twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൈവം കൈവിടില്ല, കേരളത്തിന് വേണ്ടി ബോളിവുഡ് വീണ്ടും കനിഞ്ഞു! കിംഗ് ഖാനും പിന്തുണയുമായി എത്തി!!

    |

    എന്തെങ്കിലും സഹായം ചെയ്താല്‍ അതെല്ലാം നൂറ് ശതമാനം ആവശ്യമുള്ളൊരു സമയമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. പേമാരി കനത്തതോടെ സംസ്ഥാനം മുഴുവന്‍ ദുരന്തത്തിന്റെ കെടുതികളിലാണ്. വെള്ളത്തില്‍ കുടുങ്ങി പോയവരെ ഇനിയും രക്ഷപ്പെടുത്തി കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം.

     ഒടിഞ്ഞ കൈയുമായി അമല പോളുമെത്തി! കേരളത്തിന് വേണ്ടി അമലയുടെ ത്യാഗം, എന്നും അഭിമാനിക്കാം!! ഒടിഞ്ഞ കൈയുമായി അമല പോളുമെത്തി! കേരളത്തിന് വേണ്ടി അമലയുടെ ത്യാഗം, എന്നും അഭിമാനിക്കാം!!

    മലയാളത്തിലെ യുവതാരങ്ങളടക്കം നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍ മുതല്‍ ഒരുപാട് താരങ്ങള്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ ആവശ്യപ്രകാരം ബോളിവുഡിന്റെ കിംഗ് ഖാനും എത്തിയിരിക്കുകയാണ്.

    ഈ യക്ഷി സിനിമ വ്യത്യസ്തമായൊരു കാഴ്ചാനുഭവം തന്നെ! നീലിയ്ക്ക് വേറിട്ടൊരു റിവ്യൂഈ യക്ഷി സിനിമ വ്യത്യസ്തമായൊരു കാഴ്ചാനുഭവം തന്നെ! നീലിയ്ക്ക് വേറിട്ടൊരു റിവ്യൂ

     കൂടുതല്‍ പേര്‍ രംഗത്ത്

    കൂടുതല്‍ പേര്‍ രംഗത്ത്

    പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി കൂടുതല്‍ ആളുകള്‍ രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍. വിദ്യ ബാലന്‍, ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍ തുടങ്ങി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് സംസ്ഥാനത്തിന് പിന്തുണയുമായി എത്തിയത്. പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിങ്ങളില്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും താരങ്ങള്‍ സജീവമായി രംഗത്തുണ്ട്.

     റസൂല്‍ പൂക്കുട്ടിയുടെ ഇടപെടല്‍

    റസൂല്‍ പൂക്കുട്ടിയുടെ ഇടപെടല്‍

    പ്രശസ്ത സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കൂട്ടി കേരളത്തെ സഹായിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ പ്രളയക്കെടുതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് റസൂല്‍ പൂക്കൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. അത് മാത്രമല്ല ഇന്ത്യന്‍ സിനിമയും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സഹായം ഉറപ്പുവരുത്തുമെന്നും റസൂല്‍ പൂക്കൂട്ടി പറഞ്ഞിരുന്നു.

    ഷാരുഖ് ഖാനുമെത്തി

    ഷാരുഖ് ഖാനുമെത്തി

    റസൂല്‍ പൂക്കുട്ടിയുടെ ആവശ്യം അറിഞ്ഞ് അതിവേഗം പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍. നിങ്ങള്‍ ചെയ്ത സഹായത്തിന് കേരളം നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നുമാണ് ഷാരുഖ് റസൂല്‍ പൂക്കൂട്ടിയ്ക്കുള്ള മറുപടി കൊടുത്തിരിക്കുന്നത്.

    താരങ്ങളോട്

    താരങ്ങളോട്

    കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അതില്‍ ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍. എആര്‍ റഹ്മാന്‍ എന്നിവരുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് വേണ്ടി ഇവര്‍ നല്‍കുന്ന സഹായങ്ങള്‍ ഏകോപിപ്പിക്കുമെന്നും റസൂല്‍ പൂക്കൂട്ടി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

    ഐ സ്റ്റാന്റ് വിത്ത് കേരള

    ഐ സ്റ്റാന്റ് വിത്ത് കേരള

    തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് കേരളത്തിന് വേണ്ടി ഒരു ക്യാംപെയിന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഐ സ്റ്റാന്റ് വിത്ത് കേരള എന്ന ക്യാംപെയിനാണ് താരം തുടക്കം കുറിച്ചത്. സിദ്ധാര്‍ത്ഥിന് പിന്നാലെ നിരവധി താരങ്ങള്‍ ക്യാംപെയിന്റെ ഭാഗമായിരുന്നു. ബോളിവുഡില്‍ നിന്നുമുള്ള വരുണ്‍ ധവാന്‍ അടക്കമുള്ള താരങ്ങളും 'ഐ സ്റ്റാന്റ് വിത്ത് കേരള'യുടെ ഭാഗമായി മാറിയിരുന്നു.

     കരണ്‍ ജോഹറിന് പറയാനുണ്ട്

    കരണ്‍ ജോഹറിന് പറയാനുണ്ട്

    കേരളത്തിന് സഹായത്തിന് വേണ്ടി കരണ്‍ ജോഹറും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. നിങ്ങളെ കൊണ്ട് ആവുന്ന വിധം കേരളത്തെ സഹായിക്കണം. ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ട്വിറ്ററിലൂടെ കരണ്‍ പറഞ്ഞിരുന്നു.

     അമിതാഭ് ബച്ചന്‍

    അമിതാഭ് ബച്ചന്‍

    കേരളത്തിന്റെ നിലവിലത്തെ അവസ്ഥ പേടിപ്പെടുത്തുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എല്ലാവരും പ്രാര്‍ത്ഥിക്കുകയും കേരളത്തെ സഹായിക്കണമെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. എമര്‍ജന്‍സി നമ്പറുകളും അദ്ദേഹം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

    English summary
    Bollywood actors come together to bring relief to flood affected kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X