For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Bipasha Basu: ആശുപത്രിയില്‍ കണ്ടെന്ന് കരുതി ഗര്‍ഭിണിയാണെന്നുണ്ടോ? പൊട്ടിത്തെറിച്ച് നടി!

  |

  ബോളിവുഡിലെ താരദമ്പതികളായ ബിപാഷ ബസുവും കരണ്‍ സിങ് ഗ്രോവറും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. സുഗമമായ കുടുംബജീവിതം നയിച്ച് വരുന്ന ഇവരെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. വിവാഹത്തിന് ശേഷം തുടങ്ങിയ ഹണിമൂണ്‍ ഇപ്പോഴും തുടരുകയാണെന്ന് അടുത്തിടെയും ബിപാഷ വ്യക്തമാക്കിയിരുന്നു.

  ഒന്നാം സ്ഥാനത്ത് സൗബിന്‍, പൂമരവും ഇരയുമെല്ലാം തൊട്ടുപിറകില്‍, കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

  വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ കുട്ടികളെക്കുറിച്ചുള്ള ചോദ്യവുമായി പലരും ഇവരെ സമീപിച്ചിരുന്നു. എന്നാല്‍ അടുത്തിടെയൊന്നും അമ്മയാവാനുള്ള പ്ലാനിലെന്ന് താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെയും ഇവരെക്കുറിച്ച് പാപ്പരാസികള്‍ കഥ മെനഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി ബിപാഷയും രംഗത്തെത്തിയിട്ടുണ്ട്.

  'കിരീട'ത്തിന് ശേഷം കീരിക്കാടന് സംഭവിച്ചത്? മോഹന്‍ലാല്‍ കുത്തിക്കൊന്ന ആ വില്ലന്‍ എവിടെ?

  ഗര്‍ഭിണിയാണെന്ന പ്രചാരണത്തെക്കുറിച്ച്

  ഗര്‍ഭിണിയാണെന്ന പ്രചാരണത്തെക്കുറിച്ച്

  ബിപാഷ ബസു ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. എന്നാല്‍ തികച്ചും അടിസ്ഥാനമില്ലാത്ത കാര്യമാണ് പ്രചരിക്കുന്നതെന്ന് താരകുടുംബത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമേ താന്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു താരം പ്രതികരിച്ചത്.

  സുന്ദരമായ അനുഭവമാണെന്നറിയാം

  സുന്ദരമായ അനുഭവമാണെന്നറിയാം

  ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാവുകയെന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണെന്നറിയാം. മാതൃത്വം വളരെ മനോഹരമായ ഫീലാണെന്നും അറിയാം. എന്നാല്‍ തനിക്ക് ഇപ്പോള്‍ അതിനുള്ള സമയമല്ലെന്ന് താരം പറയുന്നു. അമ്മയാവുന്നതിനും അപ്പുറത്ത് ഒരു സ്ത്രീ ചെയ്യേണ്ടതായ മറ്റ് പല കാര്യങ്ങളുമുണ്ട്.

  ചോദ്യത്തിന് പിന്നിലെ കാരണം

  ചോദ്യത്തിന് പിന്നിലെ കാരണം

  വിവാഹിതയായിക്കഴിഞ്ഞാല്‍ സ്വഭാവികമായും ഉയരുന്ന ചോദ്യമാണ് കുട്ടിയെക്കുറിച്ച്. സെലിബ്രിറ്റികളോട് മാത്രമല്ല എല്ലാവരോടും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ടാണ് തന്നോട് ഈ ചോദ്യം ചോദിക്കുന്നതെന്നും താരം പറയുന്നു. ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

  ഇതൊന്നും ബാധിക്കില്ല

  ഇതൊന്നും ബാധിക്കില്ല

  ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളോ ചോദ്യമോ ഒന്നും തന്നെ ബാധിക്കില്ലെന്നും താരം പറയുന്നു. സെലിബ്രിറ്റി ഇമേജിനും അപ്പുറത്ത് ഓരോരുത്തചര്‍ക്കും വ്യക്തിപരമായ ജീവിതവും കാര്യങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രചാരണങ്ങളൊന്നും തന്നെ ബാധിക്കാറില്ല, അര്‍ഹിക്കുന്ന അവഗണനയോടെ തള്ളാറാണ് പതിവെന്നും ബിപാഷ വ്യക്തമാക്കി.

  തെളിവായി നിരത്തുന്നത്

  തെളിവായി നിരത്തുന്നത്

  പുറത്ത് പോവുമ്പോള്‍ താന്‍ കൈയ്യില്‍ ബാഗ് കരുതാറുണ്ട്. ഇത് കാണുമ്പോഴാണ് പലരും താന്‍ ഗര്‍ഭിണിയാണെന്ന് കരുതുന്നത്. കാറിലായാലും പരിപാടികള്‍ക്കായാലും എവിടേക്ക് പോയാലും മിക്കപ്പോഴും ഒരു ബാഗ് തന്റെ കൈയ്യില്‍ ഉണ്ടാവാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഇറിറ്റേറ്റ് ചെയ്യുകയാണ്. വേണ്ടപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചോളാമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Bipasha Basu BLASTS Her Pregnancy Rumours! Calls It Ridiculous & Sad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X