For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍; മുന്‍കാമുകനായ സല്‍മാന്‍ ഖാന് മറക്കാതെ ആശംസകള്‍ അറിയിച്ച് കത്രീന കൈഫ്

  |

  ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയാക്കിയ താരവിവാഹമായിരുന്നു കത്രീന കൈഫിന്റേത്. നടന്മാരായ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരുമായിട്ടുള്ള പ്രണയം അവസാനിച്ചതിന് ശേഷമാണ് കത്രീന നടന്‍ വിക്കി കൗശലുമായി ഇഷ്ടത്തിലാവുന്നത്. വര്‍ഷങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന താരങ്ങള്‍ പ്രണയിക്കുകയും ഈ ഡിസംബറില്‍ വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ് ഇരുവരും ആഘോഷമാക്കിയിരുന്നു.

  ഇതിനിടയില്‍ മുന്‍കാമുകനായ സല്‍മാന്‍ ഖാന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് കത്രീനയിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ക്യാപ്ഷനായി നടിയുടെ സ്‌നേഹാശംസകളും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ് സമയത്തിനുള്ളിലാണ് കത്രീനയുടെ ആശംസയും സല്‍മാന്റെ പിറന്നാള്‍ വാര്‍ത്തയും വൈറലായി മാറിയത്.

  ബോളിവുഡിന്റെ മസില്‍മാനായ സല്‍മാന്‍ ഖാന്‍ തന്റെ അമ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരരാജാവിനുള്ള ആശംസകള്‍ നിറയുകയാണ്. ഒത്തിരി ആരാധകര്‍ക്കിടയില്‍ നടി കത്രീന കൈഫ് എഴുതിയ വാക്കുകളായിരുന്നു ശ്രദ്ധേയം. ഇരുവരും തമ്മിലുള്ള പഴയ അടുപ്പവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഈ വാക്കുകള്‍. ഇന്‍സ്റ്റാഗ്രാമില്‍ സല്‍മാന്റെ ഫോട്ടോ സ്‌റ്റോറിയായി ഇട്ടുകൊണ്ടാണ് കത്രീന എത്തിയത്.

  'പിറന്നാള്‍ ആശംസകള്‍ സല്‍മാന്‍ ഖാന്‍. വളരെ സന്തോഷം നിറഞ്ഞ ജന്മദിനമാവട്ടെ. എന്നും നിങ്ങള്‍ക്ക് സ്‌നേഹവും പ്രകാശവും തിളക്കങ്ങളും നിറഞ്ഞൊരു ജീവിതം ഉണ്ടായിരിക്കട്ടേ' എന്നുമാണ് കത്രീന എഴുതിയത്. കലിപ്പ് ലുക്കിലുള്ള സല്‍മാന്റെ ഫോട്ടോ ആയിരുന്നു ആശംസയ്‌ക്കൊപ്പം നടി നല്‍കിയതും. ഇതോടെ താരങ്ങള്‍ക്കുള്ളിലെ സൗഹൃദം എത്രത്തോളമാണെന്ന് വിലയിരുത്തുകയാണ് ആരാധകര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും പ്രണയത്തിലായിരുന്നു. കാലങ്ങളോളം ഈ സ്‌നേഹബന്ധം തുടര്‍ന്ന് പോയി.

  വിവാഹം കഴിഞ്ഞ് കുട്ടിയുടെ അമ്മയായി; ഇനി അവസരം കിട്ടുന്നതിനെ കുറിച്ച് തനിക്ക് അറിയാമെന്ന് നടി ഭാമ

  എന്നാല്‍ പാതി വഴിയില്‍ ഇതും അവസാനിക്കുകയായിരുന്നു. ഇതിന് ശേഷം കത്രീനയുടെ സിനിമകള്‍ പലതും പരാജയമായി തുടങ്ങിയ കാലത്ത് സംരക്ഷകനായി വന്നത് സല്‍മാനായിരുന്നു. നിരവധി സിനിമകളില്‍ സല്‍മാന്റെ നായികയാവാനുള്ള അവസരം കൊടുക്കുകയും കത്രീനയുടെ സിനിമകള്‍ സല്‍മാന്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ടൈഗര്‍ 3 എന്ന ചിത്രത്തിലൂടെ രണ്ടാളും വീണ്ടും ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. മുന്‍പ് എക് ത ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ, മേനെ പ്യാര്‍ ക്യൂന്‍ കിയ, തുടങ്ങി നിരവധി സിനിമകളില്‍ സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2019 ല്‍ റിലീസിനെത്തിയ ഭാരത് എന്ന ചിത്രത്തിലാണ് അവസാനം ഇരുവരും ഒരുമിച്ചത്. ഇനി ടൈഗര്‍ 3 യുടെ വരവിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

  രണ്ടാമത് വിവാഹം കഴിക്കാന്‍ പറഞ്ഞത് അമ്മ; ഉർവശിയുമായുള്ള ആദ്യ ബന്ധം തകര്‍ന്ന് നിന്നതിനെ കുറിച്ച് മനോജ് കെ ജയൻ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇതിനിടയില്‍ ഡിസംബര്‍ ഒന്‍പതിനാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാവുന്നത്. രാജസ്ഥാനില്‍ വെച്ച് പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് അനുസരിച്ച് വിപുലമായ താരവിവാഹമായിരുന്നു. ഇപ്പോള്‍ വിക്കിയ്‌ക്കൊപ്പം ഹണിമൂണ്‍ ആഘോഷങ്ങളിലാണ് കത്രീന. എന്നാല്‍ പിറന്നാളിന് ഒരു ദിവസം മുന്‍പ് സല്‍മാന്‍ ഖാനെ പാമ്പ് കടിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാം ഹൗസില്‍ വെച്ച് താരത്തിന് മൂന്ന് തവണ പാമ്പ് കടിയേറ്റത്. അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്‌നമൊന്നും സംഭവിച്ചിരുന്നില്ല.

  വാപ്പ ആദ്യമായി അച്ഛനായ ദിവസം; നര വീണ മകനെ കുറിച്ച് അവരെന്താകും ഓര്‍മ്മിക്കുന്നതെന്ന് കിടിലം ഫിറോസ്

  English summary
  Bollywood Actress Katrina Kaif's Birthday Wishes To Ex-lover Salman Khan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion