For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ്ബോസിൽ പോൺ താരം ഡാനി!! ഒരാഴ്ചക്ക് 95 ലക്ഷം രൂപ? ഈ സീസൺ പൊളിക്കും

  |
  ബിഗ്‌ബോസ് പൊളിച്ചടുക്കാൻ വരുന്നു ഡാനി മച്ചാൻ | FilmiBeat Malayalam

  ഇന്ത്യയിലെ തന്നെ ഏറ്റവും വിയിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ മുതലായ വിവിധ ഭാഷകളിലായി ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തു വരുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ പരിപാടിയ്ക്ക് ലഭിക്കുന്നത്. മലയാളത്തിൽ ഷോയുടെ ആദ്യ സീസൺ നടക്കുമ്പോൾ ബാക്കിയുള്ള ഭാഷകളിൽ പത്ത് പന്ത്രണ്ട് സീസണുകൾ വരെ എത്തിയിരിക്കുകയാണ്.

  തിരുവോണം ആഘോഷിക്കാനായി ചിത്ര ആലപ്പുഴ ദുരിതാശ്വാസ ക്യാംപിൽ!! ആഘോഷത്തിന് ഇത്തിരി മധുരം കൂടും

  ഡിഎച്ച് ടിവി സീരീസ് ആയ ബിഗ് ബ്രദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ ആദ്യം ആരംഭിക്കുന്നത് സൽമാൻഖാൻ അവതരാകനായി എത്തുന്ന ഹിന്ദിയിലായിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിവിധ ഭാഷകളിലായി ഷോ ആരംഭിച്ചത്.

  ചുറ്റിലും വെളളം നിറഞ്ഞു!! ഡേവിഡ് ഉറക്കെ പാടുന്നു,ദുരിതാശ്വാസ ക്യാമ്പിൽ നിന്നുളള ഹൃദയസ്പർശിയായ രംഗം

   പന്ത്രണ്ടാം സീസൺ

  പന്ത്രണ്ടാം സീസൺ

  ഹിന്ദിയിൽ ബിഗ് ബോസ് 12ാം സീസണിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ പുതിയ സീസൺ ആരംഭിക്കുന്നു. സൽമാൻഖാൻ തന്നെയാണ് ഷോയുടെ സാരഥി. അതേ സമയം ഷോയിലെ മത്സരാർഥികളെ കുറിച്ച് ഔദ്യോഗികത പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ ചിലരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.

   പോൺ താരം

  പോൺ താരം

  ബിഗ്ബോസിന്റെ 12ാം സീസണിൽ പോൺ താരം ഡാനി ഡിയും മത്സരാർഥിയായി എത്തുന്നുണ്ടെന്നു‌ള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ഡാനിയുടെ ജോഡിയായി എത്തുക നടിയും മോഡലുമായ മാഹിക ശർമ്മയാണത്രേ. 95 ലക്ഷം രൂപയാണ് ഒരു ആഴ്ച ഇവർക്ക് നിൽകുന്ന പ്രതിഫലം. ഇവരാകും ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർഥികൾ

  ഡാനിയ്ക്ക് വരണമെങ്കിൽ ഒരു കണ്ടീഷൻ

  ഡാനിയ്ക്ക് വരണമെങ്കിൽ ഒരു കണ്ടീഷൻ

  ഇത്തരത്തിലുളള വാർത്തകൾ പ്രചരിക്കുമ്പോഴും ഇതിനെ കുറിച്ച കൃത്യമായി ഉറപ്പു പറയാൻ ഡാനിയ്ക്ക് കഴിയുന്നില്ല. ബിഗ് ബോസ്ഹൗസിൽ വരുന്ന കാര്യത്തിൽ തനിയ്ക്ക് കൃത്യമായി ഉറപ്പു പറയാൻ പറ്റില്ലെന്ന് താരം പറഞ്ഞു. ഷോയിൽ പങ്കെടുക്കണമെങ്കിൽ തന്റെ എല്ലാകാര്യങ്ങളും മഹിക ശ്രദ്ധിച്ചു കൊള്ളമെന്ന് വാക്ക് തരണമെന്നും താരം ഡാനി പറഞ്ഞു. ബോളിവുഡ് ലൈഫിനോടാണ് താരം ഇക്കാര്യം അറിയിച്ചത്.

   മഹാഭാഗ്യം

  മഹാഭാഗ്യം

  ബിഗ് ബോസിൽ വരുന്നത് മഹാഭാഗ്യണെന്നാണ് മഹിക പറയുന്നത്. ബിഗ് ബോസ് 12ാം സീസണിനെ കുറിച്ച് തനിയ്ക്ക് ഒന്നും പറയാനില്ലെന്നും ഇതിലൂടെ വലിയൊരു അവസരമാണ് ലഭിക്കുന്നതെന്നും തരം പറഞ്ഞു. ബിഗ് ബോസ് ഹൗസ് ഒരു സ്‌കൂള്‍ ആണെന്നും സല്‍മാന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം ലഭിക്കുക അത്ര എളുപ്പമല്ലെന്നും താരം പറഞ്ഞു. ഷോയിലൂടെ തങ്ങൾ കരുത്തുളളവരായി തീരുമെന്നും മഹിക കൂട്ടിച്ചേർത്തു.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും

  ഡാനി ഡി മഹിക എന്നിവരെ കൂടാതെ ടെലിവിഷൻ താരങ്ങളായ ഗുര്‍മീത് ചൗധരി-ഡെബിന ബാനര്‍ജി, മിലിന്ദ് സോമന്‍-അങ്കിത കോന്‍വാര്‍, സൃഷ്ട്ടി റോഡ്, ദിപിക കക്കര്‍-ഷോയിബ് ഇബ്രാഹിം, ടിന ദത്ത് എന്നിവരെയും ബിഗ് ബോസിന്റെ 12ാം സീസണിലേയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ആരൊക്കെയാകും പുതിയ സീസണിൽ എത്തുക എന്നത് കണ്ടു തന്നെ അറിയേണ്ടി വരും.

  English summary
  Bigg Boss 12 Contestants: Danny D And Mahika Sharma to be The Highest Paid Jodi Inside The House?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X