Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
വഞ്ചിച്ചിട്ട് പോയത് കാമുകനാണ്; അഹങ്കാരം പറഞ്ഞ കരീനയ്ക്കും കണക്കിന് കൊടുത്ത ദീപിക പദുക്കോണിൻ്റെ മറുപടികൾ
ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ശ്രദ്ധേയായി നിറഞ്ഞ് നില്ക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. നടിയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനെക്കാളും പ്രതിഫലം പോലും കൂടുതല്‍ സ്വന്തമാക്കാറുള്ള ദീപിക നല്ല പെരുമാറ്റം കൊണ്ടാണ് ആരാധകരുടെ മനസില്‍ ഇടം നേടി എടുത്തത്. അഭിനയത്തില്‍ മികവുറ്റ പ്രകടനം കാഴ്ച വെക്കാറുള്ള നടി വളരെ കുറഞ്ഞ കാലത്തിനുള്ളിലാണ് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയത്. പല അഭിമുഖങ്ങളിലും രസകരമായ ഉത്തരങ്ങളാണ് ദീപിക നല്‍കാറുള്ളത്.
എന്നാല്‍ പ്രേക്ഷകരെയും ആരാധകരെയും അമ്പരപ്പിക്കുന്ന മറുപടികള്‍ പറഞ്ഞും ദീപിക ഞെട്ടിച്ചിട്ടുണ്ട്. പലപ്പോഴും അരാജകത്വം തോന്നുന്ന തരത്തിലുള്ള ഉത്തരങ്ങള്‍ ദീപികയ്ക്ക് പറയേണ്ടി വന്നിരുന്നു. അത്തരത്തില്‍ നടി പറഞ്ഞിട്ടുള്ള ചില ഡയലോഗുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആദ്യം തന്നെ ബോളിവുഡിലെ നടി കരീന കപൂറിനെ ദീപിക പരിഹസിച്ചതിനെ കുറിച്ചാവും എല്ലാവരും ഓര്‍മ്മിക്കുക. ഒരു കാലത്ത് കരീന കപൂറും ദീപിക പദുക്കോണും തമ്മില്‍ ശീതയുദ്ധം തന്നെ നടന്നിരുന്നു.

'രാംലീല എന്ന സിനിമ താന്‍ ചെയ്യാന്‍ വിചാരിച്ച് ഇരുന്നതാണ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എന്നെ സംബന്ധിച്ച് എല്ലാം ഒരോ മാനസികാവസ്ഥയിലൂടെയാണ് തീരുമാനിക്കുന്നത്. അതിലൂടെ മറ്റ് നടിമാര്‍ക്ക് സിനിമ നല്കുന്ന നടിയായി മാറിയതില്‍ എനിക്ക് അഭിമാനം ഉണ്ട്' എന്ന് ഒരിക്കല്‍ കരീന പറഞ്ഞിരുന്നു. രാംലീലയില്‍ അഭിനയിച്ചത് ദീപിക ആയത് കൊണ്ട് നടിയെ ഇത് ബാധിച്ചു. പിന്നീടൊരിക്കല്‍ കരണ്‍ ജോഹറിന്റെ ഷോ യില്‍ പങ്കെടുക്കവേ കരീനയ്ക്ക് നല്കാന് പറ്റുന്ന ജോലി എന്തായിരിക്കും എന്ന് അവതാരകന് ദീപികയോട് ചോദിച്ചിരുന്നു. 'ചാരിറ്റി' എന്നാണ് ദീപിക പറഞ്ഞത്. അത് കരീനയെ കൊള്ളിച്ച് പറഞ്ഞതാണെന്നാണ് ആരാധകര്‍ പറയുന്നത്.
പിന്നീടൊരിക്കല്‍ കാമുകന് തന്നെ വഞ്ചിച്ചതിനെ കുറിച്ചായിരുന്നു ദീപിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് സംസാരിച്ചത്. 'അവന് എപ്പോഴും വഴിതെറ്റി നടക്കുകയാണെന്ന് ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നല്കിയ ഞാന്‍ വിഡ്ഢിയായിരുന്നു. അവന് തന്റെ മുന്നില്‍ ഞാന്‍ യാചിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. പിന്നീട് ഞാന്‍ അവനെ കൈയ്യോടെ പിടിക്കൂടി. അതില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് കുറച്ച് സമയമെടുത്തിരുന്നു. പക്ഷേ അതിലേക്ക് തിരികെ പോകാന്‍ എനിക്ക് സാധിക്കുകയില്ല.

മറ്റൊരിക്കല്‍ കോഫി വിത് കരണില്‍ നടി സോനം കപൂറിനൊപ്പം ദീപിക പങ്കെടുത്തിരുന്നു. അന്ന് പ്ലാസറ്റിക് സര്‍ജറി നടത്തി എന്നതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വിവാദങ്ങളെ കുറിച്ച് നടി മറുപടി നല്‍കിയത് ശ്രദ്ധേയമായിരുന്നു. നടിമാര്‍ക്ക് പ്രത്യേക ശ്മശാനം ഉണ്ടായിരുന്നെങ്കില്‍ ആരൊക്കെ എന്തൊക്കെ ചെയ്തു എന്ന് അറിയാമായിരുന്നു. കാരണം പ്ലാസ്റ്റിക് ഒരിക്കലും നശിക്കില്ലല്ലോ എന്നായിരുന്നു അന്ന് സോനവും ദീപികയും കൂടി പറഞ്ഞത്. പിന്നീട് വിഷാദരോഗത്തെ കുറിച്ച് ദീപിക പറഞ്ഞതിന് പിന്നാലെ സല്മാന് ഖാനും സംസാരിച്ചിരുന്നു.
'ഒരുപാട് ആളുകള്‍ വിഷാദവും വികാരഭരിതരും ആകുന്നത് ഞാന്‍ കാണുന്നു, പക്ഷേ വിഷാദമോ സങ്കടമോ വൈകാരികമോ ആയ ആ ആഡംബരം എനിക്ക് താങ്ങാന്‍ കഴിയില്ല, കാരണം ഞാന്‍ എന്ത് അനുഭവിച്ചാലും അത് എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. എന്നുമാണ് സല്മാന് പറഞ്ഞത്. എന്നാല്‍ നിര്‍വികാരമായൊരു കമന്റ് ആയിരുന്നു അതെന്നാണ് ദീപിക പറഞ്ഞത്. 'ചില ആളുകള്‍ ഇത് അല്‍പ്പം സങ്കടത്തോടെ ആശയ കുഴപ്പത്തിലാക്കുകയാണ്. വിഷാദത്തിലാകാനുള്ള ആഡംബരം തനിക്കില്ലെന്ന് അടുത്തിടെ ഒരു പുരുഷതാരം പറഞ്ഞു. വിഷാദം ഒരു തിരഞ്ഞെടുപ്പാണെന്ന പോലെയാണ് അദ്ദേഹം സംസാരിച്ചതെന്നാണ് സല്‍മാനെതിരെ ദീപിക തുറന്നടിച്ചത്.