For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ഉപേക്ഷിച്ച് റോഡ് സൈഡിൽ മാ​ഗിയും ഓംലെറ്റും വിറ്റ് ജീവിച്ച കാലത്തെ കുറിച്ച് ഹാസ്യതാരം

  |

  ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും തെലുങ്ക് ഭാഷയിലുള്ള സിനിമകളിലും അഭിനയിച്ച ശ്രദ്ധേയനായ നടനാണ് സഞ്ജയ് മിശ്ര. കൊമേഡിയനായിട്ടാണ് സിനിമാ പ്രേമികൾ ഏറെയും സഞ്ജയ് മിശ്രയെ അറിയുന്നത്. അദ്ദേഹത്തിന്റെ സിനിമകളായ ദും ല​ഗാ കേ ഹൈഷാ, കിക്ക്, ആൾ ദി ബെസ്റ്റ് എന്നീ സിനിമകൾ കണ്ട് ചിരിക്കാത്തവരുണ്ടാകില്ല. ബിഹാറിൽ ജനിച്ച് വളർന്ന സഞ്ജയ് മിശ്ര 1995ലാണ് സിനിമയിലേക്ക് എത്തുന്നത്. ഇതിനോടകം നിരവധി സിനിമകളുടെ ഭാ​ഗമായ സഞ്ജയ് മിശ്ര ഒരു കാലത്ത് സിനിമാ ജീവിതം ഉപേക്ഷിച്ച് ഹോട്ടലിൽ ദിവസക്കൂലിക്ക് ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.

  Also Read: കാണാൻ കാത്തിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെ എന്ന് തിരിച്ചറിഞ്ഞ് അഞ്ജലി

  ആ തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സ‍ഞ്ജയ് മിശ്ര. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം സിനിമാ ജീവിതം ഇനിയില്ല എന്ന് തീരുമാനിച്ച് റോഡ് സൈഡിലെ ദാബയിൽ ഓംലെറ്റും മാ​ഗിയും വിൽക്കാൻ ആരംഭിച്ചത്. അഭിനയത്തിൽ കഴിവുള്ള പ്രതിഭയായിട്ടും അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിപ്പെടാനുള്ള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സഞ്ജയ് മിശ്ര.

  Also Read: പ്രശസ്തരായ ശേഷം പ്രണയം ഉപേക്ഷിച്ച ബോളിവുഡ് താരങ്ങൾ

  മരണത്തെ മുഖമുഖം കണ്ടൊരു ദിവസം ജീവിതത്തിലുണ്ടായിരുന്നുവെന്നും അന്നാണ് സിനിമയും മുംബൈയും ഉപേക്ഷിച്ച് പോകാൻ തീരുമാനമെടുത്തതെന്നും സഞ്ജയ് മിശ്ര പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ മരണവുമായി അടുത്തിടപഴകേണ്ടി വന്നുവെന്നും അന്ന് മുതലാണ് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞതെന്നും സഞ്ജയ് പറയുന്നു. സിനിമാ ലോകത്തേക്ക് തിരിച്ചുവരേണ്ടെന്ന് തീരുമാനിച്ചാണ് റോഡരികിലെ ധാബയിൽ ജോലി ചെയ്യാൻ തുടങ്ങിയതെന്നും എന്നിരുന്നാലും ആളുകൾ തന്നെ തിരിച്ചറിയുന്നുണ്ടായിരുന്നുവെന്നും സഞ്ജയ് മിശ്ര പറഞ്ഞു.

  'വയറിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും അത് ​ഗുരുതരമാവുകയും ചെയ്തിരുന്നു. അവസ്ഥ പരിതാപകരമായിരുന്നു. ആ സമയങ്ങളിൽ ആണ് ഇനിയുള്ള കാലം അച്ഛനൊപ്പം ജീവിക്കണമെന്ന് ഞാൻ തീരുമാനിച്ചത്. ശേഷം പിതാവിന്റെ അടുത്തേക്ക് പോയി. എന്നാൽ അധികനാൾ അദ്ദേഹത്തോടൊപ്പം താമസിക്കാൻ കഴിഞ്ഞില്ല. പെടുന്നനെയായിരുന്നു അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. ആ സംഭവം കൂടിയായപ്പോൾ ‍ഞാൻ പൂർണ്ണമായും തകർന്നു. അച്ഛന്റെ അന്ത്യകർമങ്ങൾ നടത്തിയ ശേഷം അമ്മയോട് ഞാൻ ഇവിടെ നിന്നും പോവുകയാണെന്ന് പറഞ്ഞു. മുമ്പുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈക്ക് പോകാൻ തോന്നിയിരുന്നില്ല ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നതാണെന്ന് ഞാൻ മനസിലാക്കി. അതിനാൽ ഇനിയുള്ള ജീവിതത്തിൽ ദൈവം സൃഷ്ടിച്ച ഈ ലോകം കാണാൻ ഞാൻ ആ​ഗ്രഹിക്കുന്നുണ്ട് എന്ന് അമ്മയെ അറിയിച്ച് യാത്ര തിരിച്ചു. ​ഗം​ഗോത്രിയിലേക്കുള്ള യാത്ര മധ്യേയാണ് ഒരു വൃദ്ധൻ നടത്തുന്ന ധാബയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യാൻ ആരംഭിച്ചത്. മാ​ഗിയും ഓംലെറ്റും ആയിരുന്നു ഉണ്ടാക്കി വിറ്റിരുന്നത്. പക്ഷെ കടയിൽ സാധനം വാങ്ങാൻ എത്തിയ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നു. സിനിമകളുടെ പേര് പറഞ്ഞ് പലരും എന്നോട് സംസാരിക്കാന‍ വന്നു' സഞ്ജയ് മിശ്ര പറഞ്ഞു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഒടുവിൽ സഞ്ജയിയുടെ ജീവിതം കണ്ട് അമ്മയാണ് അദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അച്ഛന്റെ മരണമടക്കമുള്ളവയിൽ നിന്ന് പതിയെ സഞ്ജയ് മോചിതനായി ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നുവെന്ന് സഞ്ജയ് തന്നെ പറയുന്നു. പഴയ ജീവിതത്തിലേക്കുള്ള യാത്രയിലാണ് രോഹിത് ഷെട്ടി പുതിയ സിനിമയിലെ വേഷത്തെ കുറിച്ച് സംസാരിക്കാൻ വിളിച്ചത്. കഥകേട്ട് ഇഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ആൾ ദി ബെസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാനും ആർജിവി എന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്താനും സാധിച്ചു. അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, ഫർദീൻ ഖാൻ, ബിപാഷ ബസു എന്നിവരും സിനിമയുടെ ഭാ​ഗമായിരുന്നു. സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരിപാടികളുടേയും സഞ്ജയ് മിശ്ര. അതിനുശേഷം കാംയാബ്, അങ്കോൺ ദേഖി, മസാൻ, ദം ലഗാ കെ ഹൈഷ എന്നീ ചിത്രങ്ങളിലും സഞ്ജയ് അഭിനയിക്കുകയും പ്രേക്ഷകരുടെ പ്രശംസ നേടുകയും ചെയ്തു. മുംബൈക്കാർ അടക്കം നിരവധി സിനിമകൾ ഇനി സഞ്ജയ് മിശ്രയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Read more about: bollywood cinema actors hindi
  English summary
  bollywood actor Sanjay Mishra reveals why he quit acting and start working in Roadside Dhaba
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X