For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്നാണ് ആഗ്രഹം; ടെലിവിഷന്‍ ഷോ യില്‍ വെച്ച് ആഗ്രഹം തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി

  |

  ബോളിവുഡിന്റെ താരസുന്ദരി റാണി മുഖര്‍ജി തന്റെ അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ്. സെയിഫ് അലി ഖാന്‍ നായകനായിട്ടെത്തുന്ന ബണ്ടി ഓര്‍ ബാബി 2 എന്ന സിനിമയിലൂടെയാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം റാണി അഭിനയിക്കുന്നത്. അതേ സമയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കപില്‍ ശര്‍മ്മ അവതാരകനായിട്ടെത്തുന്ന ഷോ യിലും റാണി പങ്കെടുത്തിരുന്നു. ഒപ്പം നടന്‍ സെയിഫ് അലി ഖാനും കൂടെ ഉണ്ടായിരുന്നു. മുന്‍പും ഇരുവരും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ അടുത്ത സൗഹൃദം പരസ്പരം കാത്തുസൂക്ഷിക്കുന്നവരാണ്.

  അതേ സമയം തന്റെ ഷോ യിലേക്ക് വരുന്ന അതിഥികളായ താരങ്ങളോട് രസകരമായ ചോദ്യം ചോദിച്ചും അവരില്‍ നിന്നും ചില വെളിപ്പെടുത്തലുകള്‍ നടത്തിച്ചുമൊക്കെ കപില്‍ ശര്‍മ്മയും ശ്രദ്ധേയേനാവാറുണ്ട്. അത്തരത്തില്‍ റാണിയോടും സെയിഫിനോടും തമാശരൂപേണ കപില്‍ നടത്തി സംസാരമാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഇതിനിടെ റാണി മുഖര്‍ജി രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നതിനെ പറ്റി പറഞ്ഞതായിട്ടുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുകയാണ്.

   rani-mukherjee-adhithya

  ഷോ യില്‍ നിന്നും ആദ്യം പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ മകള്‍ ആദിറ ചോപ്രയും താനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് റാണി മുഖര്‍ജി തുറന്ന് പറയുന്നത്. ഏകമകള്‍ ആയത് കൊണ്ട് തന്നെ ആദിറ എന്റെ അടുത്തും ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ചോപ്രയിലും ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞുവെന്നാണ് തമാശരൂപേണ നടി പറയുന്നത്. ആദിറ ഇങ്ങനെ മാറിയതിനാല്‍ അവള്‍ക്ക് അഞ്ച് വയസ് ആയതിന് ശേഷം മറ്റൊരു കുട്ടിയെ വേണമെന്ന് കൂടി താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും റാണി പറഞ്ഞു.

  ആദ്യ രാത്രിയെ കുറിച്ച് പറഞ്ഞ് പണി വാങ്ങിയ നടി; സാമന്ത മുതല്‍ നയന്‍താര വരെ വിവാദത്തിലായ നടിമാർ ഇവരാണ്

  അവതാരകന്റെ ചോദ്യത്തിന് റാണി തമാശരൂപേണ മറുപടി കൊടുത്തത് ആണെങ്കിലും കപില്‍ ശര്‍മ അതേറ്റെടുത്തു. റാണി പ്രതീക്ഷിച്ചിരിക്കുന്നത് പോലെ എത്രയും വേഗം നിങ്ങള്‍ നാല് പേരടങ്ങുന്ന കുടുംബമായി വളരട്ടേ എന്ന് ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നും കപില്‍ പറഞ്ഞു. ഇതോടെ റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും തങ്ങളുടെ കുടുംബം വിപുലീകരിക്കാന്‍ പദ്ധതിയിടുകയാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വന്നു. അത്തരത്തില്‍ ആവേശം കൊള്ളിക്കുന്ന നല്ല വാര്‍ത്തകള്‍ക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകരും പറയുന്നത്.

   rani-mukherjee-adhithya
  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ പ്രമുഖ സംവിധായകനായ ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും തമ്മില്‍ 2014 ല്‍ ആയിരുന്നു വിവാഹിതരാവുന്നത്. ആദിത്യയുടെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. 2016 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മകള്‍ക്ക് ആദിറ എന്നാണ് പേരിട്ടത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനോട് സിനിമയിലേക്കുള്ള ചാന്‍സ് ചോദിക്കാറുണ്ടോ എന്ന് അവതാരകര്‍ റാണിയോട് ചോദിച്ചിരുന്നു. താനാരിക്കലും അദ്ദേഹത്തിന് പിന്നാലെ അവസരം ചോദിച്ച് പോവാറില്ല. പകരം ഒരു കുഞ്ഞിനെ കൂടി തരാമോ എന്ന് മാത്രം ചോദിച്ചിട്ടുണ്ടെന്നും തമാശയോടെ പറഞ്ഞു.

  ഒന്ന് മുഖം കാണിക്കാന്‍ ഇന്ന് കോടികള്‍, എന്നാല്‍ അന്നോ? ബോളിവുഡ് താരങ്ങളുടെ ആദ്യ ശമ്പളം

  നവംബര്‍ പത്തൊന്‍പതിനാണ് റാണി അഭിനയിച്ച ബണ്ടി ഓര്‍ ബാബി എന്ന സിനിമ റിലീസ് തീരുമാനിച്ചിരിക്കുന്നത്. റാണിയ്ക്കും സെയിഫ് അലി ഖാന് പുറമേ ഷര്‍വരി വാദ്, സിദ്ധാര്‍ഥ് ചതൂര്‍വേദി തുടങ്ങി വമ്പന്‍ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട. വിവാഹം കഴിഞ്ഞതിന് ശേഷം നാല് വര്‍ഷത്തോളം റാണി അഭിനയത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. 2018 ല്‍ ഹിച്ച്കി എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. പിന്നാലെ സീറോ, മര്‍ധാനി 2 എന്നീ സിനിമകളിലും അഭിനയിച്ചു. ഇനി മിസിസ് ചാറ്റര്‍ജി വാസ് നോര്‍വേ എന്നൊരു ചിത്രം കൂടിയാണ് റാണിയുടേതായി വരാനിരിക്കുന്നത്.

  English summary
  Did Rani Mukherjee Talks About Her Second Pregnancy In Kapil Sharma Show?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X