For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐശ്വര്യ റായിയും ദീപിക പദുകോണും വ്യത്യസ്തരാകുന്നത് എങ്ങനെ...?,' സെലിബ്രിറ്റി ഡിസൈനർ സൈഷ ഷിൻഡെ പറയുന്നു

  |

  ബോളിവുഡിലെ താരറാണിമാരിൽ രണ്ടുപേരാണ് ഐശ്വര്യ റായിയും ദീപിക പദുകോണും. ഇരുവരേയും ഒരു രീതിയിലും താരതമ്യപ്പെടുത്താൻ കഴിയുകയില്ല. വ്യത്യസ്തമായ അഭിനയശൈലിയും സൗന്ദര്യവും കഴിവും കൊണ്ട് ഇരുവരും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. ആരാണ് കേമത്തി എന്ന് പറയുക വലിയ പ്രയാസമായിരിക്കും.

  സുന്ദരി എന്ന് കേൾക്കുമ്പോള്‍ തന്നെ പലരുടേയും മനസിൽ തെളിയുന്നൊരു മുഖം അത് ഐശ്വര്യ റായിയുടേതാണ്. നക്ഷത്ര തിളക്കമുള്ള കണ്ണുകള്‍ക്ക് ലേകത്തെമ്പാടും ആരാധകരുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് 1994ൽ ലോകസുന്ദരി പട്ടം നേടിയെടുത്തിരുന്നു ഐശ്വര്യ. കർണ്ണാടകയിലെ മാംഗ്ലൂരിൽ ജനിച്ച ഐശ്വര്യ പിന്നീട് കുടുംബത്തോടൊപ്പം മുംബൈയിലേക്ക് മാറി താമസിക്കുകയായിരുന്നു. ആര്യ വിദ്യാമന്ദിർ ഹൈസ്കൂൾ, ജയ് ഹിന്ദ് കോളജ്, ഡിജി റുപാരൽ കോളജ്, രചന സൻസദ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. സുവോളജിയായിരുന്നു ഇഷ്ടവിഷയം. ക്ലാസിക്കൽ നൃത്തവും അഭ്യസിച്ചിരുന്നു. പിന്നീട് ആർകിടെക്ചറിൽ കമ്പം കയറി, ശേഷം മോഡലിംഗിലേക്ക് വഴിമാറി. പിന്നീട് ലോക സുന്ദരി പട്ടം നേടിയ ശേഷം സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടുകയുമായിരുന്നു.

  മണിരത്നം സിനിമ ഇരുവറിലാണ് ഐശ്വര്യ ആദ്യം അഭിനയിച്ചത്. മോഹൻലാലും, പ്രകാശ് രാജും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ നായികയായുള്ള അഭിനയം ഐശ്വര്യയെ വലിയ ഉയരങ്ങളിലേക്ക് എത്തിച്ചു. പുരുഷന്മാരുടെ ഡ്രീം ​ഗേൾ പട്ടികയിൽ മുൻപന്തിയിൽ ഉള്ള നടി കൂടിയാണ് ഐശ്വര്യ. സൗന്ദര്യം ഒന്ന് കൊണ്ട് മാത്രമല്ല ഐശ്വര്യ ആരാധക മനം കവരുന്നത്. സൗന്ദര്യത്തിനോടപ്പം നിൽക്കുന്ന പ്രതിഭ താരത്തിന്റെ അഭിനയത്തിലും നൃത്തത്തിലും മോഡലിങ്ങിലുമെല്ലാം പ്രകടമാണ്. ഇനി ഐശ്വര്യറായി സ്ക്രീനിലെത്തുക പൊന്നിയൻ സെൽവൻ എന്ന മണിരത്നത്തിന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലൂടെയാകും. ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസങ്ങളായ ഒരുപിടി താരങ്ങൾ പൊന്നിയൻ സെൽവന്റെ ഭാ​ഗമാകുന്നുണ്ട്. പിരിയഡ് ​ഡ്രാമയായിരിക്കും പൊന്നിയൻ സെൽവൻ എന്നാണ് റിപ്പോർട്ടുകൾ.

  ഐശ്വര്യയെ പോലെ തന്നെ മോഡലിങിലൂടെയും സൗന്ദര്യ മത്സരങ്ങളിലൂടെയും സിനിമയിലേക്ക് എത്തിപ്പെട്ട നായികയാണ് ബോളിവുഡിലെ താരസുന്ദരി ദീപിക പദുകോൺ. ചുരുങ്ങിയ കാലയളവിൽ നായികാ പ്രാധാന്യമുള്ളതടക്കം ഒരുപിടി ചിത്രങ്ങളുടെ ഭാ​ഗമായി കഴിഞ്ഞു ദീപിക. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക പിതാവിന്റെ വഴി പിന്തുടരാതെ അഭിനയ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു. ദീപിക അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത് കന്നട സിനിമയായ ഐശ്വര്യയിലൂടെയാണ്. അതിന് ശേഷമാണ് ദീപിക ബോളിവുഡില്‍ അരങ്ങേറിയത്. പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ഓം ശാന്തി ഓം എന്ന സിനിമയില്‍ ഷാരൂഖ് ഖാന്റെ നായികയായാണ് ഹിന്ദി സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. സാമ്പത്തികമായി മികച്ച വിജയം നേടിയ ഈ സിനിമയിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീട് താരത്തേ തേടിയെത്തിയത് വലിയ സൗഭാ​ഗ്യങ്ങളായിരുന്നു. ഇന്ന് ബോളിവുഡിലെ കിരീടം വെക്കാത്ത താരറാണിമാരിൽ ഒരാളായി കഴിഞ്ഞു ദീപിക.

  ഐശ്യര്യയോ ദീപികയോ എന്ന ചോദ്യം ഉയർന്നാൽ ആരെയും തഴഞ്ഞ് ഒരു അഭിപ്രായം ആരാധകരിൽ ആരും പറയില്ല. രണ്ട് സുന്ദരിമാരും ഇന്ത്യൻ സിനിമയ്ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ താര സുന്ദരിമാരോടൊപ്പം ജോലിചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ സൈഷ ഷിൻഡെ. അടുത്തിടെ നടന്ന മിസ് ദിവ സബ് കോണ്ടസ്റ്റ് റെഡ് കാർപെറ്റിൽ സൈഷ ഷിൻഡെ എത്തിയിരുന്നു. സൈഷയിലേക്കുള്ള പരിവർത്തനത്തിന് ശേഷമുള്ള അവരുടെ ആദ്യത്തെ റെഡ് കാർപെറ്റ് ഇവന്റ് കൂടിയായിരുന്നു ഇത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചനൊപ്പം പ്രവർത്തിക്കാൻ സാധിച്ചപ്പോഴുള്ള അനുഭവത്തെ കുറച്ചും ദീപിക പദുക്കോണിനൊപ്പം വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ചും സൈഷ വാചാലയായി.

  ഐശ്വര്യ റായ്ക്കൊപ്പം പ്രവർത്തിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നുവെന്നും അത് പൊന്നിയൻ സെൽവനിലൂടെ സാധിച്ചുവെന്നുമാണ് സൈഷ ഇടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. 'ആദ്യമായാണ് ഐശ്വര്യയ്ക്കൊപ്പം വർക്ക് ചെയ്യുന്നത്. അവർ വളെര ഈസിയായിട്ടുള്ള വ്യക്തിയാണ്.അവൾ അങ്ങേയറ്റം ബുദ്ധിമതിയാണ്, അവർക്ക് എല്ലാത്തിനെ കുറിച്ചും നല്ല ധാരണയാണ്. അതിനാൽ അവർ എനിക്ക് ചില മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. പൊന്നിയൻ സെൽവൻ പ്രോജക്റ്റിൽ ജോലി ചെയ്യുമ്പോൾ ഞാൻ അവരിൽ നിന്ന് ഒരുപാട് പഠിച്ചു. ഐശ്വര്യ വളരെ എളിമയുള്ളവളാണെന്ന് എനിക്ക് തോന്നുന്നു. അവർക്കൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചപ്പോൾ മുതൽ ഞാൻ വളരെ സമ്മർദ്ദത്തിലായിരുന്നു. പക്ഷേ അവർ എന്ന ഒറുപാട് കംഫേർട്ട് ആക്കിയതിനാൽ ജോലി ചെയ്യാൻ വളരെ എളുപ്പമായിരുന്നു. ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആളുകളിൽ ഒരാളാണെന്ന് എനിക്ക് തോന്നുന്നത് ഐശ്വര്യയെയാണ്.' സൈഷ കൂട്ടിച്ചേർത്തു.

  Prithviraj and Tovino to join in Dulquer's Kurup movie | FIlmiBeat Malayalam

  അടുത്തതായി ഇനി ദീപിക പദുകോണിന്റെ വരാനിരിക്കുന്ന സിനിമയിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും സ്റ്റൈൽ ചെയ്യാനുമുള്ള അവസരവും സൈഷയ്ക്ക് ലഭിച്ചിട്ടുണ്ട്. ദീപിക സ്വന്തം കഴിവിലൂടെ സിനിമയിലെത്തി സ്റ്റാർഡം നേടിയ നടിയാണെന്നാണ് ദീപികയെ കുറിച്ച് സൈഷ അഭിപ്രായപ്പെട്ടത്. നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ദീപിക അവതരിപ്പിക്കുമ്പോൾ സൂപ്പർസ്റ്റാറുകളായ പുരുഷന്മാർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും സിനിമ വലിയ വിജയമാകാറുണ്ട്. അത് ദീപികയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്നാണ് സൈഷ പറയുന്നത്. ദീപികയുടെ നായകനായി ഹൃത്വിക് റോഷൻ എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നും സൈഷ പറയുന്നു. താൻ ഹൃത്വിക്കിനെ ആരാധിക്കുന്നുണ്ടെന്നും അതിനാൽ തന്റെ പ്രിയപ്പെട്ട താരങ്ങൾ ഒരുമിച്ച് എത്തുമ്പോൾ അത് ആസ്വദിക്കാൻ താൻ കാത്തിരിക്കുകയാണെന്നും സൈഷ ഷിൻഡെ പറയുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺക്കുട്ടിയുടെ കഥപറഞ്ഞ ചപാക് ആണ് അവസാനമായി റിലീസിനെത്തിയ ദീപിക പദുകോൺ സിനിമ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ വലിയ വിജയമായിരുന്നു. രൺവീർ സിങിനൊപ്പം നായികയായി ദീപിക എത്തുന്ന 83 എന്ന ചിത്രമാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അടക്കം പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നത്. കൊവിഡ് ലോക്ക് ഡൗൺ എന്നിവ മൂലമാണ് 83 റിലീസ് ഇത്രയേറെ വൈകിയത്.

  English summary
  Celebrity Designer Saisha Shinde Opens Up About Aishwarya Rai Deepika Padukone and Their Differences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X