twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വയറ്റിൽ എന്തോ വിചിത്രമായി അനുഭവപ്പെട്ടു! ആഴ്ചകൾക്കു ശേഷം സത്യം മനസിലായി, ദീപികയ്ക്ക് സംഭവിച്ചത്?

    2014 ഫെബ്രുവരി 15 ദീപികയുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമായിരുന്നു.

    |

    ദീപിക പദുകോൺ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസിൽ എത്തുന്നത് നിറഞ്ഞ പുഞ്ചിരിയുമായി ക്യാമറയുടെ മുന്നൽ പ്രത്യക്ഷപ്പെടുന്ന താരത്തിനെയായിരിക്കും. എത്ര പ്രതിസന്ധിഘട്ടങ്ങളിലും ആ മുഖത്തെ ചിരി മായാതെ മറയാതെ ദീപികയുടെ മുഖത്ത് ഉണ്ടാകും. എപ്പോഴും പുഞ്ചിരിക്കുന്ന താരമെന്നാണ് ദീപികയെ വിഷശേഷിപ്പിക്കുന്നത്. എന്നാൽ താരത്തിന്റെ ജീവിതത്തിൽ ഒരു കറുത്ത അധ്യായമുണ്ടായിരുന്നു.

    short filmഃ ഇതാണ് സ്ത്രീ!! സദാചാരവാദികളോട് ഇതു മാത്രമേ പറയാനുള്ളൂ!! ചതുരംഗങ്ങൾ കാണാം...short filmഃ ഇതാണ് സ്ത്രീ!! സദാചാരവാദികളോട് ഇതു മാത്രമേ പറയാനുള്ളൂ!! ചതുരംഗങ്ങൾ കാണാം...

    താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് താരം ഒരു മടിപോലും കൂടാതെ പല അവസരത്തിലും തുറന്നു പറഞ്ഞിട്ടുണ്ട്. അവസരം ലഭിക്കുമ്പോൾ വിഷാദരോഗത്തെ കുറിച്ചുള്ള ബോധവൽകരണ പരിപാടികളിലും താരം പങ്കെടുക്കാറുമുണ്ട്, ഇപ്പോൾ ടൈം മാഗസിനു നൽകിയ അഭിമുഖത്തിലാണ് വിഷദരോഗത്തെ കുറിച്ചും ആ സമയത്തുള്ള തന്റെ മാനസികാവസ്ഥയെ കുറിച്ചും താരം തുറന്നു പറഞ്ഞത്.

    പൊതു വേദിയിൽ ദീപികയെ നോക്കി അയാൾ അത് ഉച്ചത്തിൽ വിളിച്ചു കൂവി! മുഖത്ത് ചിരി മായാതെ താരംപൊതു വേദിയിൽ ദീപികയെ നോക്കി അയാൾ അത് ഉച്ചത്തിൽ വിളിച്ചു കൂവി! മുഖത്ത് ചിരി മായാതെ താരം

      2014 ഫെബ്രുവരി 15

    2014 ഫെബ്രുവരി 15

    2014 ഫെബ്രുവരി 15 ദീപികയുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമായിരുന്നു. രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ തന്നെ എന്തോ മാറ്റം സംഭവിക്കാൻ പോകുന്നു എന്നുള്ള തോന്നൽ മനസിലുണ്ടായിരുന്നു, വയറ്റിനുള്ളിൽ നിന്ന് എന്തോ വിചിത്രമായി അനുഭവപ്പെട്ടെന്നും താരം അഭിമുഖത്തിൽ പറ‍ഞ്ഞു. എന്നാൽ എന്താണ് തനിയ്ക്ക് സംഭവിക്കാൻ പോകുന്നതെന്നുള്ള ഒരു ഊഹം ഇല്ലായിരുന്നു.

     ഇരുട്ട് വീണു

    ഇരുട്ട് വീണു

    ആ ദിനങ്ങളിൽ ജീവിതത്തിൽ ഇരുട്ട് വീണ അവസ്ഥയായിരുന്നു. എല്ലാം അവസാനിച്ചു എന്നുള്ള തോന്നൽ മാത്രമായിരുന്നു. എല്ലാം ഉപോക്ഷിക്കാനും താൻ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും ദീപിക അഭിമുഖത്തിൽ പറഞ്ഞു. പിന്നീട് കുറച്ചു ആഴ്ചകൾ പിന്നിട്ട ശേഷമാണ് വിഷാദരോഗമാണെന്ന് കണ്ടെത്തിയത്. പിന്നീടുണ്ടായ ദിവസങ്ങൾ ജീവിതത്തിൽ നിന്ന് ഒരിക്കലും മഞ്ഞു പോകാത്ത ദിനങ്ങളായിരുന്നു.

     മറ്റൊരു ജീവിതം

    മറ്റൊരു ജീവിതം

    നാലു വർഷത്തിനു ശേഷം ജീവിതത്തിൽ വല്ലാത്ത ഒരു മാറ്റമാണുണ്ടായത്. എന്നെ കുറിച്ചും എന്റെ വികാരങ്ങളെ കുറിച്ചും മെച്ചപ്പെട്ട ധാരണയുണ്ടാക്കി എടുക്കാൻ ശ്രമിച്ചു. അതിൽ താൻ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. നമ്മൾ എല്ലാവരും ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ദീപിക അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞു.

     മുന്നോട്ട് നയിച്ചത് ശക്തി

    മുന്നോട്ട് നയിച്ചത് ശക്തി

    വിഷാദ രോഗത്തിൽ നിന്ന് മുക്തി നേടാൻ തന്നെ സഹായിച്ചത് ആപത്ത് ഘട്ടത്തിൽ തനിയ്ക്കൊപ്പം നിന്നവരാണ്. അവർ പകർന്ന് തന്ന ഊർജമാണ് ജീവിതത്തിൽ തന്നെ മുന്നോട്ട് നയിച്ചത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന് മനസിൽ തോന്നലുള്ളവർക്കായി ദീപിക ഒരു ഉപദേശവും നൽകിയിട്ടുണ്ട്. നമ്മളെല്ലാവരും ഒരിമിച്ചാണ്. സ്റ്റീഫൽ ഫ്രൈയുടെ വാചകങ്ങൾ പോലെ ഒരു നാൾ സൂര്യപ്രകാശം വരുമെന്നും ദീപിക പറഞ്ഞു.

      നൂറ് പേരിൽ  ഒരാൾ

    നൂറ് പേരിൽ ഒരാൾ

    ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഒരാളി ദീപിക തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇക്കുറി ലോകത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് പേരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരി കൂടിയാണ്. ഇന്ത്യയിൽ നിന്ന് ദീപികയെ കൂടാതെ ക്രിക്കറ്റ് താരം കോലിയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പുരസ്കാരം വേദിയിൽ മനോഹരിയായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെട്ടത്. വേദിയിലുണ്ടായിരുന്നവരുടെ കണ്ണുകൾ ദീപയ്ക്ക് ചുറ്റിലുമായിരുന്നു.

    English summary
    bollywood actores deepika Padukone On Depression asays about his depress period
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X