For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോനാക്ഷി വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞെന്ന് താരം, വരനെ വെളിപ്പെടുത്തിയില്ല, സൽമാനാണെന്ന് ആരാധകർ!

  |

  ബോളിവുഡ് യുവ സുന്ദരി സോനാക്ഷി സിൻഹ വിവാ​​​ഹിതയാകാൻ പോകുന്നു. നിശ്ചയം കഴി‍ഞ്ഞതിന്റേയും മോതിരം മാറിയതിന്റേയും ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. എന്നാൽ ആരാണ് വരനെന്നത് താരം വെളിപ്പെടുത്തിയിട്ടില്ല.

  വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങൾ മാത്രമാണ് സോനാക്ഷി പങ്കുവെച്ചത്. വിവാഹ നിശ്ചയത്തിന് അണിഞ്ഞ മോതിരത്തിന്റെ ചിത്രങ്ങളും സോനാക്ഷി പങ്കുവെച്ചിട്ടുണ്ട്.

  'എൻറെ ബിഗ് ഡെ' എന്ന് കുറിച്ചുകൊണ്ടാണ് ഏതാനും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചത്.

  വിനയിയുടെ 'ക്രഷ്.' നിമിഷ, ദിൽഷ, സുചിത്ര എന്നിവരിലൊരാൾ!, ദിൽഷയ്ക്ക് ഒരു വല്യേട്ടനെ കൂടി താങ്ങാനാവില്ല!

  വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും സോനാക്ഷി സിൻഹ പങ്കുവെച്ചിട്ടുണ്ട്. 'എനിക്ക് വലിയ ദിവസം..... എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് യാഥാർഥ്യമാവുകയാണ്. അത് നിങ്ങളുമായി പങ്കിടാൻ എനിക്ക് കാത്തിരിക്കാനാവില്ല....'

  'ഇത്രത്തോളം എളുപ്പമായിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല....' ചിത്രങ്ങൾ പങ്കുവെച്ച് സോനാക്ഷി കുറിച്ചു. താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസ പ്രവാഹമാണ് സിനിമാ സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും താരത്തെ തേടിയെത്തുന്നത്.

  അതേസമയം തങ്ങളുടേതായ ചലി ഊഹാപോഹങ്ങളും സോനാക്ഷിയുടെ വരനെ സംബന്ധിച്ച് ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

  'നൂറ് ദിവസത്തോളം എൻഐസിയുവിൽ, ആ ദിവസങ്ങൾ‌ റോളകോസ്റ്റർ യാത്രപോലെ'; മകൾക്കൊപ്പം പ്രിയങ്കയും നിക്കും!

  സോനാക്ഷി വിവാഹം ചെയ്യാൻ പോകുന്നത് സൽമാനെയാണെന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. 'അത് നടൻ സൽമാൻ ഖാന്റെ കൈകളും തോളുകളുമാണെന്ന് ഞങ്ങൾക്കറിയാം... ഒളിപ്പിച്ച് വെക്കണ്ട!' തുടങ്ങിയ കമന്റുകളാണ് സോനാക്ഷിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

  സൽമാനും സോനാക്ഷിയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അന്ന് വാർത്തകൾ വന്നപ്പോൾ‌ രണ്ടുപേരും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.

  ചിലർ നടൻ സഹീർ ഇഖ്ബാലാണോ ചിത്രങ്ങളിൽ എന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. സൽമാൻ ഖാനൊപ്പം നിർമാണത്തിൽ പങ്കാളിയായികൊണ്ടാണ് സഹീർ ഇഖ്ബാൽ സിനിമയിലേക്ക് എത്തിയത്.

  സൽമാന് പുറമെ സഹീറിന്റെ പേരാണ് മുമ്പ് സോനാക്ഷിയുടെ പേരുമായി ചേർത്ത് വെച്ച് ​​ഗോസിപ്പുകൾ വന്നിട്ടുള്ളത്. സോനാക്ഷിയും സഹീറും ഡേറ്റ് ചെയ്യുന്നതായിട്ടാണ് ഗോസിപ്പുകൾ പുറത്തുവന്നത്.

  എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ഡബിൾ എക്സ് എൽ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണെന്നുമാണ് സോനാക്ഷി ഇതേ കുറിച്ച് ചോദിച്ച ചില മാധ്യമങ്ങളോട് പറഞ്ഞത്.

  ആദ്യ ചിത്രമായ നോട്ട്‍ബുക്കിലൂടെ തന്നെ മികച്ച പ്രകടനം നടത്തിയ സഹീർ‍ ഏറെ കഴിവുള്ളയാളാണെന്നും ശ്രദ്ധിക്കപ്പെടേണ്ട നടനാണെന്നും താരം അന്ന് പറഞ്ഞിരുന്നു. ബോളിവുഡിൽ 2010 മുതലാണ് സോനാക്ഷി സജീവമായി തുടങ്ങിയത്.

  സൽമാൻ ഖാൻ സിനിമ ദബാങായിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ സോനാക്ഷി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളാണ് മുപ്പത്തിനാലുകാരിയായ സൊനാക്ഷി സിൻഹ.

  ദബാങ്ങിന് ശേഷം താരം ജോക്കർ, സൺ ഓഫ് സ‍ർദാർ‍, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്ക, ഫോർസ് 2, കലങ്ക്, മിഷൻ മംഗൾ, ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

  ഭുജ്-ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിൾ എക്സ്.എൽ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യയിൽ നായകൻ അജയ് ദേവ്​ഗണായിരുന്നു. 1971ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധ‌മായിരുന്നു സിനിമയുടെ പ്രമേയം. അഭിഷേക് ദുധൈയ്യയാണ് ചിത്രം സംവിധാനം ചെയ്തത്.

  ഭുജ് വിമാനത്താവളത്തിലെ ചുമതലക്കാരനായ എയർഫോഴ്‍സ് ഓഫീസറായ വിജയ് കർണിക്കായാണ് അജയ് ദേവ്‍ഗൺ വേഷമിട്ടത്.

  മധപാർ ഗ്രാമത്തിലെ മുന്നൂറോളം സ്‍ത്രീകളുടെ സഹായത്തോടെ ഐഎഎഫ് എയർബേസ് വിജയകരമായി പുനർനിർമിക്കുകയാണ് വിജയ് കർണിക് ചിത്രത്തിൽ. വിജയ് കർണികിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നതും.

  Read more about: sonakshi sinha
  English summary
  bollywood actress Sonakshi Sinha got engaged, actress new social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X