twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാണൂ, ബോളിവുഡ് നിരോധിച്ച സിനിമകള്‍

    |

    ബോളിവുഡും വിവാദങ്ങളും തമ്മില്‍ ഒരു വല്ലാത്ത ഇതുണ്ട്. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കി സിനിമയെ വാര്‍ത്തകളില്‍ കൊണ്ടുവരുന്ന ഒരു ടെന്‍ഡ് പോലും ബോളിവുഡില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ഷാരൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍ ആണ് ഇത്തരത്തില്‍ മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠമായ ഒരു ചിത്രം.

    എന്നാല്‍ ഇത് മാത്രമല്ല, വിവാദപരമായ ഉള്ളടക്കം കൊണ്ട് വാര്‍ത്തയായ ചിത്രങ്ങളും ബോളിവുഡിലുണ്ട്. ഭരണപക്ഷത്തെ വേദനിപ്പിച്ചോ ഏതെങ്കിലും മതങ്ങളെ വേദനിപ്പിച്ചോ നിരോധനത്തിന്റെ വിധി എഴുതിവാങ്ങിയ ചിത്രങ്ങള്‍ നിരവധി. ഇതില്‍ പലതും എ സര്‍ട്ടിഫിക്കറ്റ് കൊടുത്താണ് പെട്ടിയിലടക്കപ്പെട്ടത്.

    ഏറ്റവും പുതിയതായി ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫെയാണ് ഇത്തരത്തില്‍ വാര്‍ത്തകളിലെത്തിയത്. മദ്രാസ് കഫെ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ് സംഘടനകളാണ് രംഗത്തുവന്നത്. വിവാദങ്ങളിലൂടെ നിരോധനത്തിന്റെ വഴിയിലെത്തിയ ബോളിവുഡ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ.

    ദേശ്‌ദ്രോഹി

    ബോളിവുഡിലെ 'എ' പടങ്ങള്‍

    2008ല്‍ പുറത്തിറങ്ങിയ കമല്‍ ഖാന്‍ ചിത്രമായ ദേശ്‌ദ്രോഹി മഹാരാഷ്ട്ര സര്‍ക്കാരാണ് നിരോധിച്ചത്. മറാത്തികളും വടക്കേയിന്ത്യക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന് തലവേദനയായത്.

    പര്‍സാനിയ

    ബോളിവുഡിലെ 'എ' പടങ്ങള്‍

    സെന്‍സര്‍ ബോര്‍ഡ് യെസ് പറഞ്ഞിട്ടും നിരോധിക്കപ്പെട്ട ചിത്രമാണ് നസറുദ്ദീന്‍ ഷായുടെ പര്‍സാനിയ. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചില്ല.

    ഫയര്‍

    ബോളിവുഡിലെ 'എ' പടങ്ങള്‍

    ഫയറിന്റെ റിലീസ് കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. നാത്തൂന്മാരുടെ ലെസ്ബിയന്‍ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ദീപ മേത്ത.

    കാമസൂത്ര

    ബോളിവുഡിലെ 'എ' പടങ്ങള്‍

    നിരവധി തടസങ്ങള്‍ മറികടന്നാണ് മീര നായരുടെ കാമസൂത്ര തീയറ്ററുകളിലെത്തിയത്. 1996 ലായിരുന്നു ഇത്.

    ബാന്‍ഡിറ്റ് ക്വീന്‍

    ബോളിവുഡിലെ 'എ' പടങ്ങള്‍

    ഫൂലന്‍ദേവിയുടെ ജീവിതകഥ പറഞ്ഞ ബാന്‍ഡിറ്റ് ക്വീനും നിരോധനത്തിന്റെ രുചിയറിഞ്ഞു. സുപ്രീം കോടതിയിലെത്തിയാണ് ശേഖര്‍ കപൂര്‍ പടം റിലീസ് ചെയ്യാന്‍ അനുമതി നേടിയത്. സീമ ബിശ്വാസിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു ചിത്രം.

    ഫിറാഖ്

    ബോളിവുഡിലെ 'എ' പടങ്ങള്‍

    നന്ദിതദാസിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു ഫിറാഖ്. ഗുജറാത്ത് കലാപം തന്നെയാണ് ചിത്രത്തിനും പാരയായത്.

    ആജാ നാച്‌ലേ

    ബോളിവുഡിലെ 'എ' പടങ്ങള്‍

    മാധുരി ദീക്ഷിതിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു ആജാ നാച്‌ലേ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ചിത്രം നിരോധിക്കപ്പെട്ടത്. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ ആദിവാസികള്‍ക്കെതിരാണ് എന്നായിരുന്നു പരാതി.

    ജോധാ അക്ബര്‍

    ബോളിവുഡിലെ 'എ' പടങ്ങള്‍

    അക്ബറിന്റെ പ്രണയകഥ പറഞ്ഞ ഹൃത്വിക് റോഷന്‍ - ഐശ്വര്യറായ് ചിത്രമായ ജോധാ അക്ബറും നിരോധനത്തിന്റെ ചൂടറിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാന്റെയും ഹരിയാനയുടെയും ചില ഭാഗങ്ങളിലുമാണ് ചിത്രം വിലക്കപ്പെട്ടത്.

    English summary
    List of Bollywood films that faced ban. We take a look at some movies that were banned in the past.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X