For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാടകഗര്‍ഭപാത്രത്തിലൂടെ മക്കളെ സ്വന്തമാക്കിയ താരങ്ങള്‍! ബോളിവുഡില്‍ ഇതുമൊരു പാഷനാണെന്ന് തോന്നുന്നു

  |

  ബോളിവുഡിലെ താരങ്ങളെല്ലാം തന്നെ മലയാളികള്‍ക്കും പ്രിയപ്പെട്ടവരാണ്. ഷാരുഖ് ഖാന്‍ മുതല്‍ ആമിര്‍ ഖാന്‍ വരെയുള്ളവര്‍ എക്കാലത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളുമാണ്. സിനിമയുടെ കാര്യത്തില്‍ മാത്രമല്ല കുടുംബബന്ധങ്ങളുടെ കാര്യത്തിലും താരരാജാക്കന്മാരെ മാതൃകയാക്കാവുന്നതാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. സിനിമാ തിരക്കുകളും മറ്റ് പ്രശ്‌നങ്ങളും കാരണം കുഞ്ഞുങ്ങളെ ദത്തെടുത്ത് ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.

  മാത്രമല്ല വാടകഗര്‍ഭപാത്രത്തിലൂടെ മക്കളെ സ്വന്തമാക്കുന്നവരും ബോളിവുഡില്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. നടി ശില്‍പ ഷെട്ടിയ്ക്കും ഭര്‍ത്താവിനും കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞ് പിറന്നതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയാവുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ? ചുവടെ കാണാം...

  വിവാഹത്തോടെ സിനിമാ തിരക്കുകളില്‍ നിന്ന് മാറി നിന്ന ശില്‍പ്പ ഷെട്ടി ശരീര സൗന്ദര്യം സംരക്ഷിക്കുന്ന നായികമാരില്‍ ഒരാളാണ്. ശില്‍പ്പയുടെ വര്‍ക്കൗട്ടും യോഗ അഭ്യാസങ്ങളും പലപ്പോഴും വാര്‍ത്തകളില്‍ വരാറുണ്ട്. അങ്ങനെയിരിക്കെയാണ് ശില്‍പ്പയ്ക്ക് രണ്ടാമത് ഒരു കുഞ്ഞ് ജനിച്ചതായി പുറംലോകം അറിയുന്നത്. അടുത്ത കാലത്ത് കണ്ട ചിത്രങ്ങളിലൊന്നും ഗര്‍ഭിണിയായി നടിയെ കാണാത്തത് കൊണ്ട് ആരാധകരും സംശയത്തിലായി. വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. സമീഷ ഷെട്ടി കുന്ദ്ര എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

  സംവിധായകനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന കരണ്‍ ജോഹറും വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയിരുന്നു. വിവാഹിതനല്ലെങ്കിലും ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ കരണ്‍ ജോഹര്‍ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടകുട്ടികളെയായിരുന്നു കരണിന് ലഭിച്ചത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു ജനിച്ചത്. മകന് കരണിന്റെ അച്ഛന്റെ പേരായ യഷ് എന്നും മകള്‍ക്ക് അമ്മയുടെ പേരായ ഹീരു തിരിച്ച് ഇട്ട് റൂഹി എന്നും കൊടുത്തിരുന്നു.

  ബോളിവുഡിന്റെ കിങ് ഖാനായ ഷാരുഖിനെ പോലെ തന്നെ മകന്‍ അബ്രാമിനും വലിയ ആരാധകരാണുള്ളത്. ഷാരുഖിന്റെ പിറന്നാള്‍ മുതല്‍ എല്ലായിടത്തും അബ്രാം തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഷാരുഖും ഭാര്യ ഗൗരി ഖാനും ഈ കുഞ്ഞിനെ സ്വന്തമാക്കിയത്. അബ്രാമിനെ കൂടാതെ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി ഷാരുഖിനുണ്ട്. ഇവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രി പുത്രനാണെങ്കിലും അബ്രാമിനുള്ള ജനപ്രീതി മറ്റാര്‍ക്കും ലഭിച്ചിട്ടില്ല.

  ഉപ്പും മുളകിലെയും താരങ്ങളെല്ലാം പോയോ? ബാലുവും നീലുവുമൊന്നും പരമ്പരയില്‍ ഇല്ലെന്ന് ആരാധകര്‍

  മൂന്ന് മക്കളാണ് നടന്‍ ആമിര്‍ ഖാന്. ആദ്യ വിവാഹബന്ധത്തില്‍ ഒരു മകനും മകളും താരത്തിനുണ്ട്. ഈ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2005 ലായിരുന്നു ഫിലിം മേക്കറായ കിരണ്‍ റാവുവും ആമിര്‍ ഖാനും വിവാഹിതരാവുന്നത്. ശേഷം വാടകഗര്‍ഭപാത്രത്തിലൂടെ ഇരുവരും ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കി. 2011 ലായിരുന്നു അസാദ് ഖാന്‍ എന്ന മകന്‍ ജനിക്കുന്നത്. ഷാരുഖിന്റെ മകനൊപ്പം അസാദും സ്‌കൂളില്‍ നിന്നുള്ള വീഡിയോസിലൂടെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിട്ടുണ്ട്.

  ആര്യയുടെയും വീണയുടെയും തന്ത്രം ഫലിച്ചില്ല! ബിഗ് ബോസ് വീട്ടില്‍ നായകനായി വീണ്ടും പാഷണം ഷാജി

  English summary
  Shahrukh Khan To Shilpa Shetty Bollywood celebrities who welcomed babies via surrogacy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X