For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കുഞ്ഞിനെ എന്നോടൊപ്പം കാണുവരെ ഞാൻ ​ഗർഭിണിയാണെന്ന വാർത്തകൾക്ക് അവസാനമുണ്ടാകില്ലെന്ന് ബിപാഷ ബസു

  |

  ബോളിവുഡിലെ സൂപ്പർ സുന്ദരിയും ബോൾഡായ സ്ത്രീയും അഭിനേത്രിയുമാണ് ബിപാഷ ബസു. താരത്തിന്റെ കരണ്‍ സിങ് ഗ്രോവറുമായുള്ള വിവാഹം നടന്നത് 2016ലാണ്. മനോഹരമായ ദാമ്പത്യം ആസ്വദിക്കുന്നതിനിടിയലും ചില ചോദ്യങ്ങള്‍ ബിപാഷയെയും കുടുംബത്തെയും അസ്വസ്ഥരാക്കുന്നുണ്ട്. പ്രധാനമായും ബിപാഷ ​ഗർഭിണിയാണ് എന്ന തരത്തിൽ പ്രചരിക്കുന്ന റൂമറുകൾ ആണ് ഏറ്റവും അധികം. ഇത്തരം ചോദ്യങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ബിപാഷ. ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്തക്കെതിരെയാണ് താരം തന്നെ പ്രതികരിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരം ചോദ്യങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും താരം മറുപടി പറയുന്നത്. താന്‍ ഗര്‍ഭിണിയല്ലെന്ന് ഇതിന് മുമ്പ് ട്വിറ്ററിലൂടെ ബിപാഷ പറഞ്ഞിരുന്നു.

  Also Read: 'നിയമങ്ങൾ ചിലർ മാത്രം പാലിക്കുന്നു... അതിനാൽ വേദന അനുഭവിക്കുന്നത് എന്നേപ്പോലുള്ളവർ'; സുധാ ചന്ദ്രൻ

  സിനിമാ താരങ്ങൾക്കെതിരെ വിവാഹം സംബന്ധിച്ചും കുഞ്ഞുങ്ങൾ സംബന്ധിച്ചും പ്രണയം സംബന്ധിച്ചുമെല്ലാം നിരവധി വ്യാജ വാർത്തകളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കാറുള്ളത്. പലരും അത്തരം വാർത്തകളെ അവ​ഗണിക്കുകയാണ് ചെയ്യാറെങ്കിലും ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തുമ്പോൾ ചിലരെങ്കിലും അറിയാതെ പ്രതികരിച്ച് പോകാറുണ്ട്. അത്തരത്തിൽ ഒന്ന് തന്നെയാണ് ബിപാഷയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും. കൂടുതൽ വായിക്കാം.

  Also Read: 'കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല', വിമർശനങ്ങൾക്കുള്ള മറുപടിയുമായി ജാക്വിലിൻ ഫെർണാണ്ടസ്

  'എന്റെ കുടുംബജീവിതം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ ഗർഭിണിയാണെന്നത് സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങളും വാർത്തകളും പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ ​ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന വ്യക്തിയാണെങ്കിലും എന്റെ ശരീര ഭാരം വർധിപ്പിക്കാനും അത് ചിലപ്പോൾ കുറയ്ക്കാനും ചെയ്യാനുള്ള അവകാശം എനിക്കുണ്ട്' ബിപാഷ പറഞ്ഞു. തന്റെ ശരീരപ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് പലരും വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അറിയാമെന്നും തടി കൂടിയാൽ ‍ഞാൻ രോ​ഗിയാണെന്നോ ​ഗർഭിണിയാണെന്നോ അർഥമില്ലെന്നും ബിപാഷ പറഞ്ഞു. തന്റെ കൈയ്യിൽ ഒരു കുഞ്ഞിനെ കാണും വരെ ഇത്തരം വാർത്തകൾ നിരന്തരം പ്രചരിച്ചുകൊണ്ടിരിക്കുമെന്നും ബിപാഷ കൂട്ടിച്ചേർത്തു.

  തന്റെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും അറിയാനും ആഘോഷിക്കാനും ആരാധകർക്ക് താൽപര്യമുണ്ടെന്നും അതിന്റെ ഭാ​ഗമായാണ് ഇത്തരം വാർത്തകൾ പിറക്കുന്നതെന്ന് താൻ മനസിലാക്കുന്നുണ്ടെന്നും അതിനാൽ തന്നെ തന്റെ വിവാഹജീവിതത്തെ ഇത്തരം വാർത്തകൾ മോശമായി ബാധിക്കുന്നില്ലെന്നും ബിപാഷ വ്യക്തമാക്കി. താൻ കുഞ്ഞും കുടുംബവുമായി ജീവിക്കാൻ തന്റെ ആരാധകർ ആ​ഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് ഈ വാർത്തകളെന്നും തനിക്ക് ഒരു കുടുംബമുണ്ടായി കാണമെന്ന് അവർ ആ​ഗ്രഹിക്കുന്നത് മധുരകരമായ ഒരു കാര്യമാണെന്നും അത് സംഭവിക്കേണ്ടപ്പോൾ മാത്രം സംഭവിക്കുന്നതാണെന്നും നാൽപത്തിരണ്ടുകാരിയായ ബിപാഷ പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് എന്ന വെബ് സീരിസിലാണ് അവസാനമായി ബിപാഷയെ കണ്ടത്. പുതിയ സിനിമകളൊന്നും താരം പ്രഖ്യാപിച്ചിട്ടുമില്ല. താൻ വളരെക്കാലമായി സിനിമാ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നുവെന്നും അത് സ്വന്തമായി എടുത്ത തീരുമാനത്തിന്റെ ഭാ​ഗമായിരുന്നുവെന്നും ബിപാഷ പറഞ്ഞു. പിന്നീട് കൊവിഡ് വന്നതിനാൽ ഒരു തിരക്കഥയും കേട്ടില്ല. പക്ഷെ ഇപ്പോൾ വീണ്ടും തിരക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ടുണ്ടെന്നും താരം പറഞ്ഞു. കൊറോണയെന്ന പകർച്ചവ്യാധി ഉടൻ തന്നെ അവസാനിക്കുന്ന സ്ഥിതി വരുമെന്നും ശേഷം എല്ലാവർക്കും പഴയപോലെ സഹവർത്തിത്വം കൊണ്ടുവരാൻ സാധിക്കുമെന്നും ആ സാഹചര്യത്തിന് വേണ്ടി ഇപ്പോൾ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നും ബിപാഷ പറഞ്ഞു. ഇനി വരുമ്പോൾ നല്ലൊരു പ്രോജക്ടുമായി വരണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും അതിനുള്ള പ്രവർത്തനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ബിപാഷ കൂട്ടിച്ചേർത്തു. പതിനഞ്ചാം വയസിൽ മോഡലിങ്ങിലൂടെ സിനിമാ ജീവിതം ആരംഭിച്ച നടിയാണ് ബിപാഷ ബസു. അടുത്തിടെ മാലിയിൽ അവധി ആഘോഷിക്കുന്ന ബിപാഷയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ ഇഷ്ട ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളില്‍ ബിക്കിനിയാണ് താരം ധരിച്ചിരുന്നത്. നിയോൺ ഗ്രീൻ നിറത്തിലുള്ള ടോപ്പും ബിക്കിനിയോടൊപ്പം ബിപാഷ ധരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

  Read more about: bipasha basu bollywood
  English summary
  Bollywood actress Bipasha Basu responds to rumors that she is pregnant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X