For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയുള്ളപ്പോള്‍ നീയെങ്ങനെ മികച്ച നടിയായി? വേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ട് പ്രിയങ്ക!

  |

  സൗന്ദര്യ മത്സരത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരങ്ങളാണ് ഐശ്വര്യ റായ് ബച്ചനും പ്രിയങ്ക ചോപ്ര ജൊനാസും. ഇരുവരും ലോക സുന്ദരിമാരായിരുന്നു. ബോളിവുഡിലെ സൂപ്പര്‍നായികമാര്‍. ഇന്ത്യയ്ക്ക് പുറത്ത് ആരാധകരുള്ള താരങ്ങള്‍. പ്രിയങ്ക ഹോളിവുഡിലും വലിയ താരമായി മാറിയെങ്കില്‍ ഐശ്വര്യയും ഹോളിവുഡില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു പേരും ഒരുപാട് പേരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഓരോ സിനിമയും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  എന്നാല്‍ ഒരുതവണ ഐശ്വര്യയ്ക്ക് പകരം പ്രിയങ്ക അവാര്‍ഡ് നേടിയത് വലിയ വിവാദമായി മാറിയിരുന്നു. സംവിധായകന്‍ ആഷുതോഷ് ഗൊവാരിക്കര്‍ ആണ് പ്രിയങ്കയ്‌ക്കെതിരെ രംഗത്ത് എത്തിയത്. 2009 ലാണ് സംഭവം നടക്കുന്നത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഐഫയുടെ പുരസ്‌കാരം നേടിയത് പ്രിയങ്കയായിരുന്നു. ഫാഷനിലെ പ്രകടനത്തിനായിരുന്നു പ്രിയങ്കയെ തേടി പുരസ്‌കാരമെത്തിയത്. മികച്ച നടിക്കുളള നോമിനേഷനില്‍ ഐശ്വര്യയുടെ പേരുമുണ്ടായിരുന്നു. ജോധ അക്ബറിലെ പ്രകടനത്തിലൂടയാണ് ഐശ്വര്യ നോമിനേഷന്‍ നേടിയത്. ഗൊവാരിക്കര്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍.

  ഐശ്വര്യയെ പിന്നിലാക്കി പ്രിയങ്ക മികച്ച നടിയായത് ഗൊവാരിക്കറിന് തീരെ പിടിച്ചില്ല. തന്റെ ചിത്രത്തിലെ നായികയ്ക്ക് പുരസ്‌കാരം ലഭിക്കാതെ പോകുന്നതില്‍ വിഷമമുണ്ടാകുന്നത് സ്വാഭാവികമാണെന്നിരിക്കെ, ഗൊവാരിക്കരുടെ അതിനോടുള്ള പ്രതികരണമാണ് കൈവിട്ട് പോയത്. പിന്നാലെ മികച്ച സംവിധായകനായി ഗൊവാരിക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരം വാങ്ങാനായി വേദിയിലെത്തിയ ഗൊവാരിക്കര്‍ തന്റെ അതൃപ്തി പരസ്യമായി തന്നെ അറിയിക്കുകയായിരുന്നു.

  ''പ്രിയങ്ക, ഐ ലവ് യു, പക്ഷെ ജോധ അക്ബറിലെ അഭിനയത്തിന് ഐശ്വര്യ റായ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളൊരു പട്ടികയില്‍ നിന്നും നിനക്ക് എങ്ങനെയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല'' എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ വാക്കുകള്‍. താന്‍ മാത്രമല്ല അതേ അഭിപ്രായമാണ് ഐശ്വര്യയുടെ ഭര്‍ത്താവിന്റെ അമ്മയും മുതിര്‍ന്ന നടിയുമായ ജയ ബച്ചനും ഉള്ളതെന്നും ഗൊവാരിക്കര്‍ പറഞ്ഞു. ചിലപ്പോള്‍ നീ വളരെ കഠിനാധ്വാനം ചെയ്യുന്ന നടിയും അവള്‍ നാച്ച്വറല്‍ നടിയും ആയതുകൊണ്ടും ആകാമെന്നും ഗൊവാരിക്കര്‍ പ്രിയങ്കയോടായി പറഞ്ഞു.

  സംവിധായകന്റെ ആ വാക്കുകള്‍ വളരെ വലിയ വിവാദമായി മാറുകയുണ്ടായി. ജയ ബച്ചന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചുവെന്നും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ജയ ബച്ചന്‍ തന്നെ പരസ്യമായി ഗൊവാരിക്കര്‍ പിന്തുണയ്ക്കുകയും താനാണ് ഇക്കാര്യം വേദിയില്‍ പറയാന്‍ ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തുകയും ചെയ്തതോടെ വിവാദം കൂടുതല്‍ ശക്തമാവുകയായിരുന്നു.

  ''എല്ലാവരും കരുതുന്നത് ആഷുതോഷ് അനാവശ്യമായി എന്റെ പേര് വലിച്ചിടുകയായിരുന്നു എന്നാണ്. പക്ഷെ സത്യത്തില്‍ ഞാനാണ് ആ വിഷയം വേദിയില്‍ പറയാന്‍ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് ജോധാ അക്ബറിലെ പ്രകടനത്തിന് ഐശ്വര്യയ്ക്ക് ഒരു പുരസ്‌കാരവും ലഭിക്കാത്തതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ഞാനാണ് ആ വിഷയം ഉയര്‍ത്തിക്കാണിക്കാന്‍ പറഞ്ഞത്. അതിനാല്‍ എന്റെ പേര് പറയുന്നത് യാതൊരു തെറ്റുമില്ല'' എന്നായിരുന്നു ജയ ബച്ചന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് പ്രിയങ്കയുമായി യാതൊരു പ്രശ്‌നമില്ലെന്നും ഐശ്വര്യയുടെ പ്രകടനത്തെ അവഗണിച്ചതാണ് ചോദ്യം ചെയ്തതെന്നും ജയ ബച്ചന്‍ വ്യക്തമാക്കി.

  Also Read: കൺമുന്നിൽ വച്ച് തന്നെ ആളിങ്ങനെ വഴുതി പോവുകയാണ്, പതറിപ്പോയ നിമിഷം, നിറ കണ്ണുകളോടെ സീമ ജി നായർ

  ്അതേസമയം പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒന്നും പറയാനോ പത്രക്കുറിപ്പ് ഇറക്കാനോ പ്രിയങ്ക കൂട്ടാക്കിയില്ല. മൗനം കൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ ആ പ്രശ്‌നങ്ങളൊക്കെ ഇന്ന് പഴയ കഥകളാണ്. പ്രിയങ്ക ചോപ്ര പിന്നീടും ഒരുപാട് പുരാസ്‌കാരങ്ങള്‍ നേടി. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ഗ്ലോബല്‍ ഐക്കണായി വളരുകയും ചെയ്തു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ദ വൈറ്റ് ടൈഗര്‍ ആണ് പ്രിയങ്കയുടെ പുതിയ സിനിമ. ജീ ലേ സര എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം താരം ബോളിവുഡിലേക്ക് തിരികെ വരികയാണ്. പ്രിയങ്കയ്‌ക്കൊപ്പം ആലിയ ഭട്ടും കത്രീന കൈഫും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ഒരു റോഡ് മൂവിയാണ്.

  Read more about: priyanka chopra aishwarya rai
  English summary
  Ashutosh Gowariker Revealed How Jaya Bachchan Responded When Priyanka Won Award Over Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X