For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുംബിക്കാന്‍ പറ്റില്ലെന്ന് സണ്ണിയും കരീനയും; കാശ് വച്ചിട്ട് പടം ഇറക്കിയാല്‍ മതിയെന്ന് കങ്കണ!

  |

  സിനിമയ്ക്ക് വേണ്ടി തങ്ങളുടെ ശരീരത്തേയും ശബ്ദത്തേയും ആത്മാവിനേയുമെല്ലാം മാറ്റിവെക്കുന്നവരാണ് അഭിനേതാക്കള്‍. കഥാപാത്രമായി മാറാന്‍ എന്തും ചെയ്യാന്‍ യാതൊരു മടിയുമില്ലാത്തവരുണ്ട്. അതേസമയം തങ്ങളുടെ കഥാപാത്രത്തിനും സിനിമയ്ക്കും നിലവാരമെന്ന വാശിയുള്ളവരുമുണ്ട്. അതുപോലെ തന്നെ സിനിമ തുടങ്ങും മുമ്പ് തന്നെ തങ്ങളുടെ നിബന്ധനകള്‍ വ്യക്തമാക്കുന്നവരുമുണ്ട്. അത്തരത്തില്‍ ചില താരങ്ങളുടെ നിബന്ധനകള്‍ അറിയാം.

  നീലയണിഞ്ഞ് അതിസുന്ദരിയായി തമന്ന; തെന്നിന്ത്യന്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

  ബോളിവുഡിലെ ചില സൂപ്പര്‍ നായികമാരുടെ നിബന്ധനകളെക്കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. എത്ര വലിയ സിനിമയാണെങ്കിലും തങ്ങളുടെ ചില നിബന്ധനകളില്‍ നിന്നും വ്യതിചലിക്കാന്‍ കൂട്ടാക്കത്ത സൂപ്പര്‍ താരങ്ങളാണ് ഇവര്‍. ഇതിന്റെ പേരില്‍ സിനിമകള്‍ വേണ്ടെന്ന് വച്ചവര്‍ പറയുന്നത്. കരീന കപൂര്‍ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ള നായികമാര്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Kareena Kapoor

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. സിനിമാ കുടുംബത്തില്‍ നിന്നും വരികയും സൂപ്പര്‍ നായികയായി മാറുകയും ചെയ്ത താരം. നടന്‍ സെയ്ഫ് അലി ഖാനാണ് കരീനയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷമായിരുന്നു കരീന ഒരു നിബന്ധന തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുന്നില്‍ വച്ചത്. ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു കരീനയുടെ നിബന്ധന. ഇത് മൂലം സത്യാഗ്രഹ എന്ന ചിത്രം കരീന ഒഴിവാക്കുക വരെ ചെയ്തിരുന്നു.

  സ്‌ക്രീനിലെ മിന്നും താരവും ഓഫ് സ്‌ക്രീനിലെ വിവാദ നായികയുമാണ് കങ്കണ റണാവത്. പലപ്പോഴും തന്റെ നിലപാടിന്റെ പേരില്‍ കങ്കണ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. താന്‍ അഭിനയിച്ച സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ തനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം തന്നു തീര്‍ക്കണം എന്നാണ് കങ്കണ മുന്നോട്ട് വെക്കുന്ന നിബന്ധന. അല്ലാതെ സിനിമ റിലീസ് ചെയ്യാന്‍ പാടില്ലെന്നാണ് താരത്തിന്റെ പക്ഷം. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

  ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ഇന്ന് ഗ്ലോബല്‍ ഐക്കണായി മാറുകയും ചെയ്ത നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ നിബന്ധന. ഹോളിവുഡ് ചിത്രങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങള്‍ അഭിനയിക്കില്ലെന്നാണ് പ്രിയങ്കയുടെ നിബന്ധന. പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രമായ മെട്രിക്ക്‌സ് റിസറക്ഷന്‍സ് റിലീസിന് തയ്യാറെടുക്കുകയാണ്. ജീ ലേ സരയിലൂടെ ബോളിവുഡിലേക്കും മടങ്ങി വരാനും പ്രിയങ്ക തയ്യാറെടുക്കുന്നുണ്ട്. ആലിയ ഭട്ടും കത്രീന കൈഫുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണിത്.

  പോണ്‍ താരത്തില്‍ നിന്നും ബോളിവുഡ് താരമായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. ഇന്ന് ഇന്ത്യന്‍ സിനിമയിലെ പല ഭാഷകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള സണ്ണിയുടെ വ്യക്തിജീവിതം പലര്‍ക്കും പ്രചോദനമായി മാറുകയും ചെയ്യാറുണ്ട്. സിനിമാ അഭിനയത്തിലേക്ക് എത്തിയത് മുതല്‍ സണ്ണി മുന്നോട്ട് വെക്കുന്ന നിബന്ധന ചുംബന രംഗങ്ങള്‍ പാടില എന്നതാണ്. തമിഴ് ചിത്രമായ ഷീറോയാണ് സണ്ണിയുടെ അണിയറയിലൊരുങ്ങുന്ന സിനിമ.

  പുള്ളിക്കാരന്‍ മകളായി അംഗീകരിച്ചിട്ടുണ്ട്, മകന്‍ മാത്രമേയുള്ളൂവെന്ന് ആര്‍ക്കാണ് സംശയം? ശ്രുതി ചോദിക്കുന്നു

  Kangana Ranaut claims she's better at stunts than Tom Cruise

  ഇതിഹാസ താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് നടി സൊനാക്ഷി സിന്‍ഹ. സല്‍മാന്‍ ഖാന്റെ നായികയായി അരങ്ങേറിയ സൊനാക്ഷി നിരവധി ചിത്രങ്ങളിലെ നായികായി എത്തിയിട്ടുണ്ട്. ചുംബന രംഗങ്ങള്‍ പാടില്ലെന്ന നിബന്ധനയാണ് സൊനാക്ഷിയ്ക്കുമുള്ളത്. ചുംബന രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നാണ് സൊനാക്ഷി പറയുന്നത്. ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യയാണ് സൊനാക്ഷിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

  English summary
  Bizzare Conditions By Bollywood Actresses For Committing A Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X