For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വണ്ണം കുറച്ച് കാണിക്കാൻ യോ​ഗ ചിത്രത്തിൽ തന്നെ ഫോട്ടോഷോപ്പ്'; കരീനയുടെ ചിത്രത്തിന് പരിഹാസം!

  |

  അന്നും ഇന്നും എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ബോളിവുഡ് അഭിനേത്രിയാണ് കരീന കപൂർ. വിവാഹം കഴിഞ്ഞ് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിട്ടും കരിയർ ഉപേക്ഷിക്കാതെ കുടുംബ ജീവിതത്തോടൊപ്പം സിനിമയും മോഡലിങും കൊണ്ടുപോകാൻ കരീന ഇന്നും ശ്രദ്ധിക്കുന്നുണ്ട്. കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം 2000ത്തിൽ പുറത്തിറങ്ങിയ റെഫ്യൂജീയെന്ന സിനിമയാണ്. ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും കരീനയ്ക്ക് ലഭിക്കുകയുണ്ടായി. രണ്ട് പ്രസവം കഴിഞ്ഞിട്ടും ശരീര സൗന്ദര്യം നിലനിർത്തുന്നതിൽ കരീന വിട്ടുവീഴ്ച വരുത്താറില്ല. അതിന് ഉദാഹ​രണമാണ് അന്നും ഇന്നും മുടങ്ങാതെ ചെയ്യുന്ന വർക്ക് ഔട്ടും യോ​ഗയും.

  Also Read: 'ആലീസിന്റെ ഭർത്താവായി അറിയപ്പെടണം, ബാഗും തൂക്കി പോകാൻ ഒരുങ്ങി'; ഹണിമൂൺ ട്രിപ്പിൽ താരങ്ങൾ

  2019ൽ ആണ് കരീനയുടെ അവസാന സിനിമ റിലീസ് ചെയ്തത്. പിന്നീട് ശേഷം രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ട് താരം വിശ്രമത്തിലായിരുന്നു. ഇനി റിലീസിനെത്താനുള്ള സിനിമ ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദയാണ്. ചിത്രം ഈ വർഷം തിയേറ്ററുകളിലേക്ക് എത്തിയേക്കും. ടോം ഹാങ്ക്സ് നായകനായി 1994ൽ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിൻറെ ഹിന്ദി റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. അതുൽ കുൽക്കർണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂറിന് പുറമെ മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Also Read: 'നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കൂ'; ഒളിത്താമസം അവസാനിപ്പിച്ച് രാജ് കുന്ദ്ര വീണ്ടും സോഷ്യൽമീഡിയയിൽ

  ഒരു പാർട്ടിയിൽ പങ്കെടുത്തതിന് താരത്തിന് അടുത്തിടെയാണ് കൊവിഡ് ബാധിച്ചത്. ശേഷം ദിവസങ്ങളോളം ചികിത്സകളും മറ്റുമായി ഹോം ക്വാറന്റൈനിൽ ആയിരുന്നു. പിന്നീട് കൊവിഡ് മാറി കഴിഞ്ഞ ദിവസം മുതലാണ് കരീന വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സെയ്ഫ് അലി ഖാനെ കരീന 2012ൽ ആണ് വിവാഹം ചെയ്തത്. അതിന് മുമ്പ് താരം നടൻ ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്നു. കരീനയെക്കാൾ പത്ത് വയസ് മൂത്ത സെയ്ഫിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും അക്കാലത്ത് വലിയ ചർച്ചയായിരുന്നു. അമൃത സിങുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്തത്.

  ഇപ്പോൾ കരീന യോ​ഗ പരിശീലിക്കുന്ന ഒരു ചിത്രം വ്യാപകമായി സോഷ്യൽമീഡിയയിൽ‌ പ്രചരിക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കരീന തന്നെയാണ് യോ​ഗ പരിശീലിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് തിരിച്ചെത്തി... എന്റെ പ്രിയപ്പെട്ട യോഗ മാറ്റ്... നീണ്ട വഴി മുന്നോട്ട്...' എന്നാണ് ചിത്രത്തോടൊപ്പം കരീന കുറിച്ചത്. ഈ ചിത്രത്തിൽ കരീനയുടെ ഇടത് കൈയ്യിൽ വണ്ണം കുറച്ച് കാണിക്കാൻ ഫോട്ടോഷൂട്ട് ചെയ്തതായി കാണപ്പെടുന്നുണ്ടെന്നാണ് ഫോട്ടോ കണ്ട് ആരാധകർ കമന്റായി കുറിച്ചത്. 'വൃത്തിയായി ഫോട്ടോഷോപ്പ് ചെയ്യാമായിരുന്നില്ല?, ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണോ യോ​ഗ ചെയ്യുന്നുവെന്ന് കാണിച്ച് പങ്കുവെക്കുന്നത്?' തുടങ്ങിയ വിമർശന കമന്റുകളും താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിച്ചു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഫോട്ടോഷോപ്പ് ചെയ്തിട്ടില്ലെന്നും ഫോട്ടോ എടുത്ത രീതിയും ടൈൽസിന്റെ കളറും അങ്ങനെയൊരു സംശയം ജനിപ്പിക്കുന്നതാണെന്നുമാണ് മറ്റ് ചില ആരാധകർ കമന്റായി കുറിച്ചത്. ഇന്ത്യയിലുടനീളമുള്ള 100ൽ അധികം ലൊക്കേഷനുകളിൽ ചിത്രീകരിച്ച സിനിമയാണ് ആമിറിന്റേയും കരീനയുടേയും ലാൽ സിംഗ് ഛദ്ദ. ഈ സിനിമയ്ക്ക് വേണ്ടി 200 ദിവസങ്ങൾ ആമിർ ഖാൻ മാറ്റിവെച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലും ആമിർ ഖാൻ എത്തിയിരുന്നു. തെലുങ്ക് നടൻ നാ​ഗചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ് ലാൽ സിങ് ഛദ്ദ.

  Read more about: kareena kapoor
  English summary
  Did Kareena Kapoor Photoshopped Her yoga practicing photo? actress pictures brutally trolled by her fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X