For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ നായികയെ കെട്ടിപിടിക്കാന്‍ സെറ്റിലെ പയ്യന് 2000 രൂപ കൊടുത്തു! ആ പ്രണയ കഥ ഇങ്ങനെയായിരുന്നു

    |

    ബോളിവുഡിലെ നിത്യഹരിത നായികയും നായകനുമായിരുന്നു ധര്‍മേന്ദ്രയും ഹേമമാലിനിയും. 1970 കളിലാണ് ഹേമമാലിനിയും ധര്‍മേന്ദ്രയും പ്രണയത്തിലാവുന്നത്. എന്നാല്‍ നേരത്തെ ധര്‍മേന്ദ്ര പര്‍കാശ് കൗര്‍ എന്നൊരാളെ വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കും ഇരട്ടക്കുട്ടികളായ സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

    1954 ലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. വര്‍ഷങ്ങള്‍ക്കിപ്പുറം ഹേമയുമായി പ്രണയം തോന്നിയെങ്കിലും വിവാഹിതനായ പുരുഷനുമായി സ്‌നേഹത്തിലാവാന്‍ ഹേമ തയ്യാറായിരുന്നില്ല. അദ്ദേഹം പ്രൊപ്പോസല്‍ നടത്തിയെങ്കിലും നടി അത് നിരസിച്ചു. 1975 ല്‍ പുറത്തിറങ്ങിയ ഷോലേ അടക്കം ഒത്തിരി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.

     hema-dharmendra

    ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ധര്‍മേന്ദ്ര ഒഴിവാക്കിയിരുന്നില്ല. ഇതിന് വേണ്ടി സെറ്റിലെ പയ്യന്റെ കൈയില്‍ 2000 രൂപയും താരം കൊടുത്തിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹേമ മാലിനിയെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ധര്‍മേന്ദ്രയായിരുന്നു എന്നതാണ്. മാത്രമല്ല 2000 രൂപ വീതം സെറ്റിലെ പയ്യന് കൊടുത്ത് അഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാന്‍ ഏല്‍പ്പിച്ചിരുന്നു.

    അതിന് പിന്നില്‍ ഹേമ മാലിനിയെ ഷൂട്ടിങിനെന്ന പേരില്‍ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്നതായിരുന്നു. ഇതിന് വേണ്ടി സെറ്റിലെ പയ്യന്മാരുമായി ചില രഹസ്യ കോഡുകളും ധര്‍മേന്ദ്ര ഉപയോഗിച്ചിരുന്നു. സ്ഥിരമായി ഇങ്ങനെ ചെയ്തതോടെ അവര്‍ക്ക് ശല്യമായി തോന്നി തുടങ്ങി. ഇത് മനസിലാക്കിതോടെ താരം ഈ പരിപാടി അവസാനിപ്പിച്ചു എങ്കിലും നടിയുടെ പിറകേ തന്നെയായിരുന്നു.

     hema-dharmendra

    നിരന്തരം ധര്‍മേന്ദ്രയുടെ ഈ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തില്‍ ആകൃഷ്ടയായത്. എന്നാല്‍ ഹേമ മാലിനിയെ വിവാഹം കഴിക്കണമെങ്കില്‍ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു. കാരണം ആദ്യ ഭാര്യയായ പ്രകാശ് ഡിവോഴ്‌സിന് തയ്യാര്‍ അല്ലായിരുന്നു. രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലാം ആവണമായിരുന്നു. ഒടുവില്‍ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിച്ചു. 1980 ലായിരുന്നു ആരാധകര്‍ കാത്തിരുന്ന താരവിവാഹം നടന്നത്.

    വര്‍ഷങ്ങളോളം ഇരുവരും സന്തോഷത്തോടെ ജീവിച്ചു. ഇഷ ഡിയോള്‍, അഷാന ഡിയോള്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഒരിക്കലും എന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നെന്ന് നേരത്തെ ഹേമ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും അകറ്റിയിട്ടില്ല. നടി വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Dharmendra Spend Rs 2000 on the sets of Sholay just to hug Hema Malini
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X