For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിനോട് ഞാന്‍ ഒരുപാട് ഗുണ്ടായിസം കാണിച്ചു, രണ്‍ബീറിനൊപ്പം അങ്ങനെയല്ല; ദീപിക പറയുന്നു

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ദീപിക ഇന്ന്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ ദീപികയുടെ കരിയറിലുണ്ട്. അഭിനയത്തിലൂടെ ദീപിക വിസ്മയിപ്പിച്ച ചിത്രങ്ങളുമുണ്ട്. നടി എന്നതിലുപരിയായി ഇന്നൊരു നിര്‍മ്മാതാവ് കൂടിയാണ് ദീപിക പദുക്കോണ്‍.

  Also Read: മുഖത്ത് വികാരങ്ങള്‍ വരണം, എത്ര ചെയ്തിട്ടും ശരിയായില്ല; ദില്‍വാലെയില്‍ രംഗത്തെ കുറിച്ച് നടി കാജോള്‍

  ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പാദുക്കോണിന്റെ മകളാണ് ദീപിക. മോഡലിംഗിലൂടെയായിരുന്നു ദീപിക സിനിമയിലെത്തുന്നത്. ആദ്യ സിനിമ കന്നഡയിലായിരുന്നു. എന്നാല്‍ പിന്നീട് ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറി. ഇരട്ടവേഷത്തിലായിരുന്നു ചിത്രത്തില്‍ ദീപികയെത്തിയത്. സിനിമ വലിയ വിജമായി മാറിയതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

  ഓം ശാന്തി ഓമിന് ശേഷം ദീപികയും ഷാരൂഖ് ഖാനും വീണ്ടും ചില സിനിമകള്‍ക്കായി ഒരുമിച്ചിരുന്നു. ദീപികയും ഷാരൂഖ് ഖാനും ഒരുമിച്ച് വന്‍ വിജയമായി മ്‌റ്റൊരു സിനിമയായിരുന്നു ചെന്നൈ എക്‌സ്പ്രസ്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കേരളത്തിലടക്കം മികച്ച വിജയമായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവങ്ങള്‍ ദീപിക ഒരിക്കല്‍ പങ്കുവച്ചിരുന്നു.

  ''ഇത്തവണ ഞാന്‍ അദ്ദേഹത്തോട് ഒരുപാട് ഗുണ്ടായിസം കാണിച്ചിട്ടുണ്ട്. ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ ദൈവമേ ഷാരൂഖ് ഖാനൊപ്പമാണ് ഞാന്‍ അഭിനയിക്കുന്നത് എന്ന ചിന്തയായിരുന്നു. ഞാന്‍ കുറച്ച് നാണക്കാരിയാണ്. തുറന്ന് കിട്ടാന്‍ കുറച്ച് സമയമെടുക്കും. പക്ഷെ നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് കൊണ്ട് ഇത്തവണ കംഫര്‍ട്ടബിള്‍ ആയിരുന്നു. തുടങ്ങിയത് അദ്ദേഹത്തിനൊപ്പമായതിനാല്‍ മറ്റ് നടന്മാരില്‍ നിന്നുമെല്ലാം വ്യത്യസ്തമായൊരു അടുപ്പം അദ്ദേഹവുമായുണ്ട്'' എന്നായിരുന്നു ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ദീപിക പറഞ്ഞത്.


  ''വര്‍ഷങ്ങളോളം ടോപ്പില്‍ നിന്ന താരം എന്ന നിലയില്‍ അദ്ദേഹത്തോട് അതിയായ ബഹുമാനമുണ്ട്. അതേസമയം രണ്‍ബീറിനൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെയല്ല. ഞങ്ങള്‍ ഒരേ സമയത്ത് തുടങ്ങിയവരാണ്. ഏതാണ് ഒരേ പ്രായവും. അതുകൊണ്ട് രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ എന്തും പറയാം ഞങ്ങള്‍ക്ക്'' എന്നും ദീപിക പറയുന്നുണ്ട്.

  ചെന്നൈ എക്‌സ്പ്രസിന്റെ വിജയത്തിന് ശേഷം ദീപികയും ഷാരൂഖ് ഖാനും പിന്നീട് ഒരുമിച്ചത് ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ഈ ചിത്രം വലിയ പരാജയമായിരുന്നു നേരിട്ടത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് ജോഡി വീണ്ടുമെത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്.

  അതേസമയം, ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമോസണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നിരവധി സിനിമകള്‍ ദീപികയുടേതായി പുറത്തിറങ്ങാനുണ്ട്. ബോളിവുഡിന് പിന്നാലെ പ്രഭാസിന്റെ നായികയായി പ്രൊജക്ട് കെയിലൂടെ തെലുങ്കിലുമെത്തും. ഹൃത്വിക് റോഷനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ദീപികയുടെ മറ്റൊരു പുതിയ സിനിമ. ആരാധകര്‍ കാത്തിരിക്കുന്ന ജോഡിയാണിത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  കൂടാതെ ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലും ദീപിക അഭിനയിക്കുന്നുണ്ട്. പീക്കുവിന് ശേഷം അമിതാഭ് ബച്ചനും ദീപികയും ഒരുമിച്ചഭിനയിക്കുന്ന സിനിമയായിരിക്കു ഇത്. നേരത്തെ ഋഷി കപൂര്‍ അഭിനയിക്കാനിരുന്ന ചിത്രമായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണത്തോടെ ബച്ചന്‍ ആ റോളിലേക്ക് എത്തുകയായിരുന്നു. ഇതിനൊക്കെ പുറമെ ഹോളിവുഡിലേക്കും ഒരിടവേളയ്ക്ക് ശേഷം ദീപിക മടങ്ങിയെത്തുന്നുണ്ട്. നേരത്തെ വിന്‍ ഡീസിലിനൊപ്പം ട്രിപ്പിള്‍ എക്സില്‍ ദീപിക അഭിനയിച്ചിരുന്നു.

  Read more about: deepika padukone
  English summary
  Deepika Padukone About Acting With Shahrukh Khan In Chennai Express
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X