For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലിയുടെ പ്രതിഫലവുമായിട്ടുള്ള തര്‍ക്കം; ശ്രീദേവി അഭിനയിക്കാത്തതിന് കാരണമിതാണ്, പിന്നാലെ പുതിയ വിവാദം?

  |

  ഇന്ത്യന്‍ സിനിമയില്‍ വിപ്ലവ വിജയം നേടി കൊടുത്ത സിനിമയാണ് ബാഹുബലി. ആദ്യമായി ആയിരം കോടി ക്ലബ്ബില്‍ കയറി ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയത്. ബാഹുബലിയില്‍ അഭിനയിച്ച എല്ലാ താരങ്ങളും ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. നടി രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയ്ക്കും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

  യഥാര്‍ഥത്തില്‍ രമ്യ കൃഷ്ണന് പകരം അന്തരിച്ച നടി ശ്രീദേവിയായിരുന്നു ആദ്യം ശിവകാമിയെ അവതരിപ്പിക്കാന്‍ ഒരുങ്ങിയത്. പിന്നീട് അത് മുടങ്ങി പോവുകയായിരുന്നു. അന്ന് മുതല്‍ ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡിലെ പ്രമുഖ നിര്‍മാതാവുമായ ബോണി കപൂറും രാജമൗലിയുമായി പിണക്കത്തിലായിരുന്നു. അതിപ്പോഴും പുതിയ സിനിമകളുടെ പേരിലും തുടരുകയാണെന്നാണ് പുതിയ വിവരം.

  സംവിധായകന്‍ രാജമൗലിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ബോണി കപൂര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. സിനിമാ രംഗത്തെ മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ അറിയാത്ത സംവിധായകനാണ് രാജമൗലിയെന്നും ഒരു തെലുങ്ക് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ബോണി കപൂര്‍ പറയുന്നു. ആര്‍ആര്‍ആര്‍ എന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്. രണ്ട് സിനിമകളുടെ പേരില്‍ ആരംഭിച്ച വിവാദം ഇന്ത്യയിലൊട്ടൊകെ ശ്രദ്ധേയമായിരിക്കുകയാണ്.

  രാം ചരണിനെ നായകനാക്കി രൗജമൗലി ഒരുക്കിയ ആര്‍ആര്‍ആര്‍ ഈ വര്‍ഷം ഒക്ടോബര്‍ പതിമൂന്നിന് റിലീസ് തീരുമാനിച്ചിരിക്കുകയാണ്. തൊട്ട് പിന്നാലെ അജയ് ദേവ്ഗണ്‍ നായകനായിട്ടെത്തി ബോണി കപൂര്‍ നിര്‍മ്മിക്കുന്ന മൈതാന്‍ എന്ന സിനിമയും റിലീസിനെത്തും. നിലവില്‍ ഒക്ടോബര്‍ പതിനഞ്ചാണ് മൈതാന്റെ റിലീസ് തീയ്യതി. എന്നാല്‍ ബോണി കപൂറിനെ അറിയിക്കാതെ ആര്‍ആര്‍ആര്‍ റിലീസ് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ മൂല്യ കാരണം.

  അജയ് ദേവ്ഗണ്‍ നായകനായിട്ടെത്തുന്ന മൈതാന്‍ എന്ന ചിത്രം ഒക്ടോബര്‍ പതിമൂന്നിനാണ് റിലീസ് തീരുമാനിച്ചത്. എന്നാല്‍ ഇതേ ദിവസം തന്നെ രാജമൗലിയുടെ സിനിമ ഹിന്ദി ഉള്‍പ്പെടെ പല ഭാഷകളില്‍ ഒന്നിച്ച് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇത് തന്റെ സിനിമയുടെ ഓപ്പണിങ്ങിനെയും കളക്ഷനെയും ബാധിക്കുമെന്നാണ് ബോണി കരുതുന്നത്. അതേ സമയം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ രാംചരണിനും എന്‍ടിആറിനുമൊപ്പം അജയ് ദേവ്ഗണും ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. അജയിയുടെ സാന്നിധ്യമാണ് ഇരു സിനിമകളുടെയും പുതിയ പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്.

  വിഷയത്തില്‍ രണ്ട് പേരെയും വിളിച്ച് വരുത്തി സംസാരിക്കാനുള്ള വേദി ഒരുക്കാന്‍ ശ്രമിക്കുകയാണ് അജയ് ദേവ്ഗണ്‍. എന്നാല്‍ രാജമൗലിയോ ബോണി കപൂറോ ഈ മത്സരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്നുള്ളത് അജയ് ഒരുക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് വിപരിതഫലമേ നല്‍കു. ആറ് മാസം മുന്‍പ് തന്നെ താന്‍ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് താന്‍ ശരിയാണെന്ന് ബോണി കപൂര്‍ ചിന്തിക്കുന്നുണ്ട്. അതേ സമയം തന്റെ സിനിമയും ബോണി കപൂറിന്റെ ചിത്രവും രണ്ട് തരത്തിലുള്ളതാണ്.

  മാത്രമല്ല അജയ് ദേവ്ഗണ്‍ ഇരു സിനിമയിലും അവതരിക്കുന്ന കഥപാത്രങ്ങളും വേറിട്ടതാണ്. അതുകൊണ്ട് തന്നെ അവിടെയാരു മത്സരത്തിന്റെ ആവശ്യമില്ലെന്നാണ് രാജമൗലിയുടെ ചിന്ത എന്നും അറിയുന്നു. മുന്‍പ് ബാഹുബലിയില്‍ അഭിനയിക്കാനുള്ള അവസരം ശ്രീദേവിയ്ക്ക് വന്നത് മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ശിവകാമി ദേവിയാകാന്‍ രാജമൗലി നിശ്ചയിച്ചത് ശ്രീദേവിയെ ആയിരുന്നു. ബാഹുബലിയുടെ തിരക്കഥ ശ്രീദേവിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഫലത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബാഹുബലിയില്‍ നിന്നും പിന്മാറിയതോടെ ശ്രീദേവിയെ കുറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ രാജമൗലി ഉന്നയിച്ചിരുന്നുവെന്നാണ് ബോണി കപൂര്‍ പറയുന്നത്. വലിയൊരു താരമായിരുന്ന ശ്രീദേവിയെ തുച്ഛമായ പ്രതിഫലം നല്‍കി അപമാനിക്കാനായിരുന്നു രാജമൗലിയുടെ ശ്രമമെന്നും ബോണി പറഞ്ഞിട്ടുണ്ട്. വര്‍ഷമിത്ര ആയിട്ടും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രാജമൗലി രംഗത്ത് വന്നിട്ടില്ല. ഈ ഫെബ്രുവരി 24 ന് ശ്രീദേവി അന്തരിച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

  English summary
  Boney Kapoor Revealed Why Sreedevi Opted Out From Rajamouli's Baahubali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X