For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രശസ്തരായ ശേഷം പ്രണയം ഉപേക്ഷിച്ച ബോളിവുഡ് താരങ്ങൾ

  |

  സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ഏറെയും പ്രണയിച്ച് വിവാഹിതരായവരാണ്. ചിലർ ഏറെനാൾ പ്രണയിച്ച ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയ സാഹചര്യവുണ്ട്. വർഷങ്ങളോളം പ്രണയിച്ചിട്ടും വിവാഹശേഷം ഒത്തുപോകാൻ സാധിക്കാത്തതിനാൽ വിവാഹം നടന്ന് മാസങ്ങൾക്കുള്ളിൽ പിരിഞ്ഞവരുമുണ്ട്. ബോളിവുഡിലാണ് ഇത്തരം സംഭവങ്ങൾ അധികവും നടക്കുന്നത്. ചിലർ സിനിമയിലെത്തി സ്റ്റാറായശേഷം നിലവിലുള്ള പ്രണയത്തിൽ നിന്നും പിന്മാറി ബോളിവുഡിലെ തന്നെ മറ്റ് സെലിബ്രിറ്റികളെ വിവാഹം ചെയ്ത സാഹചര്യവുണ്ട്.

  Also Read: കാണാൻ കാത്തിരുന്ന മുഖം തന്റെ ഭർത്താവിന്റേത് തന്നെ എന്ന് തിരിച്ചറിഞ്ഞ് അഞ്ജലി

  താരങ്ങളുടെ പ്രണയവും കുടുംബജീവിതം എല്ലാം ആരാധകർക്ക് സുപരിചിതമാണ്. സ്റ്റാർ സ്റ്റാറസ് ലഭിക്കും മുമ്പ് ഉണ്ടായിരുന്ന പ്രണയം ഉപേക്ഷിച്ച് മുൻനിര താരമായശേഷം മറ്റ് പ്രണയങ്ങളിലേക്ക് എത്തിപ്പെട്ട നിരവധി താരങ്ങളാണുള്ളത്. ആലിയ ഭട്ട് മുതൽ അനുഷ്ക ശർമ വരെ ഈ പട്ടികയിൽ ഉൾപ്പെടും. താരങ്ങളുടെ വിശേഷങ്ങൾ വായിക്കാം....

  Also Read: 'ലോകത്ത് ആദ്യമായി പ്രസവിക്കുന്ന സ്ത്രീയല്ലല്ലോ നീ?', കുറ്റപ്പെടുത്തൽ ഒഴിവാക്കി സ്നേഹിക്കാം-അശ്വതി

  ബോളിവുഡ് ക്വീൻ ദീപിക പദുകോണിന്റെ പ്രശ്സതി ഇന്ന് ഇന്ത്യൻ സിനിമയും കടന്ന് ലോക സിനിമയിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ആരെയും അതിശയിപ്പിക്കുന്ന വളർച്ചയാണ് നടി ബോളിവുഡ് സിനിമാ ലോകത്തും ഫാഷൻ രം​ഗത്തും നേടിയിരിക്കുന്നത്. ബോളിവുഡിലെ തന്നെ സ്റ്റാർ രൺവീർ സിങിനെയാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ദീപിക വിവാഹം ചെയ്തത്. 2018ൽ ആയിരുന്നു ഇരുവരുടേയും രാജകീയ വിവാഹം. താരം ബോളിവുഡിലെ അറിയപ്പെടുന്ന നടിയായി മാറും മുമ്പ് ‌മോഡലിങിലായിരുന്നു തിളങ്ങിയിരുന്നു. അക്കാലത്ത് ദീപിക മോഡലും നടനുമായ നിഹാർ പാണ്ഡ്യയുമായി പ്രണയത്തിലായിരുന്നു. മുംബൈയിലെ ഒരു ആക്ടിങ് സ്കൂളിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇരുവരും ഒരുമിച്ച് ഹിമേഷ് രശ്മാനിയയുടെ ആൽബം സോങ്ങുകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇരുവരും ലിവിങ് ടു​ഗെതറായിരുന്നു ഏറെനാൾ. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ശേഷമാണ് ദീപികയുടെ ജീവിതത്തിലേക്ക് രൺബീർ എത്തിയതും വിവാഹം നടന്നതും. ദീപികയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ട ശേഷമാണ് നിഹാറിന്റെ വിവാഹം നടന്നത്. ​2019ൽ ഹൈദരാബാദിൽ വെച്ചാണ് ​ഗായികനീതി മോഹനെ നിഹാർ പാണ്ഡ്യ വിവാഹം ചെയ്തത്.

  ഇപ്പോൾ നടൻ ഇമ്രാൻ ഖാന്റെ ഭാര്യയായിരിക്കുന്ന അവന്തിക മാലിക്കും ബോളിവുഡിലെ പ്രണയനായകൻ രൺബീർ സിങും ആദ്യ കാലങ്ങളിൽ പ്രണയത്തിലായിരുന്നു. സീരിയൽ നടി കൂടിയായിരുന്നു അവന്തിക മാലിക്ക്. അടിക്കടി അവന്തികയെ അവരുടെ ഷൂട്ടിങ് സെറ്റിൽ എത്തി രൺബീർ സന്ദർശിക്കാറുമുണ്ടായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞു. പിന്നീടാണ് അവന്തിക ഇമ്രാൻ ഖാനെ വിവാഹം ചെയ്തത്. 2011ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്ക് ഒരു മകളുമുണ്ട്. ചില കാരണങ്ങളാൽ ഒത്തുപോകാൻ സാധിക്കാത്തതിനാൽ നാളുകൾക്ക് മുമ്പാണ് ഇമ്രാനും അവന്തികയും വിവാഹബന്ധം പിരിഞ്ഞത്. രൺബീർ കപൂർ ഇപ്പോൾ ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ഇരുവരുടേയും വിവാഹം ഡിസംബറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  ഇന്ന് ലോകം അറിയുന്ന നടിയായി മാറും മുമ്പ് പ്രിയങ്ക ചോപ്ര അസീം മർച്ചന്റുമായി പ്രണയത്തിലായിരുന്നു. 2014ൽ മിസ് വേൾഡ് പട്ടം നേടിയ ശേഷമാണ് പ്രിയങ്ക അസീം മർച്ചന്റിൽ നിന്നും വേർപിരിഞ്ഞത്. ഇരുവരുടേയും വേർപിരിയലിന് ശേഷം 67 ഡേയ്‌സ് എന്ന പേരിൽ പ്രിയങ്കയുടെ ബയോപിക് നിർമിച്ച് അവളോട് പ്രതികാരം ചെയ്യാൻ അസീം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ബയോപിക് നിർമിക്കുന്നതിനെതിരെ പ്രിയങ്ക കോടതിയിൽ വക്കീൽ നോട്ടീസും നൽകിയിരുന്നു. ഇരുവരുടേതും കടുത്ത പ്രണയമായിരുന്നുവെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ വേർപിരിയലിന് ശേഷം പോപ് ​ഗായകൻ നിക്ക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം ചെയ്തു. 2018ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരമാണ് വിവാഹം നടന്നത്.

  സിനിമയിലെത്തിയ തുടക്കകാലത്ത് നടി ആലിയ ഭട്ട് ആദ്യ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറിലെ നായകൻ സിദ്ധാർഥ് മൽഹോത്രമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞ ശേഷമാണ് അലി ദതർക്കറുമായി പ്രണയത്തിലായത്. ഇരുവരും സ്കൂൾ കാലഘട്ടങ്ങളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് പ്രണയത്തിലെത്തിച്ചത്. 2014ൽ ആണ് താൻ രൺബീർ കപൂറുമായി പ്രണയത്തിലാണെന്ന് ആലിയ ഭട്ട് തുറന്ന് പറഞ്ഞത്. കോഫി വിത്ത് കരൺ പരിപാടിയിൽ പങ്കെടുക്കാനെത്തയിപ്പോഴായിരുന്നു ആലിയയുടെ തുറന്ന് പറച്ചിൽ. അടുത്തിടെ രൺബീറിന്റെ പിറന്നാളിന് ആലിയ പങ്കുവെച്ച ഫോട്ടോയും കുറിപ്പും വൈറലായി മാറിയിരുന്നു.

  ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെയാണ് അനുഷ്ക വിവാ​ഹം ചെയ്തത്. ഇപ്പോൾ ഇരുവർക്കും വാമിക എന്നൊരു മകളുണ്ട്. കോഹ്ലിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് മോഡലിങ് സമയത്ത് പരിചയപ്പെട്ട സൊഹേബ് യൂസഫുമായി അനുഷ്ക പ്രണയത്തിലായിരുന്നു. ബാം​ഗ്ലൂർ കേന്ദ്രീകരിച്ചാണ് അനുഷ്ക അന്ന് മോഡലിങ് നടത്തിയിരുന്നത്. പിന്നീട് സൊഹേബിനൊപ്പം ബോളിവുഡിൽ ഭാ​ഗ്യം പരീക്ഷിക്കാൻ മുംബൈയിലെത്തിയത്. അനുഷ്കയെ ഭാ​ഗ്യം തുണച്ചതിനാൽ ഷാരൂഖ് ഖാൻ സിനിമ റബ് നേ ബനാതി ജോഡിയിലൂടെ അനുഷ്കയ്ക്ക് ബോളിവുഡിൽ അരങ്ങേറാൻ സാധിച്ചു. സിനിമയിലെത്തിനാ‍ സാധിക്കാതിരുന്ന സൊഹേബ് തിരിച്ച് ബാം​ഗ്ലൂരിലേക്ക് പോയി. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. 2013ൽ ആണ് വിരാടും അനുഷ്കയും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. 2017ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ രണ്ട് താരകുടുംബത്തിലെ അം​ഗങ്ങളാണ് അർജുൻ കപൂറും അർപ്പിത ഖാനും. സിനിമയിലേക്ക് എത്തുംമുമ്പ് അർജുൻ കപൂർ സൽമാൻ ഖാൻരെ സഹോദരി അർപ്പിതയുമായി പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തോളം ഇരുവരും പ്രണയിച്ചു. പല അഭിമുഖങ്ങളിലും തന്റെ പ്രണയത്തെ കുറിച്ച് അർജുൻ കപൂർ തുറന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും പല കാരണങ്ങളാൽ വേർപിരിഞ്ഞു. ശേഷം അർപ്പിത ബിസിനസുകാരൻ അനിൽ ശർമയുടെ മകനും നടനുമായ ആയുഷ് ശർമയെ വിവാഹം ചെയ്തു. 2014ൽ ആയിരുന്നു വിവാഹം. അർപ്പിതയുമായി പിരിഞ്ഞ ശേഷം അർജുൻ നടി മല്ലിക അറോറയുമായി പ്രണയത്തിലായി. ഇപ്പോഴും ഇരുവരും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്.

  English summary
  Bollywood stars who moved from their relationship after the success in bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X