For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശാന്തിനും കാര്‍ത്തിക്കിനും പിന്നാലെ സാറ വീണ്ടും ഡേറ്റിംഗില്‍? വൈറലായി പുത്തന്‍ ചിത്രങ്ങള്‍

  |

  ബോളിവുഡ് താരപുത്രിമാരില്‍ ഏറെ ആരാധകരുളള നടിയാണ് സാറ അലി ഖാന്‍. സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാറ എല്ലാവരുടെയും പ്രിയങ്കരിയായത്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സെയ്ഫ് അലി ഖാന്റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിന് ശേഷം ഹിന്ദി സിനിമാ ലോകത്തെ മുന്‍നിര നായികയായി മാറി സാറ. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി തിളങ്ങി. കേദാര്‍ നാഥിന് പിന്നാലെ രണ്‍വീര്‍ സിങ്ങിന്‌റെ നായികയായി അഭിനയിച്ച സിമ്പയും സാറയുടെതായി വലിയ വിജയം നേടിയിരുന്നു.

  സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  സിമ്പയ്ക്ക് പിന്നാല ലവ് ആജ്കല്‍, കൂലി നമ്പര്‍ വണ്‍ തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി. നിലവില്‍ ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത അട്‌റംഗി രേ എന്ന ചിത്രമാണ് സാറ അലി ഖാന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ധനുഷും അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

  അതേസമയം കേദാര്‍നാഥ് സമയത്താണ് നായകന്‍ സുശാന്ത് സിംഗ് രജ്പുത്തുമായി സാറ പ്രണയത്തിലാണെന്നുളള തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചത്. കേദാര്‍നാഥ് ചിത്രീകരണത്തിനിടെ കൂടുതല്‍ സമയവും സുശാന്തിനൊപ്പമാണ് സാറ ഉണ്ടായിരുന്നത്. അന്ന് സുശാന്തുമായി ഡേറ്റിംഗിലാണ് സാറയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്നും സാറയുടെ അടുത്ത സുഹൃത്തായിരുന്നു സുശാന്ത്.

  സുശാന്തിന് ശേഷം ബോളിവുഡ് യുവതാരം കാര്‍ത്തിക്ക് ആര്യനുമായി സാറ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ആണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത്. കാര്‍ത്തിക്കിന് ശേഷം സാറയുടെ കാമുകന്മാരെ കുറിച്ചുളള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാലിപ്പോള്‍ പുറത്തുവരുന്ന ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ട് മറ്റൊരാളുമായി സാറ അലിഖാന്‍ ഡേറ്റിംഗ് തുടങ്ങിയതായാണ് അറിയുന്നത്.

  ജെഹാന്‍ ഹാന്‍ഡ എന്ന ആള്‍ക്കൊപ്പമുളള എറ്റവും പുതിയ ചിത്രങ്ങള്‍ സാറ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കേദാര്‍നാഥ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേദാര്‍നാഥിന് പുറമെ നിരവധി സിനിമകളില്‍ തിരക്കഥാകൃത്തായും ജെഹാന്‍ എത്തി. സാറയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ജെഹാന്‍ ആണ് ഇന്‍സ്റ്റയില്‍ ആദ്യം പോസ്റ്റ് ചെയ്തത്.

  Sushant singh rajput's pet dog in his death anniversary ceremony

  പിന്നാലെ സാറ ഇത് റീപോസ്റ്റ് ചെയ്യുകയായിരുന്നു. 'ലവ് യൂ, ടേക്ക് മീ ബാക്ക്' എന്ന ക്യാപ്ഷനിലാണ് സാറ ജെഹാനൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ബീച്ചിന് സമീപം ജെഹാനെ കെട്ടിപിടിച്ചുളള ചിത്രങ്ങളാണ് സാറയുടെതായി വന്നത്. ഇരുവരും ഒരുമിച്ചുളള ഹോളിഡേ ദിനത്തിലെ ചിത്രങ്ങളാണെന്ന് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പും സാറ അലി ഖാനൊപ്പമുളള ചിത്രങ്ങള്‍ ജെഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാറയുടെ ജന്മദിനത്തില്‍ താരപുത്രിയെ കുറിച്ച് ജെഹാന്‌റെതായി വന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  English summary
  Buzz: Is Sara Ali Khan Dating Jehan Handa? Couple Latest Photo Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X