For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹനടന്മാരുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമാണോ? ദീപിക നല്‍കിയ മറുപടിയിങ്ങനെ

  |

  പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. ഗ്രെഹ്രിയാന്‍ എന്ന പേരില്‍ നിര്‍മ്മിച്ച സിനിമ റിലീസിന് മുന്‍പ് തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായിട്ടുള്ള തിരക്കിലാണ് താരങ്ങള്‍. ഇതിനിടെ നടിയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിന്റെ ചില അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് ദീപിക പറഞ്ഞതാണ് ഇപ്പോള്‍ വൈറലാവുന്നത്.

  ഗ്രെഹ്രിയാന്‍ സിനിമയുടെ ട്രെയിലറില്‍ നായകനായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കഥാപാത്രവും ദീപിക പദുക്കോണിന്റെ കഥാപാത്രവും തമ്മില്‍ വിവാഹനിശ്ചയം നടത്തുന്നതും ഇരുവരും അടുപ്പമുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതുമെല്ലാം കാണിച്ചിരുന്നു. അത്തരത്തിലുള്ള ഹോട്ട് രംഗങ്ങള്‍ കാണുമ്പോള്‍ അത് ഭര്‍ത്താവിനെ ബാധിക്കുമോ എന്ന ചോദ്യമാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലൂടെ ദീപികയ്ക്ക് നേരിടേണ്ടി വന്നത്. ഇതേ കുറിച്ച് നടി തുറന്ന് സംസാരിക്കുകയും ചെയ്തു.

   ranveer-deepika

  'ഞങ്ങള്‍ അതിനോട് പ്രതികരിക്കുന്നത് പോലും മണ്ടത്തരമാണ്, ഞങ്ങള്‍ക്ക് അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അഭിപ്രായങ്ങള്‍ വായിക്കാറില്ല. അദ്ദേഹത്തിന് അങ്ങനെ ഒരു കുഴപ്പമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് വളരെ മണ്ടത്തരമായിട്ടാണ് തോന്നുന്നത്. തന്റെ സിനിമകളെ കുറിച്ചോര്‍ത്ത് രണ്‍വീര്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. 'അദ്ദേഹത്തിന് അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ നിര്‍മ്മിച്ച സിനിമയായത് കൊണ്ടും എന്റെ പ്രകടനത്തിലും അദ്ദേഹം അങ്ങേയറ്റം അഭിമാനിക്കുന്നുണ്ടാവും.

  അതിന് സൗഹൃദം, കൂട്ടുകെട്ട്, വിശ്വാസം, ആശയ വിനിമയം എന്നിവ ഉണ്ടായിരിക്കണം. ഞാന്‍ സിനിമാ മേഖലയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഞാനും രണ്‍വീറും ഏകദേശം പത്ത് വര്‍ഷത്തോളം ഒരുമിച്ചുണ്ടെന്ന് കരുതുന്നു. എന്റെ പോരായ്മകള്‍, എന്റെ തെറ്റുകള്‍, എന്റെ ഗുണങ്ങള്‍ എന്നിവയ്ക്കൊപ്പം പൂര്‍ണ്ണമായി ഞാനായി മാറാനും സാധിച്ചു. സ്വയം വിധിക്കാതെ എനിക്ക് ഞാനാകാന്‍ കഴിയുമെന്ന് അറിയാന്‍ പറ്റി. ഞാന്‍ ശരിക്കും മുറുകെ പിടിക്കുന്ന മൂല്യങ്ങളാണ് ഇവയെന്ന് കരുതുന്നു. എന്നുമാണ് ദീപിക പറയുന്നത്.

   ranveer-deepika

  നടി മഞ്ജിമ മോഹന്‍ ലിവിംഗ് ടുഗദറിലാണോ? നടന്‍ ഗൗതം കാര്‍ത്തിക്കുമായി വിവാഹിതയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  ഗ്രെഹ്രിയാന്‍ എന്ന സിനിമയ്ക്ക് പുറമേ ഷാരുഖ് ഖാനൊപ്പം അഭിനയിക്കുന്ന പത്താന്‍ എന്ന ചിത്രമാണ് ദീപികയുടേതായി ഇനി വരാനുള്ളത്. ഷാരുഖ് ഖാന്‍, ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ കൂടെയാണ് ദീപിക അഭിനയിക്കുന്നത്. അതേ സമയം രണ്‍വീര്‍ സിംഗ് നായകനായി അഭിനയിക്കുന്ന സര്‍ക്കസ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ദീപിക എത്തുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

  വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 17 വയസാണ്; നടിമാരുടെ കൈയ്യില്‍ പിടിക്കുന്നത് കണ്ടാല്‍ കരയുമെന്ന് അര്‍ജുന്‍

  English summary
  Bollywood Actress Deepika Padukone Reply On Intimate Scenes With Co-Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X