India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയ ഇത് അറിഞ്ഞോ? രണ്‍ബീര്‍ കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില്‍ വെളിപ്പെടുത്തി താരം

  |

  ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സെലിബ്രിറ്റികളും കുടുംബാംഗങ്ങളും ആരാധകരും ഉള്‍പ്പെടെ വലിയൊരു നിര തന്നെ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ്. താരങ്ങളുടെ വിവാഹം പോലെ തന്നെ മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ പുതിയ വാര്‍ത്തയേയും.

  അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രം ഷംഷേരയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ രണ്‍ബീര്‍ കപൂര്‍. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് രണ്‍ബീര്‍ വന്നതെങ്കിലും എല്ലാവര്‍ക്കും അറിയേണ്ടത് ആലിയയെക്കുറിച്ചും അവരുടെ വിവാഹ വിശേഷങ്ങളെക്കുറിച്ചുമാണ്.

  ഇപ്പോഴിതാ പുറത്തിറങ്ങിയ ഒരു പുതിയ വീഡിയോയില്‍ രണ്‍ബീര്‍ ചില ചോദ്യങ്ങള്‍ക്ക് വളരെ രസകരമായി ഉത്തരം നല്‍കുകയാണ്. ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ നിങ്ങളുടെ ക്രഷ് ആരെന്ന ചോദ്യത്തിന് രണ്‍ബീര്‍ ഒട്ടും ആലോചിക്കാതെ തന്നെ അമേരിക്കന്‍ നടി സെന്‍ഡയയുടെ പേരാണ് പറഞ്ഞത്.

  എന്താണ് നിങ്ങളെ കൂടുതല്‍ ചിരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് രണ്‍ബീറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ ഭാര്യ, എന്റെ നായ്ക്കള്‍, എന്റെ കുടുംബം, നല്ല തണുത്ത കാറ്റ്, ഒരു നല്ല ഫുട്‌ബോള്‍ മാച്ച് കൂടാതെ ഒരു നല്ല സിനിമ.' സംവിധായകന്‍ രോഹിത് ധവാന്‍ തന്റെ ഉറ്റസുഹൃത്താണെന്ന് പറഞ്ഞ രണ്‍ബീര്‍ തനിക്കൊരു ഫെയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടെന്നും കൂടി വെളിപ്പെടുത്തി.

  Also Read: 'ഞാനൊരു സ്ത്രീയാണ് പാഴ്‌സലല്ല!, എന്നെ ആരും ചുമക്കേണ്ടതില്ല'; തുറന്നടിച്ച് ആലിയ ഭട്ട്

  ജൂലൈ 22നാണ് രണ്‍ബീറിന്റെ പുതിയ ചിത്രം ഷംഷേരയുടെ റിലീസ്. സെപ്റ്റംബര്‍ 9-ന് ബ്രഹ്മാസ്ത്രയും പുറത്തിറങ്ങും. രണ്‍ബീറും ആലിയയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം എന്ന സവിശേഷതയും ബ്രഹ്മാസ്ത്രയ്ക്കുണ്ട്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  Also Read: പ്രതീക്ഷയ്ക്ക് വകയുണ്ടോ? ആലിയ ഭട്ട് ഗര്‍ഭിണിയായപ്പോള്‍ സമാധാനം നഷ്ടപ്പെട്ടത് ദീപികയ്ക്കും കത്രീനയ്ക്കും!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: 'ആദ്യ ഭാര്യ'യെ ഇതുവരെ കണ്ടിട്ടില്ലെന്ന് രണ്‍ബീര്‍ കപൂര്‍; പക്ഷ, അത് ആലിയ ഭട്ട് അല്ല! ആരാധകരെ ഞെട്ടിച്ച് താരം

  കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആ ആഴ്ച തന്നെ ഇരുവരും കമിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്നതിനായി ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു.

  തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്‌റ്റോണിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ ഭട്ട്. അതിനിടെയാണ് കുടുംബത്തില്‍ സന്തോഷം പരത്തിയ പുതിയ വിശേഷവാര്‍ത്ത അറിയുന്നത്.

  Read more about: ranbir kapoor alia bhatt
  English summary
  Bollywood actor Ranbir Kapoor opens up about his current Hollywood crush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X