Don't Miss!
- News
'കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം'; സിപിഎം
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ഐശ്വര്യ റായിയ്ക്ക് റെഡ് കാര്‍പെറ്റിലൂടെ നടക്കാന്‍ ഇപ്പോഴും ഭയമാണോ? ചോദ്യത്തിന് മറുപടി പറഞ്ഞ് ലോകസുന്ദരി
ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ ഭാര്യയാക്കണം എന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാര്‍ കുറവാണ്. ഇന്ത്യയിലെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പത്തെ കുറിച്ച് ചോദിച്ചാല്‍ കൂടുതല്‍ പേരും ഐശ്വര്യ റായിയുടെ പേര് പറയാറുണ്ട്. സൗന്ദര്യം മാത്രമല്ല വ്യക്തി ജീവിതത്തിലെയും ദാമ്പത്യ ജീവിതത്തിലുമൊക്കെ ഐശ്വര്യ പെര്‍ഫെക്ടാണ്. ഭര്‍ത്താവ് അഭിഷേക് ബച്ചനും അദ്ദേഹത്തിന്റെ മാതാപിതാക്കളുമൊക്കെ ഐശ്വര്യയെ കുറിച്ച് വാചാലരാവാറുണ്ട്.
മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തതോടെ ഐശ്വര്യ റായി അഭിനയത്തില്‍ നിന്നും മാറി നിന്നു. ഇടയ്ക്ക് തിരിച്ച് വന്നെങ്കിലും കൂടുതല്‍ സമയം മകള്‍ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. വീട്ടിലെ ജോലിക്കാരുടെ സഹായമൊന്നും മകളെ നോക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വേണ്ട. മാത്രമല്ല എവിടെ പോയാലും ആരാധ്യയുടെ നിഴല്‍ പോലെ ഐശ്വര്യയും ഉണ്ടാവും. എയര്‍പോര്‍ട്ടിലാണെങ്കില്‍ പോലും മകളുടെ കൈ വിടാതെ ഐശ്വര്യ പിടിക്കാറുണ്ട്.

പലപ്പോഴും ഇതൊക്കെ കളിയാക്കലുകള്‍ക്ക് കാരണമായി മാറും. ഏറ്റവുമൊടുവില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായിയും ആരാധ്യയും ഒരുമിച്ചെത്തി. മുന്‍പും മകളുടെ കൂടെയാണ് ഐശ്വര്യ കാനില്‍ എത്തിയിട്ടുള്ളത്. ഇതേ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ വന്നതോടെ അതില്‍ വിശദീകരണം നല്കി കൊണ്ട് ഐശ്വര്യ രംഗത്ത് വരികയും ചെയ്തു.
75-മത് കാന്‍ ഫെസ്റ്റിവലാണ് കഴിഞ്ഞ ആഴ്ചകളില്‍ നടന്നത്. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമാണ് ഐഷു കാനിലേക്ക് വന്നത്. കാന്‍ വേദിയിലെ റെഡ് കാര്‍പെറ്റിലെ ഐശ്വര്യ റായിയുടെ വേഷം എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ഇത്തവണയും അത് ചര്‍ച്ചയായി. എന്നാല്‍ ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തില്‍ റെഡ് കാര്‍പെറ്റിലൂടെ നടക്കുന്നതിനെ പറ്റി നടി സംസാരിച്ചിരിക്കുകയാണ്.
'നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോര്‍ത്താണ് എനിക്ക് ഭയം തോന്നാറുള്ളത്. നിങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അത് തിളച്ച് മറയുന്ന കാര്യങ്ങളായി മാറിയേക്കും. ചിലപ്പോള്‍ നിങ്ങള്‍ക്ക് സുഖകരമാക്കാന്‍ പറ്റുന്ന രീതിയില്‍ ശ്രമിച്ചേക്കും. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നിങ്ങള്‍ അവിടെയുണ്ടാകും. അതിനാല്‍ പ്രൊഷണലായിരിക്കുക എന്നാല്‍ സ്വയം ശാന്തനായിരിക്കും. അതൊരിക്കലും ഗൗരവമായി എടുക്കാന്‍ കഴിയില്ല. എല്ലാവരും ശരിക്കും പ്രൊഫഷണലാണ്' എന്നും ഐശ്വര്യ പറയുന്നു.

Also Read: ഫോട്ടോ വാങ്ങിക്കാനായി നമ്പര്‍ വാങ്ങി; ടോഷിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്
തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഐശ്വര്യ റായി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തമിഴഇല്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. മണിതര്തനം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തിരിച്ച് വരവ്. മണിരത്നം സാറിനെ പോലെ ഇത്രയും കഴിവുള്ള ആളുടെ കൂടെ അഭിനയിക്കാനുള്ള അവസരം കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതയാണ്.
വളര്‍ന്ന് വന്ന താരം എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അദ്ദേഹത്തിന്റെ സിനിമയിലൂടെ പല കാര്യങ്ങളും ഞാന്‍ പഠിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ കൂടെ ഒരുപാട് സിനിമകൡ അഭിനയിക്കാനും വീണ്ടും പെന്നിയന്‍ സെല്‍വനിലൂടെ സാധിക്കുന്നതിനും അനുഗ്രഹം കിട്ടിയത് പോലെ തോന്നുകയാണെന്നും ഐശ്വര്യ വ്യക്തമാക്കി.
-
മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട
-
ചെറുപ്രായത്തിലെ വിവാഹം, പിന്നാലെ മോചനം; എല്ലാം രഹസ്യമാക്കി വച്ച അതിഥി റാവു; വെളിപ്പെടുത്തല്‍
-
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ