For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒഴിച്ചുകൂടാനാവാത്ത ചില പ്രശ്‌നങ്ങള്‍ വന്നു, ഇപ്പോള്‍ കാത്തിരിപ്പ് അവസാനിച്ചു'; ജവാനെക്കുറിച്ച് കിങ് ഖാന്‍

  |

  ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെ പുതിയ ചിത്രം ജവാന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. തമിഴകത്തിന്റെ പ്രിയ സംവിധായകന്‍ ആറ്റ്‌ലിയാണ് ഷാരൂഖ് നായകനാകുന്ന ഈ ചിത്രത്തിന് പിന്നില്‍. ആരാധകര്‍ക്ക് ഇരട്ടി മധുരമായി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

  മുഖം ഒരു പ്രത്യേക രീതിയില്‍ മറച്ചുകൊണ്ടുള്ള ഷാരൂഖിന്റെ വേറിട്ട ഗെറ്റപ്പിലായിരുന്നു നായകന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വളരെ പ്രത്യേകതകളുള്ള ചിത്രമാണെന്നാണ് ഷാരൂഖ് പറയുന്നത്. 'ചില ഒഴിവാക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും നടന്നതുകൊണ്ട് കാത്തിരിക്കേണ്ടി വന്ന സിനിമയാണിത്. കുറച്ച് ആളുകളുടെ കഠിന പരിശ്രമം അത് പ്രാവര്‍ത്തികമാക്കി. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറിന് നന്ദി പറയുന്നു. ജവാനിലൂടെ ആ സ്വപ്‌നം ജീവിതത്തിലേക്ക് വരുന്നു.' ഷാരൂഖ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിയ്ക്കുന്നു.

  ദീര്‍ഘമായ ഒരിടവേളക്ക് ശേഷമാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പുറത്തിറങ്ങുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തിയത്. യോഗി ബാബു, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

  ആറ്റ്‌ലി, നയന്‍താര, യോഗി ബാബു എന്നിവരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. അഞ്ച് ഭാഷകളിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.

  Also Read: ജവാനിലേക്ക് ആദ്യം തിരഞ്ഞെടുത്തത് സാമന്തയെ; താരം ചിത്രത്തിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണം ഇതാണ്

  Also Read: തന്റെ നിലപാട് മയപ്പെടുത്താന്‍ റിയാസ് തയാറാകാതിരുന്നത് എന്തുകൊണ്ട്? റോബിന്‍റെ പെട്ടിയിലെ അവസാനത്തെ ആണിയായത് ഇത്

  ചിത്രത്തില്‍ ഡബിള്‍ റോളില്‍ ഷാരൂഖ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'റോ'യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്.

  റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ രണ്ടിന് ചിത്രം തീയറ്ററുകളിലെത്തും.

  Also Read:റോബിന്‍ ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി, മാലയിട്ട് സ്വീകരിക്കാന്‍ കഴിയാത്തതില്‍ വിഷമുണ്ടെന്ന് ഷമ്മി തിലകന്‍

  Also Read: 'എന്റമ്മോ! വിശ്വസിക്കാൻ കഴിയുന്നില്ല'; പ്രേക്ഷക പിന്തുണ കണ്ട് ഞെട്ടി റോബിൻ, സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ!

  അതേസമയം ഷാരൂഖിന്റെ നിരവധി ചിത്രങ്ങള്‍ റിലീസാകാന്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനാണ് ഇനി ഷാരൂഖിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പത്താന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയാണ് അടുത്ത ചിത്രം.

  അതിനിടെ ലാല്‍ സിങ് ഛദ്ദ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തിലും ഷാരൂഖ് ഖാന്‍ എത്തുന്നുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഷാരൂഖ്.

  മകള്‍ സുഹാന ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ആര്‍ച്ചീസിന്റെ അനൗണ്‍സ്‌മെന്റ് അടുത്തിടെയായിരുന്നു. ബോളിവുഡിലെ പ്രശസ്ത വനിത സംവിധായിക സോയ അക്തറാണ് ദി ആര്‍ച്ചീസ് സംവിധാനം ചെയ്യുന്നത്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

  Read more about: shah rukh khan atlee nayanthara
  English summary
  Bollywood actor Shah Rukh Khan opens up about his new movie Jawan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X