Don't Miss!
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- News
3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
'കാൻസറാണെന്ന് അറിഞ്ഞശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാതിരിക്കാൻ ഒളിച്ച് നടക്കും'; ആയുഷ്മാൻ ഖുറാന
മനുഷ്യ ശരീരത്തെ കാർന്ന് തിന്നുന്ന അസുഖമാണ് കാൻസർ. പലരും കാൻസറിൽ നിന്നും മുക്തി നേടുന്നത് നിശ്ചയദാർഢ്യം ഒന്ന് കൊണ്ടുമാത്രമാണ്. കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്ന നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യയും സംവിധായികയുമായ താഹിറ കശ്യപ്.
ശരീരത്തിനൊപ്പം മനസിനേയും തളർത്തിക്കളയുന്ന കാൻസറിനെ എല്ലാവരും ഭയക്കുമ്പോൾ താഹിറ ഒരു തവണ പോലും തോറ്റുകൊടുക്കാതെയാണ് യുദ്ധം ചെയ്തത്.
ജീവിതത്തിലെ ഏറ്റവും ബുദ്ധമുട്ടേറിയ ആ കാലഘട്ടത്തിലെ അനുഭവങ്ങളും ജീവിതവും എങ്ങനെയായിരുന്നുവെന്ന് താഹിറയും ആയുഷ്മാനും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. 2018ൽ ആണ് താഹിറയിൽ രോഗം കണ്ടെത്തിയത്. സംവിധായിക എന്ന നിലയിൽ തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു താഹിറ.
ഒരു ദിവസം ഒരു സ്തനത്തിന് കനം ഏറിയതായി താഹിറയ്ക്ക് തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ചത്. വലത്തെ മാറിടം അർബുദത്തിന്റെ ആരംഭഘട്ടത്തിലായിരുന്നു. എന്നാൽ ഈ വാർത്ത താഹിറയെ തളർത്തിയില്ല.
'ആദ്യത്തെ പ്രണയം ഇന്ത്യക്കാരനോടായിരുന്നു, അദ്ദേഹത്തിനാണ് ആദ്യമായി ചുംബനം നൽകിയത്'; അപർണ മൾബറി

ഇതിനെ നേരിടാൻ ജീവിതം കൂടുതൽ സന്തോഷകരമാക്കാനാണ് താഹിറയും ഭർത്താവ് ആയുഷ്മാനും തീരുമാനിച്ചത്. വീട്ടിൽ പോയി കാൻസറിനെക്കുറിച്ചോർത്ത് പേടിക്കുന്നതിന് പകരമായി തങ്ങൾ ഒരുമിച്ച് വൈകുന്നേരം സിനിമയ്ക്ക് പോയി എന്നാണ് താരദമ്പതികൾ ഒരിക്കൽ വെളിപ്പെടുത്തിയത്.
പിന്നെയാണ് ഓപ്പറേഷന്റെ ഡേറ്റ് പോലും ഇരുവരും ഫിക്സ് ചെയ്തത്. അർബദം പിടിപെട്ട സ്തനം നീക്കം ചെയ്ത ശേഷം മുൻകരുതൽ എന്നോണം കീമോതെറാപ്പിയും താഹിറയിൽ ചെയ്തു.
രോഗം ജീവിതത്തിന് പുതിയ അർത്ഥം കൊണ്ടുവന്നുവെന്നാണ് താഹിറ ഒരിക്കൽ പറഞ്ഞത്. ഏത് സാഹചര്യത്തിലും സന്തോഷത്തോടെയിരിക്കാൻ കാൻസർ തന്നെ പഠിപ്പിച്ചെന്നും താഹിറ പറഞ്ഞിരുന്നു.

കാൻസർ പോലുള്ള രോഗങ്ങളോട് പോരാടുന്നവരുടെ വേദനയും വിഷമങ്ങളും കൃത്യമായി അറിയുക അവർക്കൊപ്പം എപ്പോഴുമുണ്ടാകുന്നവർക്കായിരിക്കും.
അത്തരത്തിൽ ഭാര്യ താഹിറയ്ക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞ ശേഷം തന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ കുറിച്ച് ആയുഷ്മാൻ ഖുറാന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഫോട്ടോയ്ക്ക് പോസ് പോലും ചെയ്യാതെ ഒളിച്ച് നടന്നിരുന്ന കാലമുണ്ടായിരുന്നുവെന്നാണ് ഒരു അഭിമുഖത്തിൽ ആയുഷ്മാൻ ഖുറാന വെളിപ്പെടുത്തിയത്.
ഞങ്ങൾ ഡൽഹിയിൽ ഒരുമിച്ചായിരുന്നു അവിടെ വെച്ചാണ് ഒരു ഡോക്ടറിൽ നിന്ന് കാൻസറാണെന്ന് അറിഞ്ഞത്. ഒരു ഷോക്കായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ രണ്ടുപേരും വിവരം കേട്ട ശേഷം കുറെനേരെ ആശുപത്രിയിൽ തന്നെ ഇരുന്നു. ഞങ്ങൾ ഇരിക്കുന്നത് കണ്ട് ആളുകൾ ചിത്രങ്ങൾ ചോദിച്ചേക്കുമെന്ന് തോന്നി.

ഞാൻ ഒരു തൂണിന് പിന്നിൽ ഒളിച്ചിരുന്നു... അങ്ങനൊരു അവസ്ഥയായിരുന്നു അന്ന്. ആശുപത്രിയിലെ സെക്യൂരിറ്റി പോലും എന്റെ വിചിത്രമായ പ്രവൃത്തി വീക്ഷിക്കുന്നുണ്ടായിരുന്നു.
ആയുഷ്മാൻ ഖുറാന പറഞ്ഞു. താഹിറ തിരികെ ജീവിതത്തിലേക്ക് വരാൻ ആത്മീയത കൂടെ കൂട്ടിയതും ഒരു കാരണമായെന്നും ആയുഷ്മാൻ പറഞ്ഞു. അവളുടെ ജീവിത്തിൽ സന്തോഷം കൊണ്ടുവരാനും രോഗത്തോട് പൊരുതാനും ബുദ്ധിസം താഹിറയെ സഹായിച്ചുവെന്നും ആയുഷ്മാൻ വെളിപ്പെടുത്തി.
താഹിറ ഒറ്റയ്ക്കല്ല കാൻസറിനോട് മത്സരിച്ചതെന്നും എല്ലാ പിന്തുണയും നൽകി താൻ ഒപ്പമുണ്ടായിരുന്നുവെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.

കഷ്ടപ്പാടിന്റേയും കഠിനപ്രയത്നത്തിൻറെയും ഫലം വിജയം തന്നെയാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച നടനാണ് ആയുഷ്മാൻ. സിനിമ പാരമ്പര്യമോ ബന്ധങ്ങളൊ ഇല്ലാതെ സ്വന്തം പ്രയ്തനം കൊണ്ടാണ് ആയുഷ്മാൻ ബോളിവുഡിൽ നിലയുറപ്പിച്ചത്.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് താഹിറയെ 2008ൽ ആയുഷ്മാൻ വിവാഹം ചെയ്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയായിരുന്നു. ഇരുവർക്കും വീരാജ്വീർ, വിരുഷ്ക എന്നിങ്ങനെ രണ്ട് മക്കളുണ്ട്.