Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ഞാന്‍ തെറ്റുകാരനാണെന്ന് അവര്‍ പറഞ്ഞോ? തുറന്ന് ചോദിച്ച് നടന് സെയ്ഫ് അലി ഖാന്
ബോളിവുഡിലെ മുന്‍നിര നായകന്മാരില് പ്രമുഖനാണ് സെയ്ഫ് അലി ഖാന്. ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് അദ്ദേഹം. സിനിമകള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകളും കുടുംബവിശേഷങ്ങളുമൊക്കെ മാധ്യമവാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുണ്ട്. ഭാര്യ കരീന കപൂറും മക്കളായ ജഹാംഗീറിനും തൈമൂറിനുമൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് സെയ്ഫ് അലി ഖാന്.
ക്രിക്കറ്റ് താരമായ മന്‍സൂര്‍ അലി ഖാന്റെയും വിഖ്യാത നടി ശര്‍മ്മിള ടാഗോറിന്റെയും മകനാണ് സെയ്ഫ് അലി ഖാന്. ഒരിക്കല്‍ മകനെക്കുറിച്ച് അമ്മ ഷര്‍മ്മിള ടാഗോര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ സെയ്ഫ്.

മകന്റെ കുട്ടിക്കാലത്തെക്കുറിച്ചും അവന്റെ സ്വഭാവത്തെക്കുറിച്ചുമായിരുന്നു ഷര്‍മ്മിളയുടെ തുറന്നുപറച്ചില്‍. 'അവന് വളരെ സുന്ദരനായ ഒരു കുഞ്ഞായിരുന്നു, സുന്ദരനായ ഒരു ആണ്‍കുട്ടിയുമായിരുന്നു. വളരെ ലാളിത്യം തുളുമ്പുന്ന സ്വഭാവത്തിനുടമയായിരുന്നു സെയ്ഫ്. ചെറുപ്പം മുതല്‍ തന്നെ അവന് അവന്റേതായ ഒരു മനസ്സും തീരുമാനങ്ങളുമുണ്ടായിരുന്നു. എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒരു കുട്ടിയായിരുന്നില്ല അവന്. കളിയുടെ എല്ലാ നിയമങ്ങളും അവന് തെറ്റിക്കുമായിരുന്നു.
Also Read:നിങ്ങള്‍ മനുഷ്യര്‍ തന്നെയാണോ? 'വയസ്സി' എന്നു കളിയാക്കിയവര്‍ക്ക് ചുട്ട മറുപടിയുമായി അമൃത അറോറ
പക്ഷെ അവന് വളരെ മിടുക്കനും ബുദ്ധിമാനുമായിരുന്നു. ചില കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുകയും അവ സ്വായത്തമാക്കാനും വലിയ കഴിവുള്ളവനായിരുന്നു. ഒരു കാര്യം ഒരു തവണ കണ്ടാല്‍ പോലും അവന് ഗ്രഹിച്ചെടുക്കുമായിരുന്നു. പക്ഷെ, അവന് പെട്ടെന്ന് ബോറടിക്കുമായിരുന്നു. അക്കാലത്ത് എനിക്ക് വലിയ തിരക്കായിരുന്നു. അവന്റെ കുട്ടിക്കാലത്ത് രണ്ട് ഷിഫ്റ്റിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. സ്കൂളില്‍ കൊണ്ടുപോകുന്നതും കൊണ്ടുവിടുന്നതുമൊക്കെ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്.'ഷര്‍മ്മിള ടാഗോര്‍ പറയുന്നു.

ഷര്‍മ്മിളയുടെ ഈ പ്രതികരണത്തെക്കുറിച്ച് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി സെയ്ഫ് അലി ഖാനോട് ചോദിച്ചിരുന്നു. പക്ഷെ, അമ്മ എന്തുകൊണ്ട് അന്നങ്ങനെ പറഞ്ഞുവെന്ന് അറിയില്ല എന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ഇപ്പോള്‍ ആ ചോദ്യത്തിനും ഉത്തരത്തിനും എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നും സെയ്ഫ് ചോദിക്കുന്നു. എന്നെയൊരു തെറ്റുകാരനായാണോ അമ്മ ചിത്രീകരിച്ചതെന്നും സെയ്ഫ് തിരിച്ചു ചോദിക്കുകയാണ്.
ഭൂത് പൊലീസ്, ബണ്ടി ഓര് ബബ്ലി 2 എന്നീ ചിത്രങ്ങളാണ് സെയ്ഫ് അലി ഖാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. സെയ്ഫ് നായകനാകുന്ന തെലുങ്ക് ചിത്രമായ ആദിപുരുഷ്, വിക്രം വേദയുടെ ഹിന്ദി റീമേക്ക് എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതേസമയം ഭാര്യ കരീന കപൂറും ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ്. ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയില്‍ ഒരു സുപ്രധാന വേഷത്തില്‍ കരീന എത്തുന്നുണ്ട്. ഈ ചിത്രം ഉടന്‍ തന്നെ തീയറ്ററുകളില്‍ റിലീസ് ചെയ്യും.