For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൺവീറിന് കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും ഇഷ്ടമാണ്, തന്റെ കുടുംബം അങ്ങനെയല്ല, ദീപിക പറയുന്നു

  |

  ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ദീപിക പദുകോണും രൺവീർ സിംഗും. ബോളിവുഡിലെ മാത്യക ദമ്പതികൾ എന്നാണ് ഇവരെ അറിയപ്പെടുന്നത്. ഹിന്ദിയിലാണ് സജീവമെങ്കിലും താരങ്ങൾക്ക് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. അടുത്തിടെ പുറത്ത് ഇറങ്ങിയ ദീപിക -രൺവീൺ ചിത്രമായ 83 കേരളത്തിലും റിലീസ് ചെയ്തിരുന്നു. മികച്ച കാഴ്ച്കാരെ നേടുകയും ചെയ്തിരുന്നു.

  വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി, വീട്ടുകാർക്ക് അറിയാം, ഇത് ഒരിടത്തും തുറന്ന് പറഞ്ഞിട്ടില്ലെന്ന് താരം

  ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. സിനിമയിലെ റൊമാന്റിക് നായകനും നായികയും ജീവിതത്തിലും ഒന്നാകണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. കൂടാതെ ഗോസിപ്പ് കോളങ്ങളിലും താരങ്ങളുടെ പേര് ചർച്ചയായിരുന്നു. രാംലീല സിനിമ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചത്. എന്നാൽ കല്യാണം വരെ ഇത് തുറന്ന് സമ്മതിച്ചിരുന്നില്ല.

  സിനിമയിൽ വീണ്ടും കാണണമെന്ന് ആഗ്രഹം പറഞ്ഞു, ജഗതിയുടെ പ്രതികരണം ഇങ്ങനെ, സന്തോഷം പങ്കുവെച്ച് അനൂപ്

  2018 നവംബറിൽ ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കല്യാണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തത്. എന്നാൽ വിവാഹത്തിന് ശേഷമായിരുന്നു പ്രണയത്തെ കുറിച്ചും ഡേറ്റിംങ്ങിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്. ബോളിവുഡിലെ മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. വിവാഹത്തിന് ശേഷവും ദീപിക സിനിമയിൽ സജീവമാണ്. പ്രിയ താരങ്ങളെ ഇനിയും ഇവരെ ഒന്നിച്ച് സ്ക്രീനിൽ കാണണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

  സിനിമയിലും പുറത്തുമൊക്കെ വളരെ ആക്ടീവാണ് രൺവീർ സിംഗ്. എപ്പോഴും തമാശ പറയുന്ന സന്തോഷത്തോടെയുളള നടനെ കാണുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു ദീപിക. വളരെ സൈലന്റും സീരിയസുമാണ്. അതിനാൽ തന്നെ ഇവരുടെ റിയൽ ലൈഫ് എങ്ങനെയായിരിക്കും എന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും രൺവീറിന് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. പഴയതിലും വളരെ സന്തോഷത്തോടെയാണ് താരം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്.

  ഇപ്പോഴിത ഇരുവരും തമ്മിലുള്ള സ്വഭാവ വ്യത്യാസത്തെ കുറച്ച് വെളിപ്പെടുത്തുകയാണ് ദീപിക. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്. രൺവീർ എക്സ്പ്രസീവാണെന്നും എന്നാൽ താൻ ഇമേഷൻസ് അങ്ങനെ പ്രകടിപ്പിക്കാറില്ലെന്നും ദീപിക പറയുന്നു. രൺവീർ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണ്. ആലിംഗനം ചെയ്യാനും ചുംബിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ദീപികയുടെ ഫാമിലി. ഇമോഷണലായത് കൊണ്ട് സംസാരക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ബുദ്ധിമുട്ടാണ്.

  ഇതേ അഭിമുഖത്തിൽ രൺവീറിന്റെ ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും ദീപിക പറയുന്നുണ്ട്. താൻ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടെങ്കിലും ബാൻഡ്‌ ബാജാ ഭാരത് ഏറെ ഇഷ്ടമാണെന്നാണ് നടി പറയുന്നത്. കാരണം മറ്റെല്ലാം ചിത്രങ്ങളക്കാളു നിഷ്കളങ്കത ആ ചിത്രത്തിലെ കഥാപാത്രത്തിന് ഉണ്ടായിരുന്നു. കൂടാതെ ഗല്ലി ബോയിയും തന്റെ എക്കാലത്തേയും പ്രിയപ്പെട്ട രൺവീർ ചിത്രമാണെന്ന് ദിപിക പറയുന്നു.

  നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് രൺവീറും ദീപികയും വിവാഹിതരാവുന്നത്. ആറ് വർഷത്തെ ബന്ധത്തിനിടെയുണ്ടായ ഉയർച്ച താഴ്ചകൾ ഒന്നിച്ച് നേരിടുകയായിരുന്നെന്ന് ദീപിക മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ കാലയളവിൽ ഒരിക്കൽ പോലും ഞങ്ങൾ പിരിയുന്നതിനെ കുറിച്ച് ചിന്തിക്കുകയോ വലിയ വഴക്കുകൾ നടന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. കൂടാതെ ഒരിക്കൽ പോലും സമയമെടുത്ത് മനസ്സിലാക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും ദീപിക കൂട്ടിച്ചേർത്തു.

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  ഗഹരിയാന്‍ ആണ് ദീപികയുടെ പുതിയ ചിത്രം. ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസറുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 11 ന് ആണ് ചിത്രം അമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. ദീപികയും സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ വലിയ ചർച്ചയായിരുന്നു. വിമർശനങ്ങളും ഉയർന്നിരുന്നു.

  Read more about: deepika padukone ranveer singh
  English summary
  Deepika Padukone Revealed Ranveer Singh Likes 'Hug And Kiss' On The Other Hand Her Family Is Different,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X