For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻകാമുകിയുടെ പിറന്നാൾ പാർട്ടിയിൽ രണ്‍ബീറും ആലിയയും, രൺവീറിനൊപ്പം പിറന്നാൾ ആഘേഷിച്ച് ദീപിക

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദീപിക പദുകോൺ. ജനുവരി 5 ന് നടിയുടെ 35ാം പിറന്നാളായിരുന്നു. നടിക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും വൈറലാകുന്നത് ദീപികയുടെ പിറന്നാൾ ആഘോഷമാണ്. ഭർത്താവും നടനുമായ രൺവീർ സിങ്ങിനും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് നടി പിറന്നാൾ ആഘോഷിച്ചത്. നടിയുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  deepika-ranveer

  പിറന്നാൾ ദിനത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു ദീപിക എത്തിയത്. ഡെനിം പാന്റും ഷർട്ടുമായിരുന്നു രൺവീറും ധരിച്ചിരുന്നത്. കൂടാതെ ദീപികയുടെ വസ്ത്രത്തിന് മാച്ചാകുന്ന രീതിയിലുള്ള ഒരു സെറ്ററും ധരിച്ചിട്ടുണ്ട്, മുഖം മുഴുവൻ ആവരണം ചെയ്തുള്ള മാസ്ക്കും ഇരുവരും ധരിച്ചിരുന്നു. താരങ്ങളുടെ സ്റ്റൈലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ദീപികയുടെ പിറന്നാൾ ആഘോഷത്തിന് രൺബീർ കപൂറും കാമുകിയും നടിയുമായ ആലിയ ഭട്ടും എത്തിയിരുന്നു. ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ടും ഇരുവര്‍ക്കൊപ്പമുണ്ടായിരുന്നു. വെള്ള ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞാണ് രണ്‍ബീര്‍ പിറന്നാൾ ആഘോഷത്തിന് എത്തിയത്. കറുത്ത ട്യൂബ് ടോപ്പും അയഞ്ഞ പാന്റുമായിരുന്നു ആലിയയുടെ വേഷം. താരങ്ങളുടെ വേഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കറുത്ത വസ്ത്രമായിരുന്നു പിറന്നാൾ ആഘോഷത്തിന് എല്ലാവരും ധരിച്ചത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തനിക്ക് പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും നടി നന്ദി അറിയിച്ചിട്ടുണ്ട്. കൂടാതെ താരങ്ങളുടെ പിറന്നാൾ ആശംസ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. രൺബീർ കപൂറിനും കുടുംബത്തിനോടൊപ്പമായിരുന്നു ദീപികയുടേയും രൺവീറിന്റേയും ന്യൂയർ ആഘോഷം. രാജസ്ഥാനിലായിരുന്നു താരങ്ങൾ പുതുവർഷം ആഘോഷിക്കാനായി എത്തിയത്. കപൂർ കുടുംബത്തിനോടൊപ്പം ആലിയ ഭട്ടിന്റെ കുടുംബവും ഉണ്ടായിരുന്നു. ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിരുന്നു, ന്യൂയർ ആഘോഷ ചിത്രങ്ങൾ താരങ്ങളും പങ്കുവെച്ചിരുന്നു. പുതുവർഷത്തിൽ ദീപിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു.

  English summary
  deepika padukone celebrated her 35 birthday With Husband ranveer singh and ex lover ranbir kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X