For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൺവീറിനെ ഡാഡി എന്ന് വിളിച്ച് ദീപിക!! അമ്മയാകാൻ തയ്യറെടുത്ത് താര സുന്ദരി, പുതിയ ചിത്രം വൈറൽ

|

ബോളിവുഡിൽ ഏറ്റവും അധികം ആരാധകരുളള താരങ്ങളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ പെർഫക്ട് ജോഡികളാണ്. ബോളിവുഡ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച താര വിവാഹമായിരുന്നു ഇവരുടേത്. നിരവധി ഗോസിപ്പുകൾ പ്രചരിച്ചതിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. പ്രേക്ഷകരും ബോളിവുഡും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്.

2018 നവംബർ 14 ആയിരുന്നു ദീപികയും രൺവീറും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും കഴിഞ്ഞ വർഷം വിവാഹിതരായത്. ഇപ്പോഴിത ദമ്പതിമാരുടെ ഇടയിൽ നിന്ന് ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. താരം അമ്മയാകാൻ പോകുന്നത്രേ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് കോളങ്ങളിലെ ചർച്ച വിഷയമാണിത്. ദീപികയും രൺവീറും അച്ഛനമ്മമാർ ആകാൻ പോകുന്നത്രേ. ഇരുവരുടേയും സംഭഷണമാണ് ഇത്തരത്തിലുളള വാർത്തയുടെ അടിസ്ഥാനം. ഹായ് ഡാഡി ഹായ് ബേബി എന്നുള്ള സംഭാഷണങ്ങളിൽ നിന്നാണ് താരദമ്പതികൾ ആദ്യ കൺമണിയ്ക്കായി തയ്യാറെടുക്കുകയാണെന്നുള്ള വാർത്തകൾക്ക് അടിസ്ഥാനമായത്. എന്നാൽ താരങ്ങളോ ഇവരുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ദീപികയും രൺവീറും ഒന്നിച്ചുള്ള ചിത്രമാണ്. എല്ലാ തവണത്തേയും പോലെ സ്യൂട്ട് ധരിച്ച് വെല്ല് ഡ്രസ്സിഡായിട്ടാണ് രൺവീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ദീപികയുടെ ലുക്ക് വ്യത്യസ്തമായിരുന്നു. ശരീരത്തോടെ ചേർന്ന് കിടക്കുന്ന ഗ്ലാമർ വേഷങ്ങളാണ് ദീപിക മിക്കപ്പോറും ധരിക്കാറുള്ളത്. എന്നാൽ ഇക്കുറി വളരെ അയഞ്ഞ കുർത്തയും ദുപ്പട്ടയുമായിരുന്നു വേഷം.ഇതും പ്രേക്ഷകരിൽ ഗർഭിണിയാണോ എന്നുള്ള സംശയം ഉണർത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപികയും രൺവീറും. ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം കമ്ന്റ് ബോക്സുകളിൽ ഇരുവരും സജീവമാകാറുണ്ട്. രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രത്തിൽ ഹായ് ഡാഡി എന്ന് ദീപിക കമന്റ് ചെയ്തിരുന്നു. ഇത് വളരെ ചർച്ചയായിട്ടുണ്ട്. കമന്റിനോടൊപ്പം ഇമോജികളും ചേർത്തിരുന്നു,. ദീപികയുടെ കമന്റിന് മറുപടിയുമായി അർജുൻ കപൂറും രംഗത്തെത്തിയിരുന്നു. ഇതോട് കൂടി പുറത്തു വന്ന വാർത്ത ഉറപ്പിച്ച മട്ടാണ് പ്രേക്ഷകർ. രൺവീറിന്റെ അടുത്ത സുഹൃത്താണ് അർജുൻ കപൂർ.

നേരത്തെ തന്നെ ദീപിക അമ്മയാകുന്നു എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വാർത്തയിൽ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു.

വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാൻ നിർബന്ധിക്കരുത്. സംഭവിക്കേണ്ട സമയത്ത് അതൊക്കെ സംഭവിച്ചോളും. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോകാൻ ഒരിക്കലും ആരേയും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ദീപിക പറഞ്ഞു. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മവദാണ് ഏറ്റവും ഉടുവിൽ പുറത്തു വന്ന ദീപിക ചിത്രം. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇതിനു ശേഷമായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം ദീപിക സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങൾ മാത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചാപ്പക്കും , രൺവീറിനോടൊപ്പമുളള ചിത്രവുമാണ് ഇനി പുറത്തു വരാനുള്ളത്.

പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് താരങ്ങൾ എത്തുന്നത്. കപിൽ ദേവായി രൺവീർ സിങ്ങ് എത്തുമ്പോൾ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുന്നത്. രൺവീർ തന്നെയാണ് 83 ലേയ്ക്കുള്ള ദീപികയുടെ എൻട്രിയെ കുറിച്ച് വെളിപ്പെടുത്തിയത്.

പ്രതിഫലമല്ല സിനിമയാണ് പ്രധാനം!! ! മോളിവുഡ് താരങ്ങളെല്ലാം ഇങ്ങനെയാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്

രൺവീറും ദീപികയും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല, ബജ്രാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ഇരുവരും ഒന്നിച്ചെത്തിയത്. മുന്നൂ ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായിരുന്നു. ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടൻ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. വീണ്ടും സൂപ്പർ കൂട്ടക്കെട്ടിനായി താരങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പ്രണയം അവസാനിപ്പിക്കുന്നു? കാമുകന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍ത് ഇല്യാന

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക ചിത്രമാണ് ചാപ്പക്ക്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതകഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക സിനിമയിൽ ഇവതരിപ്പിക്കുന്നത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദീപികയാണ്. ചിത്രത്തിലെ ദീപികയുടെ ഗെറ്റപ്പ് വൈറലായിരുന്നു. വിവാഹ ശേഷം ആദ്യമായി അഭിനയിച്ച ചിത്രമാണിത്.

English summary
Deepika Padukone and Ranveer Singh waiting for first baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more