For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്കി- കത്രീന വിവാഹത്തിന് സൽമാൻ ഖാനെ ക്ഷണിക്കും, എന്നാൽ കുടുംബത്തെ പൂർണ്ണമായി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

  |

  ബോളിവുഡ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും കല്യാണ വിശേഷം ബോളിവുഡിൽ വൈറലാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന. കല്യാണ ഒരുക്കങ്ങൾ ഇരുകുടുംബങ്ങളിലും തകൃതിയായി നടക്കുകയാണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

  ഭാവനയെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര, ഒരുപാട് സ്നേഹം... താരത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  പ്രചരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഡിസംബറിലാകും വിക്കി കത്രീന വിവാഹ ഉണ്ടാവുക. രാജസ്ഥാനിലാവും വിവാഹവേദി. ഇപ്പോഴിത സോഷൃൽ മീഡിയയിൽ വൈറലാവുന്നത് കല്യാണത്തിന് പങ്കെടുക്കുന്ന അതിഥികളെ കുറിച്ചാണ്. സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് വിക്കിയ്ക്കും കത്രീനയ്ക്കുമുള്ളത്. എന്നാൽ എല്ലാവരേയും വിവാഹത്തിന് ക്ഷണിക്കില്ലെന്നാണ് സൂചന. ആദ്യ കാമുകനായ സൽമാൻഖാന്റെ കുടുംബാംഗങ്ങൾക്ക് വിവാഹത്തിന് ക്ഷണമുണ്ടാകുന്നില്ലെന്നാണുള്ള റിപ്പേർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സൽമാൻ - കത്രീന കൈഫ് ബ്രേക്കപ്പിന് പിന്നിൽ കുടുംബമാണോ എന്നാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ സംശയം.

  ഷാരൂഖ് ഖാൻ കുളിക്കുന്ന വെള്ളത്തിൽ കുളിക്കണം, നടനെ കാണേണ്ട, വിചിത്ര ആവശ്യവുമായി ആരാധകൻ...

  ബാലൻ ഭയന്നത് ഹരിയുടെ കാര്യത്തിൽ നടക്കുന്നു, കരുക്കൾ നീക്കി തമ്പി, പുതിയ കഥാഗതിയിൽ സാന്ത്വനം...

  അതേസമയം സൽമാൻ ഖാനെ വിവാഹത്തിന് ക്ഷണിക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ബ്രക്കപ്പിന് ശേഷവും സൽമാനുമായി കത്രീനയ്ക്ക് അടുത്ത സൗഹൃദമുണ്ട്. ഇപ്പോഴും സൽമാന്റെ നായികയായി കത്രീന എത്താറുണ്ട്.കൂടാതെ നടന് വിക്കിയും കുടുംബവുമായും നല്ല സൗഹൃദമാണുളളത്. അതുകൊണ്ട് തന്നെ നടൻ അതിഥികളുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് പുറത്ത് വിവരം. ഉടൻ തന്നെ നടനെ ക്ഷണിക്കുമെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. സൽമാൻ പോകുമോ എന്നുള്ള കാര്യം സംശയമാണ്.

  സൽമാനെ ക്ഷണിക്കുമെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഴുവൻ കല്യാണത്തിന് ക്ഷണിത്തില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാത്ത പുറത്ത് വിട്ടിരിക്കുന്നത്. സൽമാൻഖാന്റെ സഹോദരി അർപ്പിത ഖാൻ കത്രീനയുടെ അടുത്ത സുഹൃത്താണ്. എന്നാൽ വിവാഹത്തിന് അർപ്പിതയേയും ഭർത്താവ് ആയൂഷ് ശർമയേയും ക്ഷണിച്ചേക്കില്ല എന്നാണ് വിവരം. കൂടാതെ സഹേദരി അൽവിര ഖാനും നടനും സൽമാന്റെ സഹോദരനായ അർബാസ് ഖാനും ക്ഷണില്ലെന്നും റിപ്പേർട്ട് പ്രചരിക്കുന്നുണ്ട്.

  സൽമാൻ ഖാന്റെ പിതാവ് സലിം ഖാനും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. സോഹാലി ഖാൻ, ഭാര്യ സീമ ഖാനേയും വിവാഹത്തിന് വിളിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ നടിയും അർബാസ് ഖാന്റെ മുൻ ഭാര്യയുമായ മലൈക അറോറ വിവാഹത്തിന് പങ്കെടുക്കും. കത്രീനയുടേയും വിക്കിയുടേയും അടുത്ത സുഹൃത്താണ് മലൈകയും അർജുൻ കപൂറും. അതിനാൽ മലൈകയ്ക്ക് ഈ വിവാഹത്തിന് ക്ഷണമുണ്ടാവും. എന്നാൽ അതിഥികളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് അറിയാൻ സാധിക്കുമെന്നാണ് വിവരം.

  നടൻ രൺബീർ കപൂറിനും വിവാഹത്തിന് ക്ഷണം ഉണ്ടാകില്ല. നടനുമായുള്ള ബ്രേക്കപ്പ് കത്രീനയെ മാനസികമായി തളർത്തിയിരുന്നു. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ അവസാനനിമിഷം താരങ്ങൾ വേർപിരിയുകയായിരുന്നു. മറ്റൊരപ അഭിമുഖത്തിൽ രൺബീർ- ആലീയ വിവാഹ പാർട്ടിയിൽ താൻ പങ്കെടുക്കില്ലെന്ന് കത്രീന പറഞ്ഞിരുന്നു. നേഹ ധൂപിയയുമായുള്ള അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആലിയ കത്രീനയുടെ അടുത്ത സുഹൃത്താണ്.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ''മലൈക ആറോറ- അർജുൻ കപൂർ, രൺബീർ കപൂർ- ആലിയ ഭട്ട് ഇവരുടെ വിവാഹ പാർട്ടി ഒരു ദിവസം ആയാൽ ആരുടെ പാർട്ടിക്ക് പോകും എന്നായിരുന്നു നേഹയുടെ ചോദ്യം. താൻ മലൈക ആറോറ- അർജുൻ കപൂർ വിവാഹ സൽക്കാരത്തിന് പങ്കെടുക്കുമെന്നായിരുന്നു കത്രീന പറഞ്ഞത്. കാരണം അർജുൻ തന്റെ രാഖി സഹോദരൻ ആണ് . ഷീലാ കി ജവാനി സിനിമ പുറത്തിറങ്ങിയപ്പോൾ താൻ രാഖി കെട്ടി സഹോദരനാക്കിയിരുന്നു. ഒപ്പം ആലിയയെ രൺബീറിനേയും കുറിച്ചും കത്രീന പറയുന്നുണ്ട്. '' ഞാൻ വിശുദ്ധയാകാൻ ശ്രമിക്കുന്നില്ല, എന്നാൽ സമാധാനം സ്ഥാപിക്കാനും സുഹൃത്തുക്കളാകാനും സ്നേഹിക്കാനും എളുപ്പമാണെന്നാണ് കത്രീന പറഞ്ഞത്."

  English summary
  Did Katrina Kaif-Vicky Kaushal Completely Avoiding Salman Khan's Family Members For Their Marriage?,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X