twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

    By Prashant V R
    |

    രുദാലി,ദമന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു. മുംബൈയിലെ കോകിലബന്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ 4.30ഓടെയായിരുന്നു അന്ത്യം. കിഡ്‌നിയില്‍ കാന്‍സര്‍ ബാധിച്ച് ഏറെ നാള്‍ ചികില്‍സയിലായിരുന്നു കല്‍പ്പന ലാജ്മി.സ്ത്രീ കേന്ദ്രീകൃത സിനിമകളിലൂടെയായിരുന്നു അവര്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    കല്‍പ്പന ലാജ്മിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രുദാലി എന്ന സിനിമ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു. രാജസ്ഥാനിലെ ഉന്നത കുലജാതര്‍ മരിയ്ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി കരയാന്‍ വിലക്കെടുക്കുന്ന സ്ത്രീകളുടെ കഥയായിരുന്നു രുദാലി. രാജസ്ഥാനില്‍ ഇന്നും നിലവിലുളള ഒരു സമൂഹമാണ് രുദാലി.

    Kalpana Lajmi

    ഡിപിംള്‍ കപാഡിയയ്ക്ക് ആദ്യമായി ദേശീയ അവാര്‍ഡ് നേടിക്കൊടുത്തൊരു ചിത്രമായിരുന്നു ഇത്. രുദാലിയിലെ ദില്‍ ഹും ഹും കരേ,കബരായേ,മന് ധന്‍ ധന്‍ കരെ..ഡര്‍ ജായേ എന്നീ ഗാനങ്ങള്‍ അന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളായിരുന്നു. രുദാലിക്കു പുറമെ ലോഹിത് കിനാരെ,ധര്‍മ്മിയാന്‍ ഇന്‍ ബിറ്റ്വീന്‍,ചിങ്കാരി.എക് പല്‍ തുടങ്ങിയ സിനിമകളും കല്‍പന ലാജ്മിയുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. ചിങ്കാരി എന്ന ചിത്രമായിരുന്നു കല്‍പ്പനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ.

    മിഥുന്‍ ചക്രവര്‍ത്തി,സുസ്മിത സെന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു ചിങ്കാരി. ശ്യാം ബെനഗലിന്റെ അസിസ്റ്റന്റ് ആയ ശേഷമായിരുന്നു കല്‍പ്പന സിനിമയിലേക്ക് എത്തിയിരുന്നത്. 1978ല്‍ ഡിജി പയനീര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കല്‍പ്പന ബോളിവുഡില്‍ തുടക്കം കുറിച്ചിരുന്നത്. സംവിധാനത്തിനു പുറമെ നിര്‍മ്മാതാവ്,തിരക്കഥാകൃത്ത് എന്നീ റോളുകളിലും കല്‍പ്പന ലാജ്മി ബോളിവുഡില്‍ തിളങ്ങിയിരുന്നു.

    അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്‌അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്‌

    വീണ്ടും ഫഹദ് ഫാസില്‍ വിസ്മയം! 3 ദിവസം കൊണ്ട് വരത്തന് കോടികള്‍, റെക്കോര്‍ഡുകള്‍ ഫഹദിന് സ്വന്തം!!!വീണ്ടും ഫഹദ് ഫാസില്‍ വിസ്മയം! 3 ദിവസം കൊണ്ട് വരത്തന് കോടികള്‍, റെക്കോര്‍ഡുകള്‍ ഫഹദിന് സ്വന്തം!!!

    English summary
    bollywood director kalpana lajmi passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X