For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഭാര്യമാരുടെ കൂടെയുള്ള ജീവിതം റിസ്‌കാണ്; ഒരാള്‍ പ്രശ്‌നക്കാരിയാണെങ്കില്‍ ഇത് നടക്കില്ലെന്ന് ബഷീര്‍ ബഷി

  |

  ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും മലയാളികള്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസില്‍ പങ്കെടുത്തോട് കൂടിയാണ് ബഷീറിന്റെ വിവാഹത്തെ കുറിച്ചും ഭാര്യമാരെ കുറിച്ചുമൊക്കെയുള്ള കഥകള്‍ പുറത്ത് വരുന്നത്. പിന്നീടിങ്ങോട്ട് നിരന്തരം വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് ലഭിച്ചിരുന്നത്. എങ്കിലും ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍.

  ഇതിനിടെ ഭാര്യമാരുടെ കൂടെ ഫ്‌ളവേഴ്‌സ് ചാനലിലെ താരദമ്പതിമാരുടെ സംഗമത്തില്‍ ബഷീര്‍ പങ്കെടുത്തിരുന്നു. വേദിയില്‍ വച്ച് വേറിട്ട ദാമ്പത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം..

  രണ്ട് ഭാര്യമാരുമായി എങ്ങനെയാണ് ഇത്രയും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നത് എന്നാണ് ബഷീറിനോട് അവതാരകര്‍ ചോദിച്ചത്..

  ഇത് എന്റെ കഴിവ് മാത്രമല്ലെന്ന് പറഞ്ഞാണ് ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. 'ഇതിന്റെ ക്രെഡിറ്റ് എനിക്കല്ല. ഇവര്‍ തമ്മിലുള്ള ഒത്തൊരുമയാണ് ഈ വിജയം. രണ്ട് ഭാര്യമാരില്‍ ഒരാള്‍ കുറച്ച് പ്രശ്‌നക്കാരിയും മറ്റെയാളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടി ഇത് തകര്‍ന്ന് പോവും. രണ്ടോ മൂന്നോ ദിവസമേ ഈ ബന്ധം മുന്നോട്ട് പോവൂ. അവിടെ തീര്‍ച്ചയായും അടി നടക്കും. ഇവര്‍ തമ്മില്‍ യോജിച്ച് പോവുന്നുണ്ട്. അതുകൊണ്ടാണ് ഇതൊന്നും എന്റെ കഴിവല്ലെന്ന് പറഞ്ഞതെന്ന്' ബഷീര്‍ വ്യക്തമാക്കുന്നു.

  Also Read: കലിപ്പൻ്റെ കാന്താരിയെ വേണമെന്നില്ല; എൻ്റെ മോശം സ്വഭാവം കണ്ട് ഇഷ്ടപ്പെടേണ്ട, ഭാവി വധുവിനെ കുറിച്ച് റോബിന്‍

  ആറ് മാസത്തിന് അപ്പുറം രണ്ട് ഭാര്യമാരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നത് സാധ്യമല്ലെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. അതിന് ശേഷം വര്‍ഷങ്ങളായി. എന്നിട്ടും ബഷീറിന്റെ രണ്ട് വശത്തുമായി ഭാര്യമാര്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണെന്ന് പറഞ്ഞ് വേദിയില്‍ അവതാരകര്‍ ബഷീറിന് ആശംസകള്‍ നല്‍കി.

  Also Read: ഉയരം കൂടുതലുള്ള നായികയായത് അനുഗ്രഹമായി; ചെറിയ പ്രായത്തില്‍ വിരമിച്ചതിനെ കുറിച്ച് മാമാങ്കം നായിക പ്രാചി

  രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ മറ്റുള്ളവര്‍ക്ക് ബഷീര്‍ ഉപദേശം കൊടുക്കുമോന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് താരം പറയുക.

  'ഇങ്ങനൊരു ജീവിതം ജീവിക്കാന്‍ ഞാന്‍ ആരോടും പറയില്ല. അതിന് കാരണമുണ്ട്. ഞാന്‍ രണ്ട് കെട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചോണ്ട് ഒരുപാട് മെസേജുകളും മെയിലുകളും എനിക്ക് വരാറുണ്ട്. എന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ പറഞ്ഞാണ് ഓരോരുത്തരും മെസേജ് അയക്കുന്നത്. ഞാന്‍ അവരോട് ഒരിക്കലും ചെയ്യരുതെന്നാണ് പറയുന്നത്. കാരണം ആ ഭാര്യമാര്‍ രണ്ട് പേരും നല്ല രീതിയില്‍ പോയില്ലെങ്കില്‍ ഭര്‍ത്താവിന് കയറെടുക്കേണ്ടി വരും' ബഷീര്‍ പറയുന്നു.

  Also Read: 'റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് അറിഞ്ഞില്ല, നിന്നെ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും'; നിമിഷ

  ശരിക്കും ഇത് റിസ്‌ക് ഉള്ള ജീവിതമാണ്. ഒരിക്കലും ചെയ്യരുതെന്നേ പറയൂ. പിന്നെ ഇത് ബഷീര്‍ ബഷി ഉണ്ടാക്കിയ സംസ്‌കാരം ഒന്നുമല്ല. പണ്ട് മുതലേ ഇങ്ങനെയുള്ള ബന്ധങ്ങളുണ്ട്. നമ്മള്‍ ആരാധിക്കുന്ന പല മതങ്ങളിലെ ദൈവങ്ങള്‍ക്ക് പോലും ഇങ്ങനൊരു സംസ്‌കാരം ഉണ്ടായിരുന്നു. 2009 ലാണ് ഞാനും സുഹാനയും തമ്മില്‍ വിവാഹിതരാവുന്നത്. 2018 ലാണ് മഷൂറയുമായിട്ടുള്ള വിവാഹമെന്നും ബഷീര്‍ പറയുന്നു.

  അതേ സമയം മഷൂറയെ കുറിച്ച് സുഹാനയും വേദിയില്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ ശരിക്കും സഹോദരിമാരെ പോലെയും കൂട്ടുകാരെ പോലെയുമാണ്. എന്റെ രണ്ട് മക്കളെ പോലെ മൂന്നാമത്തൊരു മകളായിട്ടുള്ള സ്‌നേഹവും കെയറിങ്ങും കൊടുക്കാറുണ്ടെന്നും സുഹാന പറഞ്ഞു.

  English summary
  Bigg Boss Fame Basheer Bashi Opens Up About His Life With Wives
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X