For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍വീറിനോട് ആദ്യം അത്ര അടുപ്പം കാണിക്കാതിരുന്ന ദീപിക, കാരണം ഇതാണ്

  |

  ബോളിവുഡില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോംകീ രാംലീല ഓര്‍ രാസ് ലീല സിനിമയുടെ സമയത്താണ് ദീപികയും രണ്‍വീറും അടുക്കുന്നത്. രാംലീലയുടെ സമയത്ത് തന്നെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിരുന്നു. 2018ല്‍ വിവാഹത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഔദ്യോഗികമായി തങ്ങളുടെ ബന്ധത്തെ കുറിച്ച് ദീപികയും രണ്‍വീറും പറയുന്നത്.

  നടി പ്രിയങ്കയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും കരിയറില്‍ മുന്നോട്ടുപോയത്. രാംലീലയ്ക്ക് ശേഷം ബജ്രാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിലും രണ്‍വീറും ദീപികയും ഒരുമിച്ചഭിനയിച്ചു. താരദമ്പതികള്‍ ഒന്നിച്ച മൂന്ന് സിനിമകളും ബോക്‌സോഫീസില്‍ വലിയ വിജയമാണ് നേടിയത്. 2018ല്‍ ഇറ്റലിയില്‍ വെച്ചായിരുന്നു രണ്‍വീറും ദീപികയും വിവാഹിതരായത്.

  സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. വിവാഹ ശേഷവും ദീപിക സിനിമയില്‍ വീണ്ടും സജീവമായി. കുടുംബിനി ആയെങ്കിലും ഒരിക്കലും ബോളിവുഡില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദീപിക ആഗ്രഹിച്ചിരുന്നില്ല.
  അതേസമയം മുന്‍പ് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീറുമായി ആദ്യം ഒരു അടുത്ത ബന്ധത്തിന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ദീപിക പറഞ്ഞിരുന്നു. ഇതിന്‌റെ കാരണവും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

  മുന്‍പ് ദീപികയുടെ പല ബന്ധങ്ങളും തകര്‍ന്നതാണ് നടി അങ്ങനെ ഒരു തീരുമാനം എടുത്തതിന് കാരണം. താന്‍ ഒരിക്കലും യാദൃശ്ചികമായി ആരെയും ഡേറ്റ് ചെയ്തിട്ടില്ല എന്ന് ദീപിക പറയുന്നു. എനിക്ക് 13 വയസ്സുമുതല്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും നടി പറഞ്ഞു. 2012 ലാണ് ദീപികയും രണ്‍വീറും ആദ്യമായി കാണുന്നത്. ദീപികയുടെ ഒരു പ്രണയം തകര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു ഈ കണ്ടുമുട്ടല്‍.

  ആ സമയത്ത് തന്‌റെ ഹൃദയം വീണ്ടും തകരാന്‍ ദീപിക തയ്യാറായില്ല. അന്ന് കാഷ്വല്‍ ഡേറ്റിംഗ് എന്ന ആശയം പരീക്ഷിക്കാന്‍ നടി ആഗ്രഹിച്ചു. 2012 ല്‍ രണ്‍വീറിനെ പരിചയപ്പെട്ടപ്പോള്‍ ദീപിക നടനോട് പറഞ്ഞു; 'നമ്മള്‍ തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ നിന്നെ ശരിക്കും ഇഷ്ടപ്പെടുന്നു, പക്ഷേ കമ്മിറ്റഡ് ആവാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വ്യത്യസ്ത ആളുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ ചിലപ്പോ എന്റെ തീരുമാനം എടുക്കും'. എന്നാല്‍ പിന്നീട് രണ്‍വീര്‍ അല്ലാതെ ദീപികയുടെ ജീവിതത്തിലേക്ക് മറ്റാരും കടന്നുവന്നില്ല.

  എന്നാല്‍ രണ്‍വീറിനോട് ആദ്യം അത്ര അടുപ്പം ദീപികയ്ക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ദീപിക ഈ ബന്ധം സീരിയസായി കണ്ടുതുടങ്ങിയ സമയം
  രണ്‍വീറുമായി വലിയ അടുപ്പത്തിലായി. ഈ സമയത്താണ് നമ്മള്‍ എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ദീപിക രണ്‍വീറിനോട് ചോദിക്കുന്നത്. തുടര്‍ന്ന് ആറ് വര്‍ഷത്തെ ബന്ധത്തിനും നാല് വര്‍ഷത്തെ വിവാഹ നിശ്ചയത്തിനും ശേഷമാണ് ദീപികയും രണ്‍വീറും വിവാഹിതരാവുന്നത്. 2018 നവംബറിലാണ് രണ്ട് മനോഹരമായ വിവാഹ ചടങ്ങുകളിലൂടെ ഇരുവരും ഒന്നായത്.

  'ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്ത് കൊടുക്കുമ്പോ അങ്ങേര് അത് എടുത്ത് ദൂരെ കളയും', അനുഭവം പറഞ്ഞ് നന്ദു

  വിവാഹ ആഘോഷങ്ങള്‍ ഇറ്റലിയില്‍ വെച്ചാണ് നടന്നത്. അന്ന് കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്‌. രണ്‍വീറിന്‌റെയും ദീപികയുടെയും വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിയിരുന്നു. ആഡംബര വിവാഹമാണ് താരദമ്പതികളുടെതായി നടന്നത്. വിവാഹ ശേഷം 83 എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. കൂടാതെ അഭിനയത്തിന് പുറമെ ദീപിക നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സ്‌ക്രിപ്റ്റില്ലാതെ ചെയ്ത മോഹന്‍ലാലിന്‌റെ സൂപ്പര്‍ഹിറ്റ് സിനിമ, അനുഭവകഥ പറഞ്ഞ് പ്രിയദര്‍ശന്‍

  Read more about: deepika padukone ranveer singh
  English summary
  Deepika Padukone Initially Don't Want A Close Relationship With Ranveer Singh Because Of This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X