For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് നടി മലൈക അറോറയുടെ ഓണാഘോഷം! 5 മാസങ്ങള്‍ക്ക് ശേഷം എല്ലാവരും ഒത്തുകൂടിയെന്ന് നടി

  |

  മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പോയ നടിമാരും നടന്മാരുമെല്ലാം ഇത്തവണത്തെ ഓണത്തിന് നാട്ടിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന്‍ വിഘ്‌നേശ് ശിവനും ഓണം ആഘോഷിക്കാന് കേരളത്തിലെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് ശേഷമുള്ള ചിത്രം വിഘ്‌നേശ് ആയിരുന്നു പുറത്ത് വിട്ടത്.

  Meenakshi Raveendran Exclusive Interview | FilmiBeat Malayalam

  ഇപ്പോഴിതാ ബോളിവുഡ് നടി മലൈക അറോറയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മലൈകയുടെ അമ്മ മലയാളി ആയതിനാല്‍ നടി പാതി മലയാളിയാണ്. അധികം ആര്‍ക്കും അറിയില്ലെങ്കിലും അമ്മയ്‌ക്കൊപ്പം സഹോദിരയ്ക്കുമൊപ്പമായിരുന്നു മലൈകയുടെ ഓണം. സദ്യ കഴിക്കുന്ന മകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ നടി തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.

  ഒടുവില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ മേശ തയ്യാറായി കഴിഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ച് ആഹാരം കഴിക്കാനിരിക്കുന്നു. ഓണസദ്യ ഒരുക്കിയ അമ്മയ്ക്ക് പ്രത്യേക നന്ദി എന്നുമായിരുന്നു ചിത്രങ്ങള്‍ക്ക് മലൈക നല്‍കിയ ക്യാപ്ഷന്‍. അതേ സമയം മലൈകയുടെ കാമുകന്‍ അര്‍ജുന്‍ ഓണത്തിന് എത്തിയിരുന്നില്ലേ എന്ന ചോദ്യമാണ് കൂടുതലും നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  malaika-arora

  എം ടിവിയുടെ വീഡിയോ ജോക്കി ആയി കരിയര്‍ തുടങ്ങിയ മലൈക അറോറ മോഡലിംഗിലുടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ 'ചെയ്യ ചെയ്യ' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ചതോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ട്രെയിന് മുകളില്‍ നിന്നുള്ള കിടിലന്‍ ഡാന്‍സ് ഏറെ ശ്രദ്ധേയമായിരുന്നു.

  പിന്നീട് സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെയുള്ള ഒത്തിരി ജോലികള്‍ മലൈക നടത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനെയാണ് മലൈക വിവാഹം കഴിച്ചത്. 1998 ലായിരുന്നു ഇരുവരുടെയും വിവാഹം. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനുണ്ട്.

  ഇപ്പോഴും ബോളിവുഡിലെ മുന്‍നിര നായികയായി തുടരുന്ന മലൈക താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറുമായി ലിവിംഗ് റിലേഷനില്‍ ആണ്. ലോക്ഡൗണ്‍ കാലത്തും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇതുവരെ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഒന്നിച്ചാണ് താമസമെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍.

  English summary
  Bollywood Actress Malaika Arora Onam Celebration With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X