For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ രാത്രി ഉറങ്ങാതെയിരുന്ന് കരഞ്ഞു, അവരെന്നെ ഗൗനിച്ചതേയില്ല; വേദനിപ്പിക്കുന്ന ഓര്‍മ്മ പങ്കുവച്ച് ആയുഷ്മാന്‍

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് ആയുഷ്മാന്‍ ഖുറാന. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് ആയുഷ്മാന്‍. തന്റെ കഠിനാധ്വാനവും കഴിവുമാണ് ആയുഷ്മാനെ ഇന്നത്തെ താരപദവിയിലേക്ക് എത്തിച്ചത്. ടെലിവിഷനിലൂടെയായിരുന്നു ആയുഷ്മാന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായി മാറുകയായിരുന്നു. ഇന്ന് ബോളിവുഡിലെ മുന്‍നിര നായകനായ താരത്തിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് ഓരോ സംവിധായകരും.

  മിനിമം ഗ്യാരണ്ടിയുള്ള സിനിമകളാണ് നിര്‍മ്മാതാക്കള്‍ക്കും ആരാധകര്‍ക്കും ആയുഷ്മാന്‍ നല്‍കുന്നത് എന്നതാണ് താരത്തെ രണ്ട് കൂട്ടരുടേയും വിശ്വസ്തനാക്കുന്നത്. വിക്കി ഡോണറിലൂടെയായിരുന്നു ആയുഷ്മാന്റെ അരങ്ങേറ്റം. ആദ്യ സിനിമ മുതല്‍ തന്നെ വ്യത്യസ്തമായ വിഷയങ്ങള്‍ സംസാരിക്കുന്നത് ശീലമാക്കിയതും ആയുഷ്മാനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. ബോളിവുഡില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ആയുഷ്മാന്‍ ഖുറാന. തന്റെ യാത്രയെക്കുറിച്ചും തനിക്ക് ലഭിച്ച അവഗണനകളെക്കുറിച്ചുമൊക്കെ താരം ഒരു അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ്.

  കരിയറില്‍ കൈ പിടിച്ചു നടത്താന്‍ ആരുമുണ്ടായിരുന്നില്ല ആയുഷ്മാന്. അതുകൊണ്ട് തന്നെ ഒരുപാട് തവണ പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട റിജക്ഷനുകളെക്കുറിച്ച് ആയുഷ്മാന്‍ മനസ് തുറക്കുകയാണ്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആയുഷ്മാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ആക്ടിംഗ് റിയാലിറ്റി ഷോകളില്‍ നിന്നും സിങിംഗ് റിയാലിറ്റി ഷോയില്‍ നിന്നും എന്നെ റിജക്ട് ചെയ്തിട്ടുണ്ട്. റിജക്ഷനുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. റിജക്ഷനുകള്‍ നമ്മളെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് തോന്നുന്നത്. ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. ഞാന്‍ കരയുകയായിരുന്നു. എനിക്കൊരു നടനാകണമായിരുന്നു. പക്ഷെ അവരെന്നെ ഒഴിവാക്കി. ബോംബെയില്‍ പോകാനുള്ള എന്റെ പ്ലാനായിരുന്നു അത്. പക്ഷെ എനിക്ക് ആദ്യ റൗണ്ടില്‍ തന്നെ റിജക്ഷന്‍ കിട്ടി. ചണ്ഡിഗഢ് റൗണ്ട് പോലും കടക്കാന്‍ പറ്റിയില്ല. അതെന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു'' എന്നായിരുന്നു താരം പറഞ്ഞത്. 2003 ല്‍ റോഡീസിലേക്ക് എത്തുന്നതിനും മുമ്പത്തെ അനുഭവമായിരുന്നു താരം പങ്കുവച്ചത്.

  ''ഞാന്‍ ഓര്‍ക്കുന്നുണ്ട്. അഞ്ച് പേരുണ്ടായിരുന്നു അവിടെ. ആറടി പൊക്കത്തില്‍ നല്ല ശരീരമൊക്കെയായി. ഞാന്‍ ആകട്ടെ 5.9 അടി പൊക്കവും. കൂട്ടത്തില്‍ ഏറ്റവും ചെറുതും ഏറ്റവും മെലിഞ്ഞതും ഞാനായിരുന്നു. അവരെന്നെ കാര്യമാക്കി എടുത്തിട്ടുണ്ടാകില്ലെന്ന് തോന്നുന്നു'' എന്നാണ്് ആയുഷ്മാന്‍ പറയുന്നത്. താന്‍ നടപ്പുരീതികള്‍ക്ക് പുറത്തുളള തരക്കാരനാണെന്ന് അന്ന് തന്നെ തനിക്ക് ബോധ്യമായിരുന്നുവെന്നാണ് ആയുഷ്മാന്‍ പറയുന്നത്. ''ഞാന്‍ അണ്‍ കണ്‍വെന്‍ഷണല്‍ ആണെന്ന് എനിക്ക് മനസിലായി. അവര്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞില്ല. അവര്‍ പറഞ്ഞു, പക്ഷെ കാര്യമായിട്ടായിരുന്നില്ല'' താരം പറയുന്നു.

  റോഡീസിലൂടെയാണ് ആയുഷ്മാന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായി കയ്യടി നേടി. തുടര്‍ന്നാണ് വിക്കി ഡോണറിലൂടെ ബോളിവുഡില്‍ അരങ്ങേറുന്നത്. ആദ്യ സിനിമ വലിയ വിജയവും ദേശീയ അവാര്‍ഡും നേടിയെങ്കിലും തുടര്‍ന്ന് വിജയങ്ങള്‍ കുറഞ്ഞതോടെ ആയുഷ്മാന്റെ കരിയര്‍ സംശയത്തിലാവുകയായിരുന്നു. ഈ സമയത്ത് താരം മ്യൂസിക് ബാന്റുണ്ടാക്കി സംഗീതത്തിന്റെ വഴിയും തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ വീണ്ടും സിനിമയില്‍ വിജയം ലഭിച്ചു. ബറേലി കി ബര്‍ഫി, ശുഭ് മംഗള്‍ സാവ്ദാന്‍, അന്ധാദുന്‍, ബദായി ഹോ, ആര്‍ട്ടിക്കിള്‍ 15, ഡ്രീം ഗേള്‍, ബാല തുടങ്ങിയ സിനിമകളെല്ലാം വലിയ വിജയങ്ങളായി മാറുകയായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ താരമാണ് ആയുഷ്്മാന്‍ ഇന്ന്.

  അനേക് ആണ് ആയുഷ്മാന്റെ പുതിയ സിനിമ. ആര്‍ട്ടിക്കിള്‍ 15 ന് ശേഷം ആയുഷ്മാനും അനുഭവ് സിന്‍ഹയും ഒരുമിക്കുന്ന സിനിമയാണ് അനേക്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ആയുഷ്മാന്‍ എത്തുന്നത്. പിന്നാലെ ഡോക്ടര്‍ ജി, ആന്‍ ആക്ഷന്‍ ഹീറോ എന്നീ സിനിമകളും അണിയറയിലുണ്ട്.

  Read more about: ayushmann khurrana
  English summary
  Ayushmann Khurrana Revealed He Has Been Rejected Many Times During Initial Days Of His Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X