For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശരീരത്തെ പരിഹസിക്കുന്ന ആരാധകർക്ക്, ആരാധന അവസാനിപ്പിച്ച് പോകാം', പൊട്ടിത്തെറിച്ച് ബി​ഗ് ബോസ് വിജയി!

  |

  ഗ്ലാമറിന്റേയും കഴിവിന്റേയും ലോകമാണ് സിനിമ മേഖലയും സീരിയൽ മേഖലയും. ഒരോ ദിവസവും പുതിയ നിരവധി കലാകാരന്മാരാണ് സിനിമയിലേക്കും സീരിയലിലേക്കും എത്തുന്നത്. ലൈംലൈറ്റിൽ സജീവമായി മറ്റുള്ളവരോട് മത്സരിച്ച് നിലനിൽക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. അക്കാര്യത്തിൽ അഭിനയത്തിലേക്ക് വന്നത് മുതൽ പ്രശസ്തി കുറയാതെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ജനപ്രിയ സീരിയൽ താരവും ബി​ഗ് ബോസ് വിജയിയുമാണ് നടി റുബീന ദിലൈക്ക്.

  Also Read: 'നിന്നെ വിശ്വസിച്ച ഞങ്ങളെ നീ പറ്റിച്ചു'; വേദികയെ ചോദ്യം ചെയ്ത് സരസ്വതിയും ശരണ്യയും

  നന്നായി വായിക്കുകയും മൂർച്ചയുള്ള ആശയങ്ങൾ പങ്കുവെക്കുകയും സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയും ചെയ്യുന്ന റുബീന ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ചത് ബി​ഗ് ബോസ് സീസൺ പതിനാലിൽ മത്സരാർഥിയായി എത്തിയിട്ടായിരുന്നു. ചോട്ടി ബഹു എന്ന സീരിയലിലൂടെ ആയിരുന്നു റുബീനയുടെ തുടക്കം ആദ്യ സീരിയലിൽ തന്നെ അഭിനയത്തിലുള്ള പ്രാവീണ്യം നടി തെളിയിച്ചു. തുടർന്ന് ശക്തി: അസ്തിത്വ കേ എഹ്‌സാസ് കി എന്ന ഷോയിൽ ട്രാൻസ്‌ജെൻഡറായി അഭിനയിച്ചും വിസ്മയിപ്പിച്ചു. അന്നാണ് റുബീനയ്ക്ക് അഭിനയത്തോടും കലയോടുമുള്ള സ്നേഹവും അതിനായി എടുക്കുന്ന പ്രവർത്തനങ്ങളും ജനങ്ങൾ മനസിലാക്കിയത്.

  Also Read: ബോളിവുഡിലെ ആദ്യ സിനിമയക്ക് ശേഷം 'ഒളിവിൽ' താമസിക്കേണ്ടി വന്നതിനെ കുറിച്ച് റോജ സുന്ദരി

  അടുത്തിടെയായി താരത്തിന്റെ ശരീരത്തിന്റെ ഭാരം സംബന്ധിച്ച് നിരവധി ട്രോളുകളും ആക്ഷേപങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്. ചിലർ ശരീര ഭാരത്തെ കളിയാക്കുമ്പോൾ മറ്റ് ചിലർ റുബീന അഭിനയത്തിൽ സജീവമാകാത്തതിനെയാണ് പരിഹാസിക്കുന്നത്. ഇപ്പോൾ ഇത്തരം കളിയാക്കികൊണ്ടുള്ള ട്രോളുകളോടും വിമർശനങ്ങളോടും തനിക്ക് പറായനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. താൻ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് കൊണ്ട് ജീവിതത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് റുബീന. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ അതിനുള്ള ഉദാഹരണമാണ്. തനിക്കെതിരെ വരുന്ന വിദ്വേഷ കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ റുബീന.

  'പ്രിയപ്പെട്ട അഭ്യുദയകാംക്ഷികളേ... കപട ആരാധകരേ... എന്റെ ശരീരഭാരം നിങ്ങളെ അലട്ടുന്നത് ഞാൻ നിരീക്ഷിക്കുന്നുണ്ട്... നിങ്ങൾ നിരന്തരം വിദ്വേഷം നിറഞ്ഞ മെയിലുകളും സന്ദേശങ്ങളും ഇത് സംബന്ധിച്ച് അയയ്‌ക്കുന്നുണ്ട്. ഞാൻ ഇപ്പോൾ തടി വെച്ചിരിക്കുന്നു... ഞാൻ നല്ല ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാറില്ല... വലിയ പ്രോജക്ടുകൾ ലഭിക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യുന്നില്ല. ഞാൻ എന്നെ പിആർ ഉപയോ​ഗിച്ച് പ്രമോട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾ എന്റെ മഹത്വം മനസിലാക്കില്ല. എന്റെ കഴിവിനേക്കാളും എന്റെ ജോലിയോടുള്ള പ്രതിബദ്ധതയെക്കാളും നിങ്ങൾ ശ്രദ്ധിക്കുന്നത് എന്റെ ശരീരഭാരത്തേയാണ്. അതുകൊണ്ട് ന നിങ്ങൾക്കെല്ലാവർക്കുമായി ഒരു സന്തോഷ വാർത്ത പറയാം. എന്റെ ജീവിതത്തിന് പല ഘട്ടങ്ങളുണ്ട്... നിങ്ങളും എന്റെ ജീവിതത്തിന്റെ ഒരു ഘട്ടമാണ്. ഞാൻ എന്റെ ആരാധകരെ ബഹുമാനിക്കുന്നു.... അതിനാൽ എന്റെ ആരാധകരാണെന്ന് നിങ്ങൾ ഇനി പറയേണ്ടതില്ല' പുതിയ ചിത്രങ്ങൾക്കൊപ്പം റുബീന കുറിച്ചു.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  നടനും മോഡലുമായ അഭിനവ് ശുക്ലയാണ് റുബീനയുടെ ഭർത്താവ്. അഭിനവും റുബീനയും ബിഗ് ബോസ് 14ൽ പങ്കെടുത്തുകൊണ്ടിരിക്കെ വിവാഹ ബന്ധം വേർപിരിയുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞിരുന്നു. തങ്ങൾ തമ്മിൽ ഒരുപാട് തർക്കങ്ങൾ ഉണ്ടെന്നും കാര്യങ്ങൾ അനുകൂലമായില്ലെങ്കിൽ വിവാഹമോചനം നേടുമെന്നുമാണ് അവർ പറഞ്ഞത്. ലോക്ക്ഡൗൺ ഒരു പ്രയാസകരമായ കാലഘട്ടമായിരുന്നു അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയതെന്നും അത് അവരുടെ ബന്ധത്തെ ബാധിച്ചുവെന്നും അഭിനവ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ബറേലി കി ബേട്ടി: ദി സർവൈവർ എന്ന ഷോർട്ട് ഫിലിമിലും റുബീന അഭിനയിച്ചിട്ടുണ്ട്. അർഥ് എന്ന സിനിമയിലൂടെ ബോളിവുഡി സിനിമയിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ് റുബീന.

  Read more about: bigg boss
  English summary
  Bigg Boss Hindi Season 14 Winner Rubina Dilaik Shutdown Trolls On Her Weight Gain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X