For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഡീലിറ്റ് ചെയ്ത് രാജ് കുന്ദ്ര

  |

  പോൺ സിനിമ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തിലിറങ്ങിയ ശേഷം തന്റെ സോഷ്യൽമീഡിയ അകൗണ്ടുകൾ നീക്കം ചെയ്തു. ജൂലൈയിലാണ് രാജ്കുന്ദ്രയെ അശ്ലീല ചിത്രങ്ങൾ നിർമിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ രാജ് കുന്ദ്ര രണ്ട് മാസത്തോളം ജയിലിലായിരുന്നു. പുറത്തിറങ്ങിയ ശേഷം കരഞ്ഞ് കൊണ്ട് സംസാരിക്കുന്ന രാജ്കുന്ദ്രയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

  Also Read: നടിയാണെന്നതിനാൽ തെറ്റുകാരിയായി, മനോധൈര്യം പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്-ജ്യോതിർമയി

  ജയിൽ മോചിതനായി എത്തിയ ശേഷം രാജ് കുന്ദ്ര തന്റെ സമൂഹമാധ്യമങ്ങളെല്ലാം പ്രൈവെറ്റ് ആക്കിയിരുന്നു. ശേഷമാണ് അക്കൗണ്ടുകൾ ഇപ്പോൾ പൂർണ്ണമായും നീക്കം ചെയ്തിരിക്കുന്നത്. ജയിൽ മോചിതനായ ശേഷം രാജ് കുന്ദ്രയെ മറ്റ് പൊതുപരിപാടികളിലൊന്നും തന്നെ കാണാറില്ല. സമൂഹമാധ്യമങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമെല്ലാം രാജ് കുന്ദ്ര അകന്ന് നിൽക്കുകയാണ്.

  Also Read: പ്രണയ സാഫല്യം, നടി റെബേക്കയും ശ്രീജിത്ത് വിജയിയും വിവാഹിതരായി

  സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു രാജ് കുന്ദ്ര. ജയിൽ മോചിതനായ ശേഷം ഭാര്യയും നടിയുമായ ശിൽപയെ കാണാനും രാജ് കുന്ദ്ര എത്തിയിട്ടില്ല. ഇരുവരും പരസ്പരം അകന്ന് കഴിയുകയാണെന്നും ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായും ബോളിവുഡിൽ നിന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ശിൽപ ഷെട്ടി മക്കൾക്കൊപ്പമാണ് സന്തോഷം കണ്ടെത്തുന്നത്. താരത്തിന്റെ യാത്രകളിലും മക്കളും മാതാപിതാക്കളും മാത്രമാണുള്ളത്. ഇതോടെയാണ് രാജ് കുന്ദ്രയുമായി ശിൽപ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്.

  രാജ് കുന്ദ്രയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ അടുത്തിടെ ഭർത്താവിന്റെ സാന്നിധ്യം ഇല്ലാതെ തന്നെ കർവാ ചൗത് ശിൽപ ആ​ഘോഷിച്ചിരുന്നു. ആ​ഘോഷങ്ങളുടെ ചിത്രങ്ങൾ നടി ശിൽപ ഷെട്ടി പങ്കുവെക്കുകയും ചെയ്തിരുന്നു. എല്ലാവർഷവും കർവ ചൗത്ത് ആഘോഷമായി കൊണ്ടാടുന്നവരാണ് ശിൽപയും രാജ് കുന്ദ്രയും. നീലച്ചിത്ര നിർമാണ കേസിൽ കുന്ദ്ര അറസ്റ്റിലായതോടെ കടുത്ത പ്രതിസന്ധികളാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. അറസ്റ്റിലായതിന് പിന്നാലെ കുന്ദ്രയ്ക്കെതിരെ പീഡന ആരോപണം ഉൾപ്പടെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ശിൽപയ്ക്കൊപ്പം കുന്ദ്രയും കൗർവ ചൗഥ് ദിവസം ഉപവസിച്ചിരുന്നു. ശിൽപയുടെ ഉപവാസം കുന്ദ്ര അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

  കഴിഞ്ഞ ദിവസം നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും ശക്തമായ തിരിച്ചടി നല്‍കി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര രം​ഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ 75 കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് നടി. നേരത്തെ ഷെര്‍ലിനെതിരെ രാജ് കുന്ദ്രയും ശില്‍പ്പയും ചേര്‍ന്ന് 50 കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷെര്‍ലിന്‍ ഇവര്‍ക്ക് നോട്ടീസ് അയച്ചത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അതിനുള്ള നഷ്ടപരിഹാരമായി 75 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ് കുന്ദ്രയ്ക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും അധോലോക നേതാക്കളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ഷെര്‍ലിന്‍ ആരോപിക്കുന്നു.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  നേരത്തെ രാജ് കുന്ദ്രയുടെ അധോലോക ബന്ധം ആലോചിച്ച് ഒക്ടോബര്‍ 14ന് ഷെര്‍ലിന്‍ ജുഹു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രാജ് കുന്ദ്രയാണ് പോണ്‍ വീഡിയോ ലോകത്തേക്ക് തന്നെ കൊണ്ടുവന്നെന്നും ചെയ്യുന്നത് തെറ്റല്ലെന്ന് വിശ്വസിപ്പിച്ചാണ് വീഡിയോകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഷെര്‍ലിന്‍ നേരത്തെ ആരോപിച്ചിരുന്നു. തന്റെ വീഡിയോകള്‍ ഉപയോഗിച്ച് രാജ് കുന്ദ്ര പണമുണ്ടാക്കിയെന്നും താന്‍ അടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചിരുന്നു. തുടര്‍ച്ചയായ ആരോപണങ്ങള്‍ വന്നതോടെയാണ് ശില്‍പ്പ ഷെട്ടി മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചത്. 50 കോടിയുടെ മാനനഷ്ടക്കേസായിരുന്നു ഇത്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായും മറ്റും തിരക്കിലാണ് ശിൽപ ഇപ്പോൾ. ആരോപണങ്ങളിൽ ഒന്നും ശിൽപ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശിൽപ-രാജ് കുന്ദ്ര ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. 2009ൽ ആണ് ശിലപയെ രാജ് കുന്ദ്ര വിവാഹം ചെയ്തത്. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കുന്ദ്ര ശിൽപയെ പ്രണയിച്ചതും വിവാഹം ചെയ്തതും.

  Read more about: raj kundra shilpa shetty
  English summary
  bollywood celebrity Raj Kundra deleted his social media accounts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X