Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ദീപികയും രണ്‍വീറും മാറി താമസിക്കും, വരാന്‍ പോകുന്നത് മോശം സമയം, പ്രവചനം വൈറലാവുന്നു
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ബോളിവുഡിലെ റൊമാന്റിക് കപ്പിള്‍സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രണ്‍വീറും വിവാഹിതരാവുന്നത്. പ്രേക്ഷകര്‍ കാണാന്‍ ഏറെ ആഗ്രഹിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. സിനിമയിലെ താരജോഡികള്‍ ജീവിതത്തിലും ഒന്നായപ്പോള്‍ നിറഞ്ഞ മനസോടൊയാണ് ആരാധകര്‍ സ്വീകരിച്ചത്.
രണ്‍വീര്‍ സിനിമയില്‍ തന്റെ ചുവട് ഉറപ്പിക്കുമ്പോഴാണ് ബോളിവുഡിന്റെ താരറാണിയായ ദീപികയെ വിവാഹം കഴിക്കുന്നത്. ഇതോടെ നടന്റെ കരിയര്‍ ആകെ മാറി. നല്ല ചിത്രങ്ങള്‍ നടനെ തേടിയെത്തുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കാനും രണ്‍വീറിനായി. ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ യുവതാരമാണ് രണ്‍വീര്‍ സിംഗ്. വിവാഹത്തിന് ശേഷം ദീപികയും സിനിമയില്‍ സജീവമാണ്.
Also Read: അന്ന് രമ നല്ല ഉത്സഹത്തിലായിരുന്നു, പ്രിയതമയുടെ അവസാന ദിവസത്തെ കുറിച്ച് ജഗദീഷ്

കരിയറും കുടുംബജീവിതവുമായി സന്തോഷത്തോടെ ഇരുവരും മുന്നോട്ട് കൊണ്ടു പോവുകയാണ്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുന്നത് ഇവരുടെ ഭാവി വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനമാണ്. താരങ്ങള്‍ക്ക് ഇനി വാരാന്‍ പോകുന്നത് അത്ര നല്ല സമയമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കുടുംബ ജീവിത്തില്‍ പ്രശ്നങ്ങളുണ്ടാവുമെന്നാണ് പ്രവചനം.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' രണ്‍വീറും ദീപികയും പ്രതിസന്ധി ഘട്ടത്തെ നേരിടേണ്ടിവരും. കുറച്ച് നാളത്തേയ്ക്ക് നേരിട്ട് കാണാനോ ഒന്നിച്ച് സമയം ചെവഴിക്കാനോ കഴിയില്ല. കൂടാതെ ഭാവിയില്‍ ഇവരുടെ ഫോണിലൂടെയുള്ള സംഭാഷണം പോലും കുറയും' ഭാവി പ്രവചിച്ചു കൊണ്ട് പറഞ്ഞു.
കൂടാതെ കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന ഒരു പ്രൊജ്ക്ടിന് വേണ്ടി ദീപിക കമിറ്റ് ചെയ്ത ഒരു സിനിമ ഉപേക്ഷിക്കുമൊന്നും ജ്യോത്സ്യന് കൂട്ടിച്ചേര്‍ത്തു.

പരസ്പരം ബഹുമാനിച്ചും മനസിലാക്കിയുമാണ് ദീപികയും രണ്‍വീറും മുന്നോട്ട് പോവുന്നത്. നടന് രണ്‍ബീറുമായിട്ടുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ദീപിക രണ്‍വീറുമായി അടുക്കുന്നത്. കുറച്ച് സമയമെടുത്ത് മനസ്സിലാക്കിയതിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍, ഡേറ്റിംഗിനിടെ ഒരിക്കല്‍ പോലും ബ്രേക്കപ്പിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ദീപിക പറഞ്ഞിരുന്നു..
നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ആറ് വര്‍ഷത്തിനിടെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കരിയറില്‍ വന്നിരുന്നു. ഇതെല്ലാം ഞങ്ങള്‍
ഒന്നിച്ച് നിന്ന് നേരിടുകയായിരുന്നു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും വലിയ വഴക്കുകള്‍ നടന്നിട്ടില്ല.കൂടാതെ പിരിയുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുമില്ല'; ദീപിക പറഞ്ഞു.

ജീവിതത്തില്‍ ദീപികയ്ക്ക് ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്ന ആളാണ് രണ്‍വീര്‍. പലപ്പോഴും നടന് അത് പറയാതെ പറഞ്ഞിട്ടുണ്ട്. ഭാര്യയെ കുറിച്ച് ഒരു വാക്കുപോലും പറയാതെ രണ്‍വീര്‍ ഇതുവരെ പൊതു വേദി വിട്ടിട്ടില്ല. തന്റെ വിജയത്തിന് പിന്നാലെ ഒരു കാരണം ദീപികയാണെന്നാണ് നടന് വിശ്വസിക്കുന്നത്. ഒരു പുരസ്കാരദാന ചടങ്ങില്‍ നടന് ഇത് തുറന്ന് പറയുകയും ചെയ്തിരുന്നു. ദീപികയുടെ സാന്നിധ്യത്തിലായിരുന്നു മനസ് തുറന്നത്. അന്ന് നിറ കണ്ണുകളോടെ കേട്ടിരിക്കുകയായിരുന്നു നടി.

ഗഹരിയാന്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ദീപികയുടെ പുതിയ ചിത്രം. ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്ത് വന്നത്. ദീപികയും സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ദീപികയ്ക്കും സിദ്ധാന്ത് ചതുര്വേദിക്കുമൊപ്പം അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസറുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.
ജയേഷ്ഭായ് ജോര്‍ദാര്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ രണ്വീരിന്റെ ചിത്രം. സ്ത്രീ- പുരുഷ തുല്യതയാണ് സിനിമയുടെ പ്രമേയം.
-
ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്ന രാജ് പറഞ്ഞത്
-
ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്
-
മൂന്ന് പ്രണയം ചീറ്റി! പ്രിയതമയെ പിന്നീട് പരിചയപ്പെടുത്താം; വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജ