അമ്മയോടും സഹോദരിമാരോടുമുള്ള സ്നേഹവും ബഹുമാനവും അര്ജുന് എപ്പോഴും പരസ്യമായി തന്നെ പ്രകടിപ്പിക്കാറുണ്ട്. 2012 ലായിരുന്നു അര്‍ജുന്റെ അമ്മയുടെ മരണം. ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു മരണം. ബോളിവുഡില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അര്ജുന്. ഇപ്പോഴിതാ തന്റെ പത്ത് വര്‍ഷത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ അര്ജുന് മനസ് തുറന്നിരിക്കുകയാണ്.

ബോളിവുഡ് ബബ്ബിളിന് നല്കിയ അഭിമുഖത്തിലായിരുന്നു അര്ജുന് മനസ് തുറന്നത്. തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ അമ്മ മരിച്ചുപോയതിനെക്കുറിച്ചാണ് താരം മനസ് തുറന്നത്. ജീവിച്ചിരുന്നുവെങ്കില്‍ തന്റെ അമ്മ തന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുമായിരുന്നുവെന്നാണ് അര്ജുന് പറയുന്നത്. അര്‍ജുന്റെ അരങ്ങേറ്റം കാണാതെയാണ് അമ്മ മരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
''ആദ്യത്തെ സിനിമ കണ്ടിരുന്നുവെങ്കില്‍ ഒരുപാട് സന്തോഷിക്കുമായിരുന്നു അവര്‍. അവര്‍ക്ക് അത് തന്നെ ധാരാളമായിരുന്നു. എന്നെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാന്‍ അവര്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്. ഒരു ദിവസം ജോലിക്ക് പോകാതിരുന്നാലും കുഴപ്പമില്ലെന്ന തരത്തില്‍ ഞാന്‍ ഇന്‍ഡിപ്പന്‍ഡന്റ് ആണെന്നതില്‍ എന്റെ അമ്മ അഭിമാനിക്കുന്നുണ്ടാകും. 36 വയസിനുള്ളില്‍ ഒരുപാട് പ്രശ്നങ്ങളെ ഞാന്‍ മറി കടന്നുവെന്നതില്‍ അവര്‍ സന്തോഷിക്കും. പക്ഷെ ഇഷഖ്സാദെ കണ്ടിരുന്നുവെങ്കില്‍ ഒരുപാട് സന്തോഷിച്ചേനെ എന്നെ ഓര്‍ത്ത്. ഞാന്‍ നന്നായിക്കോളുമെന്ന് ഉറപ്പ് കിട്ടുമായിരുന്നു അമ്മയ്ക്ക്'' എന്നാണ് താരം പറയുന്നത്.

അച്ഛന് ബോളിവുഡിലെ വലിയ നിര്മ്മാതാണെങ്കിലും അര്‍ജുന്റെ തുടക്കം അച്ഛന്റെ സിനിമയിലൂടെയായിരുന്നില്ല. നടന് ആയി മാറിയതോടെ അച്ഛന്റെ പക്കല്‍ നിന്നും പണം വാങ്ങുന്നത് താന്‍ നിര്‍ത്തിയെന്നും അതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും അര്ജുന് പറയുന്നു.
''നടനായതിന് ശേഷം ഞാന്‍ അച്ഛന്റെ കൈയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. അതിന് മുമ്പും വളരെ അത്യാവശ്യത്തിന് മാത്രമേ വാങ്ങിയിരുന്നുള്ളൂ. എന്റെ അമ്മ എന്നെ വളരെ നന്നായിട്ടാണ് നോക്കിയത്. നല്ല രീതിയിലാണ് എന്നെ വളര്‍ത്തിയത്. സാധിക്കുമായിരുന്നത് പോലെ അച്ഛനും ഉണ്ടായിരുന്നു. ഇന്ന് എനിക്ക് ഒരു സിനിമയോട് നോ പറയാന്‍ സാധിക്കുന്നൊരു സാഹചര്യമുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു'' എന്നാണ് താരം പറയുന്നത്.

ഈയ്യടുത്ത് അര്‍ജുന്റെ മേക്കോവര്‍ വൈറലായിരുന്നു. താന്‍ ഭാരം കുറച്ചതിനെക്കുറിച്ചും അര്ജുന് അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്.
''വളരെ ലളിതമായ കാര്യമാണ്. ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ ഒരുപാട് വണ്ണം കുറച്ചിരുന്നു. പിന്നെ ഭാരം കൂടി. എന്റെ ഏറ്റവും മികച്ച രൂപമായിരുന്നില്ല അത്. പക്ഷെ നേരത്തെ ചെയ്തിരുന്നത് പോലെ കുറക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സമയം കിട്ടുമ്പോള്‍ ചെയ്യാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. പക്ഷെ സമയം കിട്ടിയില്ല. ചില സിനിമകള്‍ വിജയിച്ചില്ല. ഫിറ്റാകാന്‍ ശ്രമിക്കുന്നൊരു തടിയന് കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് എന്നും എനിക്ക് പിടിച്ചു നില്ക്കാന് ശ്രമിച്ചു കൊണ്ടിരിക്കണം. വര്‍ക്കൗട്ട് ചെയ്തില്ലെങ്കില്‍ വേഗത്തില്‍ വണ്ണം കൂടും. രണ്ട് ദിവസം ശരിയായ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും. പക്ഷെ അതിന്റെ ഇരട്ടി അധ്വാനിച്ചിട്ടുണ്ട് ഞാന്‍'' അര്ജുന് പറയുന്നു.
സന്ദീപ് ഓര് പിങ്കി ഫറാര്‍ ആണ് അര്‍ജുന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദ ലേഡി കില്ലര്‍, ഏക് വില്ലന്‍ റിട്ടേണ്‍സ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.
-
'ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, അവസാനമായി കാണാൻ ശശിയേട്ടൻ സമ്മതിച്ചില്ല'; ജയനെക്കുറിച്ച് സീമ
-
'അവിശ്വസനീയമെന്ന് തോന്നി'; ആലിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയെന്ന് കരണ്‍ ജോഹര്‍
-
'തലനാരിഴയുടെ വ്യത്യാസത്തിൽ ട്രെയിൻ ഇടിച്ചില്ല, ഷൂട്ടിങിനിടയിൽ മരണത്തെ മുഖാമുഖം കണ്ടു'; സരിത പറയുന്നു!