For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമക്ക് അവരുടെ പ്രേക്ഷകരെ നന്നായി അറിയാം; ആയുഷ്മാന്‍ ഖുറാന

  |

  ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെയെല്ലാം പ്രിയ താരമായി മാറിയ ബോളിവുഡ് നടന്‍.

  ആയുഷ്മാന്‍ ഖുറാന അഭിനേതാവ് മാത്രമല്ല. പാട്ടുകാരനും ഗാനരചയിതാവുമൊക്കെയാണ്. 2012ല്‍ പുറത്തിറങ്ങിയ 'വിക്കി ഡോണര്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്.

  ബോളിവുഡ് സിനിമകൾ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും വളരെയധികം കാണാറുള്ള വ്യക്തിയാണ് ഖുറാന. അക്കൂട്ടത്തിൽ നമ്മുടെ മലയാള സിനിമകളും താരം കാണാറുണ്ട്. മലയാള സിനിമകൾ കാണാറുണ്ടെന്ന് മാത്രമല്ല മലയാള സിനിമ ഇന്‍ഡസ്ട്രിയെക്കുറിച്ചും വ്യക്തമായ ഗ്രാഹ്യം താരത്തിന് ഉണ്ട്.

  2021 ആണ് പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഭ്രമം' എന്ന ചിത്രം റിലീസ് ആയത്. ചിത്രം ആയുഷ്മാന്‍ ഖുറാനയുടെ ‘അന്ധാദുന്‍' എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്

  Also Read:കൂടെ അഭിനയിച്ച താരത്തോട് പ്രണയം തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് മംമ്ത

  'അന്ധാദുന്‍' മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്ന സമയത്ത് താരത്തോട് ഇതേപ്പറ്റി ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. അതിനു ആയുഷ്മാന്‍ ഖുറാന നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആവുന്നത്. മലയാള സിനിമയിലെ ഇഷ്ടപ്പെട്ട നടനെ കുറിച്ചും മലയാള ഇന്‍ഡസ്ട്രിയിലെ പ്രത്യേകതയെ കുറിച്ചും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അന്ന് സംസാരിക്കുകയുണ്ടായി.

  ‘എനിക്ക് മലയാളം സിനിമകള്‍ ഇഷ്ടമാണ്. ഫഹദ് ഫാസിലിനെയും എനിക്ക് ഇഷ്ടമാണ്. മലയാളത്തിലെ ഒരുപാട് സിനിമകള്‍ ഞാന്‍ കാണാറുണ്ട്. ആ ഇന്‍ഡസ്ട്രിയില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. അവര്‍ക്ക് അവരുടെ പ്രേക്ഷകരെ നന്നായി അറിയാം.

  എന്നെ ആകര്‍ഷിക്കുന്ന ചിലതരം അഭിനിവേശവും പ്രൊഫഷണലിസവും അവരിലുണ്ട്. എന്റെ സിനിമകള്‍ അവർ റീമേക്ക് ചെയ്യുന്നുവെങ്കില്‍ അത് എനിക്ക് വലിയ അംഗീകാരമാണ്. അതില്‍ എനിക്ക് വലിയ സന്തോഷവും തോന്നുന്നുണ്ട്,' ആയുഷ്മാന്‍ ഖുറാന പറഞ്ഞു.

  Also Read:നിങ്ങളുടെ സൈസ് എന്തുതന്നെ ആയാലും ആളുകൾ എപ്പോഴും അതിനെ കുറിച്ച് അഭിപ്രായമിടും: സോനാക്ഷി സിൻഹ

  ആയുഷ്മാന്‍ ഖുറാന ഉൾപ്പെടെ ഒരുപാട് ബോളിവുഡ് നടി നടന്മാരും സംവിധായകരും ഇന്ന് തെന്നിന്ത്യൻ സിനിമകൾ കൂടുതലായി കാണാനും അവയെ വിലയിരുത്താനും ശ്രമിക്കുകയാണ്.

  ബാഹുബലിയും കെ ജി എഫും പോലുള്ള വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങൾ ഇന്ത്യൻ സിനിമാലോകത്തെ കൈയടക്കുമ്പോൾ എന്തുകൊണ്ട് ബോളിവുഡ് സിനിമകൾ പിന്നെലേക്ക് പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ബോളിവുഡ് താരങ്ങളും സംവിധായകരും. അതുകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്തെ കൂടുതൽ ആഴത്തിൽ പഠിക്കാനും മാറ്റങ്ങൾ വരുത്താനും ശ്രമിക്കുകയാണ് ബോളിവുഡ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം, ആയുഷ്മാന്‍ ഖുറാന നായകനാവുന്ന ‘അനേക്' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മെയ് 27 നാണ് ചിത്രം പ്രദർശനത്തിന് എത്തുക. അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ആര്‍ട്ടിക്കിള്‍ 15′ എന്ന ചിത്രത്തിനു ശേഷം ആയുഷ്മാന്‍ ഖുറാന-അനുഭവ് സിന്‍ഹ ഒന്നിക്കുന്ന സിനിമയാണ് ‘അനേക്'.

  നോര്‍ത്ത്ഈസ്റ്റ് ഇന്ത്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ജോഷ്വാ എന്ന യുവാവിന്റെ കഥാപാത്രമാണ് ആയുഷ് ചെയ്യുന്നത്.

  സിമ അഗര്‍വാള്‍, യാഷ് കേശ്വനി, തെന്നിന്ത്യന്‍ താരം ജെ.ഡി. ചക്രവര്‍ത്തി, മനോജ് പഹ്വ, കുമുദ് മിശ്ര, ദീപ്ലിന ദേക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി-സീരീസും അനുഭവ് സിന്‍ഹയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

  നോര്‍ത്ത്ഈസ്റ്റ് ഇന്ത്യയുടെ പച്ചയായ രാഷ്ട്രീയം പറയുന്ന സിനിമയിൽ ആരും പറയാന്‍ മടിക്കുന്ന പ്രമേയമാണ് പറയുന്നത്. ഇവാന്‍ മുള്ളിഗന്‍ ആണ് ഛായാഗ്രഹണം. യാഷ രാംചന്ദനി എഡിറ്റിംഗ്. സംഗീതം അനുരാഗ് സൈകിയ. എ.എ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

  English summary
  Ayushmann Khurrana says the Malayalam industry knew their audience very well he also says Fahadh Faasil is his favourite actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X