For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീടൂ വിവാദം ജീവിതം തകർത്തു!! ജോലി പോയി, ഇപ്പോൾ വിഷാദരോഗം, തകര്‍ച്ചയെ കുറിച്ച് തന്മയ് ഭട്ട്

  |

  ഇന്ത്യൻ സിനിമ ലോകത്ത് വൻ ചലനമായിരുന്നു മീടു മൂവ്മെന്റ് സൃഷ്ടിച്ചത്. സിനിമ മേഖലയിൽ കിരീടം വെച്ച് വാണിരുന്നവരുടെ നേർക്കായിരുന്നു മീടു വിരൽ ചൂണ്ടിയത്. ജോലി സ്ഥലത്ത് നിന്നും ഇതുവരെ നേരിടേണ്ടി വന്ന ദുരനുഭവമാണ് സിനിമയിലെ വനിത പ്രവർത്തകർ തുറന്നടിച്ചത്. മീടൂ ആരോപണ വിധേയരായവരുടെ ജീവിതത്തെ മാത്രമല്ല മറ്റു ചിലരുടേയും ജീവിതത്തെ മോശമായ രീതിയിൽ ബാധിച്ചിരുന്നു.

  രാഷ്ട്രീയ സിനിമയല്ല നാൻ പെറ്റ മകൻ!! ഇത് അഭിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും, മിനോൺ മനസ് തുറക്കുന്നു

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കൊമേഡിയൻ തന്മയ് ഭട്ടിന്റെ വീഡിയോയാണ്. നിരപരാതിയായിട്ടു പോലു തന്മയ് യുടെ ജീവിതത്തിൽ മീടൂ തീർത്ത വെല്ലുവിളി വളരെ വലുതായിരുന്നു. സഹപ്രവർത്തകൻ ഉത്സവ് ചക്രബർത്തിയ്ക്കെതിരായ പരാതിയിൻ മേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രശസ്ത കോമഡി ഗ്രൂപ്പായ എഐബി കമ്പനിയ സിഇഒ സ്ഥാനത്ത് നിന്ന് തന്മയ് യെ പുറത്താക്കുകയായിരുന്നു. ഇത് ഇയാളെ വിഷാദ രോഗത്തിലേയ്ക്കാണ് തള്ളി വിട്ടത്. ഇപ്പോഴിത നേരിട്ട മാനസിക സമ്മർദ്ദത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഭട്ട്. ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വിട്ട് വീഡിയോയിലൂടെയാണ് ഭട്ട് തന്റെ അവസ്ഥയെ കുറിച്ച് വിവരിച്ചത്.

  നടൻ വിക്കി കൗശാലിന്റെ മനം കവർന്ന് ദുൽഖറിന്റെ നായിക!! ഇരുവരും പ്രണയത്തിൽ? ചിത്രം പുറത്ത്

    ഒക്ടോബറിലെ സംഭവ വികാസങ്ങൾ

  ഒക്ടോബറിലെ സംഭവ വികാസങ്ങൾ

  ഒക്ടോബറിലെ സംഭവ വികാസങ്ങൾക്ക് ശേഷമാണ് താൻ മാനസികമായി ആകെ തളർന്നു പോയത്. എന്റെ ശരീരം ആകെ തളർന്നു പോയതു പോലെയാണ് എനിക്ക് തോന്നിയത്. ഓൺലൈൻ ആയും അല്ലാതേയും ആളുകളുമായി ഇടപെടാൻ കഴിയാതെ വന്നിരുന്നു. സഹപ്രവർത്തകനെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ സസ്പെൻഷനിൽ ആയിരുന്നു. പിന്നീട് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതെന്നെ മാനസികമായും ശരീരികമായും തളർത്തുന്നതായിരുന്നു.

   വിഷാദരോഗത്തിന് അടിമയായി

  വിഷാദരോഗത്തിന് അടിമയായി

  തന്റെ യൗവ്വനം മുഴുവൻ ഒരു കമ്പനി വളർത്താനായി ഉപയോഗിച്ചു. എന്നീട്ട് ആ ഓഫീസ് വിട്ടിറങ്ങേണ്ട അവസ്ഥ എന്നെ പിടിച്ചുലച്ചു. എനിക്കൊപ്പം ജോലി ചെയ്തവരോട് യാത്ര പറയേണ്ടി വന്നത് എന്നെ മാനസികമായും ശരീരികമായും അസ്ഥസ്ഥനാക്കി. ഞാൻ വിഷാദരോഗത്തിന് അടിമയാണെന്നും ഇതിൽ നിന്ന് കരകയറാൻ എന്തെങ്കിലും ചെയ്യണമെന്ന് ഡോക്ടർമാർ എന്നോട് തന്നെ ആവശ്യപ്പെടുകയായിരുന്നു-ഭട്ട് വീഡിയോയിൽ പറഞ്ഞു.

   സിഇഒ സ്ഥാനം നഷ്ടപ്പെട്ടു

  സിഇഒ സ്ഥാനം നഷ്ടപ്പെട്ടു

  കഴിഞ്ഞ മാസം എഐബി എനിക്കൊരു സ്റ്റേറ്റ്മെന്റ് അയച്ചിരുന്നു. ഇവരുടെ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കുന്നു എന്ന് അറിയിച്ചു കൊണ്ടുളളതായിരുന്നു. മുന്നോട്ട് പോകുന്നില്ലേ, നഷ്ടങ്ങൾ തിരിച്ച് പിടിച്ച് കൂടെ? എന്നെക്കെയുളള നല്ല ചോദ്യങ്ങൾ ഉയർന്നിരുന്നു. പക്ഷെ തിരിച്ചു പിടിക്കാൻ വേണ്ടിയുളള ശക്തി തനിയ്ക്ക് ഉണ്ടായിരുന്നില്ല. വിഷാത രോഗത്തിന് മരുന്ന് കഴിക്കാൻ ഡോക്ടർമാർ തന്നോട് നിർദ്ദേശിച്ചു. ചില സമയത്ത് തളർച്ച സ്ഥിരമാകുകയാണെന്ന് തനിയ്ക്ക് തോന്നാറുണ്ടെന്ന് ഭട്ട് പറഞ്ഞു.

   എങ്ങനെ തിരിച്ചെത്തും

  എങ്ങനെ തിരിച്ചെത്തും

  എങ്ങനെ തിരിച്ചെത്തുമെന്ന് എന്നും അപ്പോൾ തിരിച്ചുമെന്നും അറിയില്ല. ഇപ്പോഴുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും ഭട്ട് വീഡിയോയിൽ പറയുന്നു. കൂടാതെ തനിക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്ന ആളുകൾക്കും നന്ദി അറിയിച്ചു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

  English summary
  Comedian Tanmay Bhat Reveals He's Battling Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X