Don't Miss!
- News
അസാമിലെ മഴക്കെടുതി ബാധിച്ചത് നാല് ലക്ഷത്തിലധികം ആളുകളെ; സഹായ വാഗ്ദാനവുമായി അമിത് ഷാ
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
രൺവീറുമായുളള വിവാഹത്തിന് മുൻപ് നിശ്ചയം കഴിഞ്ഞിരുന്നു, രഹസ്യമായി നടത്തി, വെളിപ്പെടുത്തി ദീപിക
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ദീപിക പദുകോണും രൺബീർ സിങ്ങും. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2018 നവംബറിൽ വിവാഹിതരാവുകയായിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. കല്യാണത്തിന് ശേഷം ദീപിക സിനിമയിൽ സജീവമാണ്. രൺവീറിനോടൊപ്പം അഭിനയിച്ച 83 ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം.
ഞങ്ങളുടെ രണ്ടാം ഹണിമൂൺ, സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിയും,ഹാപ്പിയായി ഇരിക്കണമെന്ന് ആരാധകർ
ഇന്ന് ദീപികയുടെ 36ാം പിറന്നാളാണ്. നടിയ്ക്ക് ആശംസകൾ നേർന്ന് ആരാധകരും സിനിമ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദീപികയേയുംസ രൺവീറുനേയും കുറിച്ച് ആർക്കും അറിയാത്ത ഒരു രഹസ്യമാണ്. നടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ കഥ പുറത്ത് പുറത്ത് വന്നത്. വിവാഹത്തിന് നാല് വർഷം മുൻപ് രഹസ്യമായി ഇവരുടെ നിശ്ചയം കഴിഞ്ഞിരുന്നു. ദീപിക തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത ആ സംഭവം പുറം ലോകത്ത് എത്തുകയാണ്.
സാന്ത്വനം; ശിവനോട് ഒരു ആഗ്രഹം പറഞ്ഞ് അഞ്ജു, അതു കാണാൻ വെയിറ്റിംഗ് ആണെന്ന് ആരാധകർ

സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള പ്രണയ കഥ സോഷ്യൽ മീഡിയയിലും മറ്റും വൈറൽ ആകാൻ തുടങ്ങിയത്. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നല്ല. വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഇരുവരും സുഹൃത്തുക്കൾ മാത്രമാണെന്നാണ് താരങ്ങൾ പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാൻ ആരാധകർ തയ്യാറായിരുന്നല്ല. കല്യാണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്. വിവാഹത്തിന് ശേഷമായിരുന്നു പ്രണയത്തെ കുറിച്ചും ഡേറ്റിംങ്ങിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്.

2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. രണ്ടു പേരുടേയും മതാചാരപ്രകാരമായിരുന്ന വിവാഹം. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്ക് വേണ്ടി സൽക്കാരം സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന് ശേഷം ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് രഹസ്യമായി വിവാഹനിശ്ചയം നടത്തിയതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ഇരുകുടുംബാംഗങ്ങളും മാത്രമേ ഇത് അറിഞ്ഞിരുന്നുള്ളൂഎന്നാണ് ദീപിക പറയുന്നത്.

രൺവീറിനെ കുറിച്ച് പറയുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമുള്ള ഫിലിം ഫെയറിന്റെ അഭിമുഖത്തിലാണ് ഭർത്താവിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ദീപിക വെളിപ്പെടുത്തുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ '' ഇപ്പോൾ ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കഴിഞ്ഞ് ആറ് മാസം കൊണ്ട് തങ്ങൾ വൈകാരികമായി വളരെയധികം അടുത്തിരുന്നു. ഞങ്ങൾ എപ്പോൾ വിവാഹ കഴിക്കുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. കൂടാതെ അവനെ കുറിച്ച് ഒരു ഉറപ്പും ഇല്ലായിരുന്നു.

ഡേറ്റിംഗ് കാലത്തെ കുറിച്ചും ദീപിക പറഞ്ഞിരുന്നു. ആറ് വർഷത്തെ ബന്ധത്തിനിടെ നിരവധി ഉയർച്ച താഴ്ചകൾ ഞങ്ങൾക്ക് സംഭവിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും ഞങ്ങൾ പിരിയുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. കൂടാതെ ഈ സമയത്തിനിടെ വലിയ വഴക്കുകളൊ സമയമെടുത്ത് മനസ്സിലാക്കാം എന്ന് പറയുകയോ ചെയ്തിരുന്നില്ല. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു., അതെല്ലാം ഞങ്ങൾസഹിക്കുകയും ഒന്നിച്ച് നിന്ന് നേരിടുകയും ചെയ്തതായി ദീപിക പറയുന്നു. ഇരുവരും പരസ്പരം പിന്തുണച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് പല പൊതുവേദികളും ദീപികയും രൺവീറും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ ദീപികയുടെ യെസ്സിന് വേണ്ടിയാണ് ഇത്രയും വർഷം കാത്തിരുന്നതെന്ന് രൺവീർ പറഞ്ഞിരുന്നു. താൻ വിവാഹം കഴിക്കാൻ നേരത്തെ തയ്യാറായിരുന്നുവെന്നും ദീപികയുടെ യെസ്സിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും രൺവീർ പറഞ്ഞിരുന്നു.
-
ഫോട്ടോ വാങ്ങിക്കാനായി നമ്പര്‍ വാങ്ങി; ടോഷിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്
-
ഒരു ദിവസം കാമുകിയും ഭാര്യയുമാകും; ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ പറ്റില്ലായിരുന്നെന്ന് ഷീല
-
'ഒരു വീട്ടമ്മ എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെടുകയായിരുന്നു'; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത