For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കഥ മികച്ചതായാലും സംവിധായകനും നടനും മോശമാണെങ്കിൽ പിന്നെന്ത് ​ഗുണം?'; നവാസുദ്ദീൻ സിദ്ദിഖി

  |

  ബോളിവുഡിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ എന്നേക്കും അഭിമാനിക്കാവുന്ന പ്രകടനങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള നടനാണ് നവാസുദ്ദീൻ സിദ്ദിഖി. ഇന്ത്യൻ സിനിമയിലെ നായക സങ്കൽപ്പങ്ങളെ തിരുത്തികുറിച്ച പ്രകടനമായിരുന്നു ഓരോ സിനിമയിലും നവാസുദ്ദീൻ കാഴ്ചവെച്ചിരുന്നത്. ഇരുപ്പിലും നടപ്പിലുമൊക്കെ കഥാപാത്രത്തിന് നൽകുന്ന സ്വാഭാവികത നവാസുദ്ദീന്റെ സിനിമകൾ കാണുന്നവരെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റും. ലോകോത്തര നിലവാരമുള്ള പ്രകടനം വിവിധ സിനിമകളിലൂടെ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.

  bollywood Actor Nawazuddin Siddiqui, Actor Nawazuddin Siddiqui, Nawazuddin Siddiqui photos, Nawazuddin Siddiqui films, നടൻ നവാസുദ്ദീൻ സിദ്ദിഖി, എമ്മി അവാർഡ്, നവാസുദ്ദീൻ സിദ്ദിഖി സിനിമകൾ, നവാസുദ്ദീൻ സിദ്ദിഖി സീരിയസ് മെൻ

  നെറ്റ്ഫ്ലിക്സ് ചിത്രമായ സീരിയസ് മെന്നിലെ പ്രകടനത്തിലൂടെ എമ്മി അവാർഡിൽ മികച്ച നടൻ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട നടൻ കൂടിയാണ് നവാസുദ്ദീൻ സിദ്ദിഖി. നല്ല ഉള്ളടക്കമുള്ള സിനിമകൾ ഉണ്ടാക്കാൻ നല്ല ആളുകളും ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കഥയാണോ അവതരിപ്പിക്കുന്ന അഭിനേതാക്കളാണോ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നതാണ് എന്നാണ് നവാസുദ്ദീൻ മറിച്ചൊന്നും ചിന്തിക്കാതെ പറഞ്ഞത്.

  Also Read: 'വിവാഹ നിശ്ചയം ഉടൻ', കത്രീനയുമായുള്ള ​ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് വിക്കി കൗശൽ

  ഒരുപാട് നല്ല കഥകളുള്ള സിനിമകൾ ഇവിടെയുണ്ടാകാറുണ്ട്. പക്ഷെ ഒന്നിനും ശോഭിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം അതിന് കാരണം സംവിധായകരുടേയും അഭിനേതാക്കളുടെയും തെരഞ്ഞെടുപ്പിലെ പാളിച്ചകളാണ് അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനേതാക്കളോ സംവിധായകരോ നന്നല്ലെങ്കിൽ ഉള്ളടക്കത്തിന് അർഥമില്ലാതാകും. 'ഉള്ളടക്കം എത്ര മികച്ചതാണെങ്കിലും... അഭിനേതാവോ സംവിധായകനോ നന്നല്ലെങ്കിൽ ഉള്ളടക്കത്തിന് അർഥമില്ലാതാകും. 'ഒരു നല്ല ഉൽപന്നം ഉണ്ടാക്കാൻ അതിന് ചേരുന്ന നല്ല ആളുകൾ ആവശ്യമാണ്' അദ്ദേഹം പറഞ്ഞു.

  Also Read: 'പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു'; വിശദീകരണവുമായി ​ഗായത്രി സുരേഷ്

  മനു ജോസഫ് എഴുതിയ സീരിയസ് മെൻ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിയസ് മെൻ ഒരുക്കിയത്. സുധീർ മിശ്രയായിരുന്നു സിനിമ സംവിധാനം ചെയ്തത്. അയ്യൻ മണി എന്ന ഇന്ത്യയിലെ ഒരു മധ്യവർഗ കുടുംബത്തിന്‍റെ പ്രതിനിധിയായാണ് നവാസുദ്ദീൻ ചിത്രത്തിൽ. പത്തു വയസുള്ള തന്‍റെ മകനെ പ്രശസ്തനാക്കാൻ ഒരു അച്ഛൻ ചെയ്യുന്ന അസാധാരണ കാര്യങ്ങളിലൂടെ നീങ്ങുന്ന ചിത്രമാണ് സീരിയസ് മെൻ. ഭാവേഷ് മണ്ഡലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാസൂദ്ദീൻ സിദ്ധിഖിക്ക് പുറമെ ഇന്ദിര തിവാരി, നാസര്‍, അക്ഷത് ദാസ്, സഞ്ജയ് നർവേക്കര്‍, ശ്വേത ബസു പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

  Also Read: കാമുകന് പിറന്നാൾ ആശംസകളുമായി രഞ്ജിനി, പൂളിൽ നിന്നുള്ള ഫോട്ടോ വൈറൽ

  എല്ലാ കാര്യങ്ങളിലും മുഖം നോക്കാതെ തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നടൻ കൂടിയാണ് നവാസുദ്ദീൻ സിദ്ദിഖി. കൊവിഡ് കാലത്ത് രാജ്യം പ്രതിസന്ധിയിൽ വലയുമ്പോൾ മാലിയിൽ അവധി ആഘോഷിക്കാൻ പോയ ബോളിവുഡ് താരങ്ങൾക്കെതിരെ അദ്ദേഹം രം​ഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അവസ്ഥ മാനിക്കാതെ ഉല്ലാസയാത്ര പോകാൻ നാണമില്ലേയെന്നാണ് അന്ന് അദ്ദേഹം ചോദിച്ചത്. ബോളിവുഡിൽ സ്വജനപക്ഷപാതത്തേക്കാളേറെ വംശീയ വിവേചനമാണുള്ളതെന്നും​ നവാസുദ്ദീൻ സിദ്ദിഖി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. സീരിയസ്​ മെൻ ചിത്രത്തിലെ സഹനടി ഇന്ദിര തിവാരിയെക്കുറിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വംശീയതക്കെതിരെ നിരവധി വർഷങ്ങളോളം പോരാടിയിരുന്നു. ഇരുണ്ട തൊലിനിറമുള്ളവരെ നായികയാക്കുമെന്ന്​ ഇനിയെങ്കിലും താൻ പ്രതീക്ഷിക്കുന്നുവെന്നും. അത്​ വളരെ പ്രധാനമാണെന്നും​' നടൻ പറഞ്ഞു. 'ഞാൻ ഒരിക്കലും തൊലിനിറത്തെക്കുറിച്ചല്ല സംസാരിക്കുന്നത്​. എന്നാൽ അവിടെ ഒരു വിവേചനം നിലനിൽക്കുന്നു. നല്ല സിനിമകളിലൂടെ അവ അവസാനിക്കുമെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു. നിരവധി വർഷം എന്നെയും തഴഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എന്‍റെ വഴി കണ്ടെത്തി. ഇപ്പോൾ എനിക്ക്​ പരാതി പറയാൻ കഴിയില്ല. പക്ഷേ നിരവധി മികച്ച അഭിനേതാക്കാൾ ഇത്തരം വിവേചനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു' സിദ്ദിഖി പറഞ്ഞു.

  Also Read: 'ആ സൗഹൃദം നശിച്ചുപോയിട്ടില്ല', ഭാവനയ്ക്കൊപ്പം റിമി ടോമി, താരസുന്ദരിമാരെ സ്നേഹം കൊണ്ടുമൂടി ആരാധകർ

  Read more about: nawazuddin siddiqui bollywood
  English summary
  bollywood Actor Nawazuddin Siddiqui open up about his opinion about film industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X